
പട്‌ന: പട്‌നയിലെ ബുദ്ധ കോളനിയിൽ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി (husband killed his wife). ക്ഷേത്രത്തിൽ നിന്ന് പൂജ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു യുവതി. തുടർന്ന് ഭർത്താവുമായി വഴക്കുണ്ടായി. പ്രകോപിതനായ ഭർത്താവ് ഇരുമ്പ് ദണ്ഡ് കൊണ്ട് ഭാര്യയുടെ തലയ്ക്ക് അടിച്ചു കൊലപ്പെടുത്തുകയായിരുന്നു എന്നാണ് റിപ്പോർട്ട്. ഗുരുതര പരിക്കേറ്റ ഭാര്യ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. പട്‌നയിലെ ബുദ്ധ കോളനി പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.
പോലീസ് സ്റ്റേഷനിൽ നിന്ന് 500 മീറ്റർ അകലെയാണ് കൊലപാതകം നടന്നത്. വിവരമറിഞ്ഞയുടൻ പോലീസ് സ്ഥലത്തെത്തി പ്രതിയെ പിടികൂടി. ഇയാളെ പോലീസ് സ്‌റ്റേഷനിൽ എത്തിച്ച് ചോദ്യം ചെയ്തുവരികയാണ്. കുടുംബ വഴക്കാണ് സംഭവത്തിന് കാരണമെന്നാണ് സൂചന. പോലീസ് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ച് തുടർനടപടികൾ ആരംഭിച്ചു.
ചൊവ്വാഴ്ച വൈകീട്ട് പൂജ കഴിഞ്ഞ് വീട്ടിലെത്തിയ യുവതി ഭർത്താവുമായി വഴക്കിടുകയായിരുന്നു. തുടർന്ന് പ്രകോപിതനായ 65 കാരനായ കൈലാഷ് ദാസ് ,ഭാര്യ 55 കാരിയായ രാധാദേവിയെ കൊലപ്പെടുത്തുകയായിരുന്നു. ഒരു മകളുടെയും രണ്ട് ആൺമക്കളുടെയും അമ്മയായിരുന്നു യുവതി.