എഡിജിപി എംആർ അജിത് കുമാറിന് തിരിച്ചടി; വിജിലൻസ് നൽകിയ ക്ലീൻ ചിറ്റ് റിപ്പോർട്ട് മടക്കി ഡയറക്ടർ, ഫയലുമായി ചർച്ചക്ക് വരാനും നിർദ്ദേശം | ADGP MR Ajith Kumar

എഡിജിപി എംആർ അജിത് കുമാറിന് തിരിച്ചടി; വിജിലൻസ് നൽകിയ ക്ലീൻ ചിറ്റ് റിപ്പോർട്ട് മടക്കി ഡയറക്ടർ, ഫയലുമായി ചർച്ചക്ക് വരാനും നിർദ്ദേശം | ADGP MR Ajith Kumar
Published on

തിരുവനന്തപുരം: എഡിജിപി എംആർ അജിത് കുമാറിന് തിരിച്ചടി. അജിത് കുമാറിന് ക്ലീൻ ചിറ്റ് വിജിലൻസ് സമർപ്പിച്ച റിപ്പോർട്ട് ഡയറക്ടർ തിരിച്ചയച്ചു (ADGP MR Ajith Kumar). കൂടുതൽ കാര്യങ്ങളിൽ വ്യക്തത വേണമെന്ന് വിജിലൻസ് ഡയറക്ടർ യോഗേഷ് ഗുപ്ത അന്വേഷണ സംഘത്തോട് ആവശ്യപ്പെടുകയും ചെയ്തു. തിരുവനന്തപുരം സ്പെഷ്യൽ ഇൻവസ്റ്റിഗേഷൻ യൂണിറ്റ് എസ്പിയാണ് അന്വേഷണം നടത്തിയത്. കൂടുതൽ അന്വേഷണം നടത്തി ഫയലുമായി നേരിട്ട് ചർച്ചക്ക് വരാനും ഡയറക്ടർ നിർദ്ദേശം നൽകി.

അനധികൃത സ്വത്ത് സമ്പാദനം അടക്കം നാല് ആരോപണങ്ങളാണ് അജിത് കുമാറിനെതിരെ ഉയർന്നുവന്നത്. കവടിയാറിലെ ആഢംബര വീട് നിർമാണം, കുറവൻകോണത്തെ ഫ്ലാറ്റ് വിൽപ്പനയിൽ ക്രമക്കേട്, മലപ്പുറം എസ്പി ക്യാംപ് ഓഫീസിലെ മരംമുറിയുമായി ബന്ധപ്പെട്ട വിഷയം. ഇതിലാണ് വിജിലൻസ് അന്വേഷണം നടന്നത്. കരിപ്പൂർ വഴിയുള്ള സ്വർണക്കടത്തിന് മലപ്പുറം എസ്പി സുജിത് ദാസ് ഒത്താശ ചെയ്തെന്നും ഇതിന്‍റെ വിഹിതം അജിത് കുമാറിനു ലഭിച്ചു എന്നും ആരോപണമുണ്ടായിരുന്നു.

എന്നാൽ ഇതിൽ അജിത് കുമാറിനെ ബന്ധിപ്പിക്കുന്ന ഒന്നും തന്നെ കണ്ടെത്താനായിട്ടില്ല എന്നായിരുന്നു വിജിലൻസ് റിപ്പോർട്ട്. വിജിലൻസിന്റെ ഈ ക്ലീൻ ചിറ്റാണ് ഇപ്പോൾ ഡയറ്കടർ മടക്കിയിരിക്കുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com