നടി മിമി ചക്രബർത്തിക്ക് ബലാത്സംഗ ഭീഷണി; സംഭവം കൊൽക്കത്ത പ്രതിഷേധത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ചതിന് പിന്നാലെ

നടി മിമി ചക്രബർത്തിക്ക് ബലാത്സംഗ ഭീഷണി; സംഭവം കൊൽക്കത്ത പ്രതിഷേധത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ചതിന് പിന്നാലെ
Published on

കൊൽക്കത്ത: കൊൽക്കത്തയിൽ യുവ ഡോക്ടർ ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതിനെ തുടർന്നുണ്ടായ പ്രതിഷേധത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ച നടി മിമി ചക്രബർത്തിക്കെതിരെ ബലാത്‌സംഗ ഭീഷണി. ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന സന്ദേശങ്ങൾ ലഭിച്ചതായി നടി തന്നെയാണ് അറിയിച്ചത്. 'സ്ത്രീകളുടെ നീതിക്കായാണ് ഞങ്ങൾ പൊരുതുന്നത്. എന്നാൽ, ആൾക്കൂട്ടത്തിൽ മുഖംമൂടി ധരിച്ച ചില പുരുഷൻമാർ ഞങ്ങൾക്കെതിരെ ബലാത്സംഗ ഭീഷണി മുഴക്കുകയാണ്. എവിടെ നിന്നും ലഭിച്ച വിദ്യാഭ്യാസം മൂലമാണ് ഇത്തരം സന്ദേശങ്ങൾ പങ്കുവെക്കുന്നതെന്നും' മിമി ചക്രബർത്തി പറഞ്ഞു. മിമി ചക്രബർത്തി കൊൽക്കത്തയിൽ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിന്റെ പ്രതിഷേധങ്ങളിലുണ്ടായിരുന്നു. മിമിക്കൊപ്പം താരങ്ങളായ റിദ്ദി സെൻ, അരിന്ദം സിൽ, മധുമിത സർക്കാർ എന്നിവരും പ്രതിഷേധങ്ങളുടെ ഭാഗമായിരുന്നു.2019 മുതൽ 2024 വരെയുള്ള കാലയളവിൽ ജാദവ്പൂർ ലോക്സഭ മണ്ഡലത്തിലെ എം.പിയായിരുന്നു മിമി.

Related Stories

No stories found.
Times Kerala
timeskerala.com