
കൊച്ചി: യുവനടി നൽകിയ പീഡനപരാതിയിൽ നടനും 'അമ്മ' മുന്‍ജനറല്‍ സെക്രട്ടറിയുമായ സിദ്ദിഖിന്റെ മുൻകൂർ ജാമ്യഹര്‍ജി കോടതി വിധി പറയാനി മാറ്റി (Case against actor Siddique) . ജസ്റ്റിസ് സി.എസ്. ഡയസാണ് കേസിൽ വിധി പറയുന്നത് . അതേസമയം , പരാതിക്കാരി ബലാത്സംഗം മുന്‍പ് ഉന്നയിച്ചിട്ടില്ലെന്നായിരുന്നു സിദ്ധിഖിനായി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ബി. രാമന്‍ പിള്ള കോടതിയെ അറിയിച്ചത് . എന്നാല്‍, കേസിൽ ബലാത്‌സംഗ പരാതി നിലനിൽക്കുന്നതാണെന്നും , പല വസ്തുതകളും ഹർജിക്കാരൻ മറച്ചുവെക്കുകയാണെന്നും ഇരുവരും മസ്‌ക്കറ്റ് ഹോട്ടലില്‍ എത്തിയതിന് തെളിവുണ്ടെന്നും സര്‍ക്കാരിനായി ഹാജരായ അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി. നാരായണന്‍ കോടതിയെ അറിയിച്ചു .