
ബെംഗളൂരു: ചിത്രദുർഗ, രേണുകസ്വാമി വധക്കേസിൽ രണ്ടാം പ്രതിയായ നടൻ ദർശൻ തൂക്കുദീപയുടെ ഇടക്കാല ജാമ്യം ഹൈക്കോടതി നീട്ടി(Renukaswamy Murder Case).നടുവേദനയെ തുടർന്ന് നടൻ ദർശൻ ബാംഗ്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഈ സാഹചര്യത്തിലാണ് ഇടക്കാല ജാമ്യം നീട്ടാൻ ഹൈക്കോടതി ഉത്തരവിട്ടത്.
ഡിസംബർ 11നാണ് നടൻ ദർശൻ്റെ ശസ്ത്രക്രിയ. ഇക്കാര്യം കോടതിയെ പ്രതിഭാഗം അറിയിച്ചിട്ടുണ്ട്. ഇക്കാര്യം പരിഗണിച്ചാണ് ഇയാളുടെ ജാമ്യ കാലാവധി നീട്ടിയിരിക്കുന്നത്. പതിവ് ജാമ്യാപേക്ഷയിലെ വാദങ്ങളും കഴിഞ്ഞു. ഉത്തരവ് പറയാനായി കേസ് ഹൈക്കോടതി മാറ്റിവച്ചു. ഉത്തരവ് വരുന്നതുവരെ ദർശൻ്റെ ഇടക്കാല ജാമ്യം തുടരും.