
ബംഗളൂരു: ചിത്രദുർഗ രേണുകസ്വാമി വധക്കേസിൽ നടൻ ദർശൻ തൂഗുദീപ്, കാമുകി പവിത്ര ഗൗഡ എന്നിവരുൾപ്പെടെ ഏഴ് പ്രതികൾക്ക് ജാമ്യം അനുവദിച്ച ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബംഗളൂരു പൊലീസ് സുപ്രീം കോടതിയിൽ അപ്പീൽ നൽകി (Renukaswamy murder case). ഇതോടെ ജാമ്യത്തിൽ കഴിയുന്ന നടൻ ദർശന് വീണ്ടും കുരുക്കിലായിരിക്കുകയാണ്.
രേണുകസ്വാമി വധക്കേസിലെ ഏഴ് പ്രതികൾക്കും ഹൈക്കോടതി അനുവദിച്ച ജാമ്യം ചോദ്യം ചെയ്താണ് സുപ്രീം കോടതിയിൽ ഇന്ന് അപ്പീൽ സമർപ്പിച്ചത്. കേസിൽ നടൻ ദർശൻ, കാമുകി പവിത്ര ഗൗഡ, ലക്ഷ്മൺ, പ്രദുഷ്, നാഗരാജു, അനുകുമാർ, ജഗദീഷ് എന്നിവർക്ക് നൽകിയ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതി അഭിഭാഷകൻ അനിൽ നിഷാനി സുപ്രീം കോടതിയിൽസമർപ്പിച്ച ഹർജിയിൽ ആവശ്യപ്പെടുന്നു.
ഡിസംബർ 13 ന് ജസ്റ്റിസ് എസ് വിശ്വജിത് ഷെട്ടി അധ്യക്ഷനായ ഹൈക്കോടതി ഏകാംഗ ബെഞ്ച് കേസിലെ മുഖ്യ പ്രതികളായ പവിത്ര ഗൗഡ, ദർശൻ, മറ്റ് പ്രതികളായ ആർ നാഗരാജു, അനു കുമാർ എന്ന അനു, ലക്ഷ്മൺ എം, ജഗദീഷ് എന്ന ജഗദീഷ് എന്നിവർക്ക് സോപാധിക ജാമ്യം അനുവദിച്ചിരുന്നു. ഈ വിധിയെ ചോദ്യം ചെയ്താണ് പോലീസ് സുപ്രീം കോടതിയെ സമീപിച്ചത്.