
ഗായിക അഭിരാമി സുരേഷ് സമൂഹ മാധ്യമത്തിലെ സെെബർ ആക്രമണത്തിൽ നിയമനടപടിയുമായി രംഗത്ത്. തനിക്കും, സഹോദരി അമൃത സുരേഷിനുമെതിരെ മോശം കമൻ്റ് ഇട്ടയാൾക്കെതിരെയും, മോശമായി ചിത്രീകരിച്ച യൂട്യൂബർക്കെതിരെയുമാണ് ഗായിക പരാതി നൽകിയത്.(Abhirami Suresh's complaint against youtuber)
സമൂഹ മാധ്യമത്തിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയത് അഭിരാമി തന്നെയാണ്. യൂട്യൂബറുടെ ഭാഗത്ത് നിന്നും അമ്മയെ അപകീർത്തിപ്പെടുത്തുന്ന സമീപനം ഉണ്ടായെന്ന് പറഞ്ഞ അഭിരാമി, തൻ്റെ ഫെയ്സ്ബുക്ക് പോസ്റ്റിൽ അപകീർത്തിപ്പെടുത്തുന്ന കമൻ്റ് രേഖപ്പെടുത്തിയ ആളുടെ പേരുവിവരവും വെളിപ്പെടുത്തി.
നിയമനടപടിയുമായി ഏതറ്റം വരെയും പോകുമെന്നാണ് ഇവർ പറഞ്ഞത്. ഇവർക്ക് പിന്തുണയേകി നിരവധി പേർ രംഗത്തെത്തി.
നടൻ ബാല മുൻ ഭാര്യയായ അമൃത സുരേഷ് മകളെ കാണാൻ പോലും തന്നെ അനുവദിക്കുന്നില്ലെന്ന് പറഞ്ഞ് രംഗത്തെത്തുകയും ഇത് വിവാദങ്ങൾക്ക് വഴിതെളിക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ ഇയാളുടെ മകൾ രംഗത്തെത്തിയിരുന്നു. അച്ഛൻ പറയുന്നതെല്ലാം കള്ളമാണെന്നാണ് കുട്ടി പറഞ്ഞത്.
തുടർന്ന് തൻ്റെ ഏറെ കഷ്ടപ്പെട്ടുവെന്നും, സ്വന്തം അമ്മയെ തല്ലുന്ന അച്ഛനെ ആരെങ്കിലും ബഹുമാനിക്കുമോയെന്നും ചോദിച്ച് അഭിരാമിയും രംഗത്തെത്തി. ഇതിന് പിന്നാലെയാണ് ഇവർക്ക് രൂക്ഷമായ സൈബർ ആക്രമണം നേരിടേണ്ടി വന്നത്.