
തൃശൂർ: ജില്ലയിലെ ചെറുതുരുത്തിയിൽ യുവാവിനെ തല്ലിക്കൊന്നു. നിലമ്പൂർ വഴിക്കടവ് സ്വദേശി സൈനുൽ ആബിദ് ആണ് കൊല്ലപ്പെട്ടത് (young man beaten to death).സംഭവത്തിൽ ചെറുതുരുത്തി പൊലീസ് ആറുപേരെ അറസ്റ്റ് ചെയ്തു. മദ്യപാനത്തിനിടെയുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്.
കമ്പിവടികൊണ്ട് തല്ലിക്കൊന്ന ശേഷം യുവാവിന്റെ മൃതദേഹം പുഴയിൽ തള്ളുകയായിരുന്നു. ഇന്നലെ രാവിലെ മൃതദേഹം ഭാരതപ്പുഴയുടെ തീരത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്. തുടർന്ന് ഇന്ന് നടത്തിയ പോസ്റ്റ്‌മോർട്ടത്തിൽ നെഞ്ചിലേറ്റ മർദനമാണ് മരണകാരണമെന്ന് കണ്ടെത്തി.