
ന്യൂഡൽഹി: കാമുകൻ വിവാഹം കഴിക്കാൻ വിസമ്മതിച്ചതിൽ മനംനൊന്ത് 19 കാരി ആസിഡ് കുടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു(woman). ഏഴ് വർഷമായി തുടർന്ന പ്രണയത്തിനൊടുവിലാണ് യുവതി വിവാഹം കഴിക്കാൻ ആവശ്യപ്പെട്ടത്. സംഭവത്തിൽ റെഹാൻ(20) എന്ന യുവാവിനെ പോലീസ് സിസ്റ്റഡിയിലെടുത്തു.
ഇയാൾ വിവാഹ വാഗ്ദാനം നൽകി യുവതിയുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടതായും രണ്ടുതവണ യുവതിയെ ഗർഭഛിദ്രത്തിന് വിധേയമാക്കിയതിന്റെയും തെളിവുകൾ പുറത്തു വന്നു. യുവതി സഫ്ദർജംഗ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ തുടരുകയാണ്.
അതേസമയം പ്രതി കൈയിൽ പൂണൂൽ കെട്ടി ആഡംബര ജീവിതം നയിച്ചിരുന്നതായി പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു.