
മഹാരാഷ്ട്ര : മുംബൈയിൽ ജോലി ചെയ്യുന്ന 19 വയസ്സുള്ള സൗത്ത് മുംബൈ സ്വദേശിയായ യുവാവിനെയും പ്രായപൂർത്തിയാകാത്ത സുഹൃത്തിനെയും തട്ടിക്കൊണ്ടു പോയി ലൈംഗികാതിക്രമം നടത്തി(kidnap). ഇവർ നൽകിയ പരാതിയിൽ ഒരു കൂട്ടം പുരുഷന്മാർ ഇരുവരെയും തട്ടിക്കൊണ്ടുപോയി മർദ്ദിച്ചതായും ക്യാമറയ്ക്ക് മുന്നിൽ ലൈംഗിക പ്രവൃത്തികൾ ചെയ്യാൻ നിർബന്ധിച്ചതായും പറയുന്നു.
പർഭാനിയിൽ നിന്ന് 4 പുരുഷന്മാരാണ് ഇരുവരെയും തട്ടിക്കൊണ്ടു പോയത്. ഭുലേശ്വറിലെ ഓഫീസിലാണ് ഇരുവരെയും എത്തിച്ചത്. തുടർന്ന് പ്രതികൾ, ഇരകളുടെ വസ്ത്രം അഴിച്ച് പരസ്പരം ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിക്കുകയായിരുന്നു.
ശേഷം ദൃശ്യങ്ങൾ വീഡിയോയിൽ പകർത്തി. സംഭവത്തിൽ എൽടി മാർഗ് പോലീസ് ഒരു പ്രതിയെ അറസ്റ്റ് ചെയ്താതായാണ് വിവരം. മറ്റ് മൂന്ന് പ്രതികൾ ഒളിവിൽ കഴിയുകയാണെന്നും ഇവർക്കായി അന്വേഷണം ഊർജ്ജിതമാക്കിയതായും ഉദ്യോഗസ്ഥർ അറിയിച്ചു.