
ബീഹാർ: ബിഹാറിലെ ജാമുയിയിൽ, വീട്ടിലെ തൊഴുത്തിൽ കിടന്നുറങ്ങിയ കർഷകനെ വെട്ടിക്കൊലപ്പെടുത്തി (Bihar Crime News). കൊല്ലപ്പെട്ടയാളുടെ തല ശരീരത്തിൽ നിന്നും പൂർണ്ണമായും വേർപ്പെടുത്തിയതായാണ് റിപ്പോർട്ട്. സിക്കന്ദ്ര ബ്ലോക്കിലെ ഖർദിഹ് ഗ്രാമത്തിലെ കളപ്പുരയിലാണ് സംഭവം.ശിവാനന്ദൻ മഹാതോ എന്നയാളാണ് മരിച്ചത്. മരിച്ചയാൾ തൻ്റെ തൊഴുത്തിൽ കിടന്നുറങ്ങാറുണ്ടായിരുന്നുവെന്ന് പറയപ്പെടുന്നു. ശനിയാഴ്ചയും നെല്ല് മെതിച്ച ശേഷം തൊഴുത്തിൽ ഉറങ്ങാൻ കിടന്നു. രാവിലെ ശിരഛേദം ചെയ്യപ്പെട്ട മൃതദേഹം കണ്ട ഗ്രാമവാസിയാണ് വിവരം വീട്ടുകാരെ അറിയിച്ചത്. ഉടൻ തന്നെ വീട്ടുകാർ സിക്കന്ദ്ര പോലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു.
വിവരമറിഞ്ഞ ഉടൻതന്നെ സിക്കന്ദ്ര പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വയോധികനെ ക്രൂരമായി കൊലപ്പെടുത്തിയതായി വീട്ടുകാരിൽ നിന്നും വിവരം ലഭിച്ചതായി സിക്കന്ദ്ര പോലീസ് സ്റ്റേഷൻ ഇൻചാർജ് മിൻ്റു സിംഗ് പറഞ്ഞു. സ്ഥലത്തെത്തിയ ശേഷം മരിച്ചയാളുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. മരിച്ചയാളുടെ തൊഴുത്തിൽ വച്ചാണ് സംഭവം. എസ്ഡിപിഒ സതീഷ് സുമനും സ്ഥലത്തെത്തിയിട്ടുണ്ട്. ഡോഗ് സ്ക്വാഡും എഫ്എസ്എൽ സംഘവും അന്വേഷണം നടത്തിവരികയാണെന്നും അദ്ദേഹം പറഞ്ഞു.
നിലവിൽ കൊലപാതകത്തിൻ്റെ കാരണങ്ങൾ അറിവായിട്ടില്ല. അന്വേഷണത്തിന് ശേഷം എല്ലാ വിവരങ്ങളും അറിയിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം , സംഭവത്തിന് ശേഷം പ്രദേശമാകെ ഭീതി നിലനിൽക്കുകയാണ്. കൊല്ലപ്പെട്ടയാൾക്ക് ആരുമായും ശത്രുതയില്ലെന്ന് വീട്ടുകാർ പറഞ്ഞു.