
ബെംഗളൂരു: ജയദേവ ജംഗ്ഷനിൽ സെൽഫി വീഡിയോ ചിത്രീകരിക്കുന്നതിനിടെ യുവതിയെ പ്രായപൂർത്തിയാകാത്ത ആൺകുട്ടി പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി.നേഹ ബിസ്വാൾ എന്ന യുവതിയാണ് ഇത് സംബന്ധിച്ച് പരാതിയുമായി രംഗത്ത് എത്തിയത്.അജ്ഞാതനായ ആൺകുട്ടിയുടെ അപമര്യാദയായി പെരുമാറുന്ന ദൃശ്യങ്ങളും യുവതി പുറത്ത് വിട്ടിട്ടുണ്ട്. യുവതി നടന്നു പോകുകയും സെൽഫി വീഡിയോ എടുക്കുകയും ചെയ്യുന്നതിനിടെ സൈക്കിളിൽ എത്തിയ പ്രായപൂർത്തിയാകാത്തയാൾ അപമര്യാദയായി സംസാരിക്കുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നു എന്നാണ് പരാതിയിൽ പറയുന്നത്. (Minor boy molested a woman)
അതേസമയം , പ്രദേശത്തിൻ്റെ സുരക്ഷയെ ചോദ്യം ചെയ്ത് നേഹ "ഇവിടെ സ്ത്രീകൾക്ക് സുരക്ഷയില്ലേ?" എന്നും ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ ചോദിക്കുന്നു. സുദ്ദെഗുണ്ടേപാളയ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. പോലീസ് അന്വേഷണം നടത്തി യുവതിയിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുകയാണ്.