കുഞ്ഞിന്റെ ചികിത്സയ്ക്കായി വന്നു, ഉറങ്ങുന്നതിനിടെ യുവതിയ്ക്ക് നേരെ ആരോഗ്യപ്രവര്‍ത്തകന്‍റെ ലെെം​ഗികാതിക്രമം

കുഞ്ഞിന്റെ ചികിത്സയ്ക്കായി വന്നു, ഉറങ്ങുന്നതിനിടെ യുവതിയ്ക്ക് നേരെ ആരോഗ്യപ്രവര്‍ത്തകന്‍റെ ലെെം​ഗികാതിക്രമം
Published on

കൊൽക്കത്ത: കുഞ്ഞിന്റെ ചികിത്സയ്ക്കായി സർക്കാർ ആശുപത്രിയിൽ എത്തിയ യുവതിയ്ക്ക് നേരെ ആരോ​ഗ്യപ്രവർത്തകൻ ലൈം​ഗികാതിക്രമം നടത്തിയതായി പരാതി. കൊൽക്കത്തയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചൈൽഡ് ഹെൽത്തിലാണ് സംഭവം. യുവതിയുടെ പരാതിയിൽ കേസെടുത്ത പൊലീസ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.

ചികിത്സയ്ക്കായി ആശുപത്രിയിൽ അഡ്മിറ്റാക്കിയ കുട്ടിക്കൊപ്പം കിടന്നുറങ്ങുമ്പോൾ രാത്രിയിലാണ് 26കാരിയ്ക്ക് നേരെ ലെെം​ഗികാതിക്രമം ഉണ്ടായത്. കുഞ്ഞുങ്ങളുടെ വാർഡിൽ വച്ചാണ് അതിക്രമത്തിനിരയായതെന്നും യുവതി പരാതിയിൽ വ്യക്തമാക്കുന്നു. ആശുപത്രിയിലെ വാർഡ് ബോയി ആണ് പ്രതിയായ തനയ് പാൽ (26). രാത്രിയിൽ യുവതിയ്ക്കരികിലെത്തിയ പ്രതി അവെര കടന്നുപിടിക്കുകയും ബലംപ്രയോ​ഗിക്കുകയുമായിരുന്നു. ഇയാൾ സംഭവം മൊബൈൽ ഫോണിൽ പകർത്തിയതായും യുവതി പരാതിയിൽ പറയുന്നു.

Related Stories

No stories found.
Times Kerala
timeskerala.com