
രാമനഗര: 2018-ൽ ഹരോഹള്ളി താലൂക്കിലെ കോട്ടഗലു ഗ്രാമത്തിൽ സുഹൃത്തിനെ കൊലപ്പെടുത്തിയ കേസിൽ രണ്ട് പേർക്ക് ജീവപര്യന്തം തടവും 50,000 രൂപ വീതം പിഴയും ശിക്ഷ വിധിച്ച് കോടതി . ചിക്കെഗൗഡ, കുമാർ എന്നിവരാണ് ശിക്ഷിക്കപ്പെട്ടത്. രണ്ടാം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയുടേതാണ് വിധി.
ചിക്കെഗൗഡയുടെ ഭാര്യയോട് അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് ഇരുവരും ചേർന്ന് സുഹൃത്തായ അന്നയ്യപ്പയെ കൊലപ്പെടുത്തുകയായിരുന്നു എന്നാണ് കേസ്. കനകപുര റൂറൽ പൊലീസാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. തെളിവുകൾ പരിശോധിച്ച്, വിശദമായ വാദം കേട്ട ശേഷം ജഡ്ജി എച്ച്എൻ കുമാർ വിധി പ്രസ്താവിക്കുകയായിരുന്നു.