മദ്യപിച്ചെത്തിയ ഭർത്താവ് ഭാര്യയെ തൂവാല കൊണ്ട് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി | Drunken husband kills wife

മദ്യപിച്ചെത്തിയ ഭർത്താവ് ഭാര്യയെ തൂവാല കൊണ്ട് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി | Drunken husband kills wife
Published on

ഷിമോഗ: മദ്യപിച്ചെത്തിയ ഭർത്താവ് ഭാര്യയെ തൂവാല കൊണ്ട് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. ഗൗരമ്മ (28) ആണ് മരിച്ചത്. സംഭവത്തിൽ പ്രതി മനോജിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. കർണാടകയിലെ ഷിക്കാരിപുര താലൂക്കിലെ അമ്പിളിഗോള ഗ്രാമത്തിൽ ശനിയാഴ്ചയാണ് സംഭവം. (Drunken husband kills wife )

ഭാര്യയുമായി വഴക്കിട്ട ശേഷം പുറത്തേക്ക് പൊയ മനോജ് മദ്യം കഴിച്ച് വീട്ടിലേക്ക് മടങ്ങി എത്തുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. തുടർന്ന് വീണ്ടും ഭാര്യയുമായി വഴക്കുണ്ടാക്കുകയും, വാക്കുതർക്കം മൂർച്ഛിച്ചതിനെ തുടർന്ന് കഴുത്തിൽ തൂവാല മുറുക്കി കൊലപ്പെടുത്തുകയായിരുന്നു.

ശിക്കാരിപുര റൂറൽ പോലീസ് സ്‌റ്റേഷൻ ഓഫീസർമാർ സ്ഥലം സന്ദർശിച്ച് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരികയാണ്. മനോജിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണെന്നും പോലീസ് പറഞ്ഞു.

Related Stories

No stories found.
Times Kerala
timeskerala.com