
ബെഗുസരായ്: ബിഹാറിലെ ബെഗുസാരായിയിൽ ബധിരയും മൂകയുമായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലമായി ഇ-റിക്ഷയിൽ കയറ്റി കൊണ്ടുപോയി ബലാത്‌സംഗത്തിന് ഇരയാക്കിയതായി റിപ്പോർട്ട്. മുഫാസിൽ പോലീസ് സ്റ്റേഷൻ പരിധിയിലാണ് ഞെട്ടിക്കുന്ന സംഭവം. ബുധനാഴ്‌ച വൈകുന്നേരം അതേ ഗ്രാമത്തിൽ നിന്നുള്ള ഒരു യുവാവ് 5 പെൺകുട്ടികളെ ഇ-റിക്ഷയിൽ കയറ്റിക്കൊണ്ടു പോകുകയായിരുന്നു. അതിനു ശേഷം അവരിൽ ബധിരയും മൂകയുമായ 14 വയസ്സുള്ള പെൺകുട്ടിയെ ബുധി ഗണ്ഡക് നദിയുടെ തീരത്ത് കൊണ്ടുപോയി ബലമായി പീഡിപ്പിച്ചു.
കുട്ടികളുടെ ശബ്ദം കേട്ട് ബുധി ഗണ്ഡക് നദിയുടെ തീരത്ത് പണിയെടുക്കുന്ന ഒരു മത്സ്യത്തൊഴിലാളി ഓടിയെത്തി,ഈ സമയം പ്രതി ഇവിടെ നിന്നും ഓടി രക്ഷപ്പെട്ടു. തുടർന്ന് നിരവധി പേർ സ്ഥലത്ത് തടിച്ചുകൂടി. രക്തത്തിൽ കുളിച്ച നിലയിലാണ് കുട്ടിയെ വീട്ടിലേക്ക് കൊണ്ടുപോയത്. വിവരം ലഭിച്ചയുടൻ പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു
അതേസമയം , സംഭവത്തിൽ കേസെടുക്കുക്കാനല്ല , പഞ്ചായത്ത് ചെയ്ത് തീർപ്പാക്കാനാണ് പോലീസ് പറയുന്നതെന്ന് ഇരയുടെ കുടുംബം പറയുന്നു. എന്നാൽ ഗ്രാമവാസികളും ജനപ്രതിനിധികളും കേസെടുക്കരുതെന്ന് സമ്മർദം ചെലുത്തുന്നുണ്ട്. സംഭവം ശ്രദ്ധയിൽപ്പെട്ട് എസ്പി മനീഷ് കുമാറിന് വിവരം നൽകിയപ്പോൾ പ്രതികളെ എത്രയും വേഗം പിടികൂടി കേസെടുക്കാൻ പൊലീസിന് നിർദേശം നൽകി.
എസ്പിയുടെ നിർദേശപ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്തതായി ഹെഡ്ക്വാർട്ടേഴ്സ് ഡിഎസ്പി രമേഷ് പ്രസാദ് സിങ് പറഞ്ഞു.