സ്കൂളിൽ പോകേണ്ടെന്ന ആഹ്വാനം: യൂട്യൂബർക്കെതിരെ പൊലീസിൽ പരാതി നൽകി വിദ്യാഭ്യാസ വകുപ്പ് | Education Department

സ്കൂളിൽ പോകേണ്ടെന്ന ആഹ്വാനം: യൂട്യൂബർക്കെതിരെ പൊലീസിൽ പരാതി നൽകി വിദ്യാഭ്യാസ വകുപ്പ് | Education Department
Published on

തിരുവനന്തപുരം: മാർച്ചിൽ പരീക്ഷ വരുന്നതിനാൽ ഇനി സ്കൂളിൽ പോയി സമയം പാഴാക്കരുതെന്ന നിലയിൽ യൂട്യൂബ് ചാനലിലൂടെ കുട്ടികളോട് ആഹ്വാനം ചെയ്ത യൂട്യൂബർക്കെതിരെ പൊതു വിദ്യാഭ്യാസ വകുപ്പ്​ പൊലീസിൽ പരാതി നൽകി. പത്തനംതിട്ട എസ്​.പിക്ക് ജില്ല വിദ്യാഭ്യാസ ഉപഡയറക്ടറാണ് പരാതി നൽകിയിരിക്കുന്നത്. (Education Department)

പരാതി നൽകിയതിന്റെ തുടർച്ചയായി പൊതുവിദ്യാഭ്യാസ ഡയറക്ടർ ഡി.ജി.പിയെ നേരിൽ കാണും. യൂട്യൂബ് വിഡിയോ ശ്രദ്ധയിൽപെട്ട പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഇക്കാര്യത്തിൽ ഇടപെടാൻ നിർദേശം നൽകുകയായിരുന്നു. പരീക്ഷയെഴുതാൻ മതിയായ ഹാജർ നിർബന്ധമാണെന്ന് മന്ത്രി ശിവൻകുട്ടി വ്യക്തമാക്കി.

Related Stories

No stories found.
Times Kerala
timeskerala.com