
അൻവർ ഷെരീഫ്
കോഴിക്കോട് : വടകര പറമ്പിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി (burnt body found). വൈക്കിലശേരി കുറ്റിക്കാട്ടിൽ ചന്ദ്രന്റെ (62) മൃതദേഹമാണു കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. പുത്തൂർ ആക്ലോത്ത് നട പാലത്തിനു സമീപത്തെ പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്.
ഇന്നു പുലർച്ചെ സ്ഥലം ഉടമ വാഴക്കുല വെട്ടാൻ വന്നപ്പോൾ ആണു മൃതദേഹം കണ്ടത്. കൂലിപ്പണിക്കാരനായ ചന്ദ്രൻ സ്വയം തീകൊളുത്തിയതാണെന്നാണു പ്രാഥമിക വിവരം. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. ഭാര്യ: വനജ. മക്കൾ: വിജീഷ്, വിജിത്ത്.