Description
Digital Voice of Kerala
Sunday, May 17, 2026

Digital Voice of Kerala
HomeCrimeബിഹാറിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ കൂട്ട ബലാത്സംഗം ചെയ്തു: കിണറ്റിലെറിഞ്ഞു കൊന്നു...

ബിഹാറിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ കൂട്ട ബലാത്സംഗം ചെയ്തു: കിണറ്റിലെറിഞ്ഞു കൊന്നു | Gang-raped

🎙️ Latest Podcast

സരൺ: ബിഹാറിലെ സരൺ ജില്ലയിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ അഞ്ചംഗ സംഘം കൂട്ടബലാത്സംഗം ചെയ്ത ശേഷം കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തി. കഴിഞ്ഞ ബുധനാഴ്ച വൈകുന്നേരം പെൺകുട്ടി തന്റെ കുടുംബവീട്ടിലേക്ക് പോകുന്നതിനിടെയാണ് ദാരുണമായ ഈ സംഭവം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.(A 10th grade student was gang-raped and thrown into a well in Bihar)

അഞ്ച് യുവാക്കൾ ചേർന്ന് പെൺകുട്ടിയെ ബലം പ്രയോഗിച്ച് സമീപത്തുള്ള ഒരു കെട്ടിടത്തിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.  പെൺകുട്ടിയുടെ കരച്ചിൽ കേട്ട് അമ്മ ഓടിയെത്തിയപ്പോഴാണ്, തെളിവ് നശിപ്പിക്കുന്നതിനായി പ്രതികൾ പെൺകുട്ടിയെ അടുത്തുള്ള കിണറ്റിലേക്ക് വലിച്ചെറിഞ്ഞത്.

പെൺകുട്ടിയുടെ അയൽവാസികൾ തന്നെയാണ് പ്രതികളെന്ന് കുടുംബം തിരിച്ചറിഞ്ഞിട്ടുണ്ട്. ജില്ലയിൽ വലിയ രീതിയിലുള്ള പ്രതിഷേധ പ്രകടനങ്ങളാണ് നടക്കുന്നത്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.