റസിഡൻഷ്യൽ സ്‌കൂളിലെ ആറാം ക്ലാസുകാരന് അധ്യാപകന്റെ ക്രൂര മർദ്ദനം; തലയിൽ അഞ്ച് തുന്നലുകൾ | Student beaten by teacher

റസിഡൻഷ്യൽ സ്‌കൂളിലെ ആറാം ക്ലാസുകാരന് അധ്യാപകന്റെ ക്രൂര മർദ്ദനം; തലയിൽ അഞ്ച് തുന്നലുകൾ | Student beaten by teacher
Published on

ചിത്രദുർഗ: ഹോളകെരെയിലെ സ്വകാര്യ സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിക്ക് അധ്യാപകന്റെ ക്രൂര മർദ്ദനം (Student beaten by teacher). കുട്ടിയുടെ തലയിൽ അഞ്ച് തുന്നലുകൾ ഇടേണ്ടി വന്നതായാണ് റിപ്പോർട്ട്. സിഡൻഷ്യൽ സ്‌കൂളിലെ ക്ലാസ് മുറിയിൽ കടലാസ് കത്തിച്ചതിനാണ് കുട്ടിയെ അദ്ധ്യാപകൻ മർദിച്ചത്.ദാവൻഗരെ താലൂക്കിലെ ഹലേബത്തി സ്വദേശികളുടെ മകനാണ് മർദ്ദനമേറ്റത്.

"അധ്യാപകൻ മഹേശ്വരപ്പ എന്നെ ഒരു തവണ അടിച്ചു, എന്നിട്ട് കസേരകൊണ്ട് അടിച്ചു. അപ്പോൾ എനിക്ക് തലകറക്കമുണ്ടായി , തലയിൽ നിന്നും രക്തവും വന്നു" എന്നായിരുന്നു മർദ്ദനത്തിന് ഇരയായ കുട്ടി പോലീസിനി നൽകിയ മൊഴി.

അതേസമയം , സംഭവത്തിൽ അധ്യാപകനെതിരെ കേസെടുത്തിട്ടുണ്ടെന്നും, അന്വേഷണം നടക്കുകയാണെന്നും പോലീസ് പറഞ്ഞു.

Related Stories

No stories found.
Times Kerala
timeskerala.com