13 വർഷങ്ങൾക്ക് മുൻപ് 600 രൂപ കൈക്കൂലി വാങ്ങിയ കേസ് : പ്രതിക്ക് ഒരു വർഷം തടവും 5000 രൂപ പിഴയും | Bribe taken case

13 വർഷങ്ങൾക്ക് മുൻപ് 600 രൂപ കൈക്കൂലി വാങ്ങിയ കേസ് : പ്രതിക്ക് ഒരു വർഷം തടവും 5000 രൂപ പിഴയും | Bribe taken case
Published on

സസാറാം: കൈക്കൂലി കേസിൽ ആദായ നികുതി ഉദ്യോഗസ്ഥന് 13 വർഷങ്ങൾക്ക് ശേഷം ശിക്ഷ വിധിച്ച് പ്രത്യേക സിബിഐ കോടതി.600 രൂപ കൈക്കൂലി വാങ്ങിയതിന് സസാരം ആദായനികുതി വകുപ്പിലെ ടാക്സ് അസിസ്റ്റൻ്റ് ആര്യൻ സിംഗിനെയാണ് പ്രത്യേക സിബിഐ കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തി ഒരു വർഷം തടവിന് ശിക്ഷിച്ചു. പ്രതിക്ക് 5000 രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്.(Bribe taken case)

2011 നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. 2011 മാർച്ച് 17ന് 600 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് പ്രതിയായ ടാക്സ് അസിസ്റ്റൻ്റിനെ സിബിഐ അറസ്റ്റ് ചെയ്തത്. 5826 രൂപ റീഫണ്ട് നൽകുന്നതിന് പകരമായി ഒരു നികുതി ഉടമയിൽ നിന്ന് പ്രതി 600 രൂപ കൈക്കൂലി ആവശ്യപ്പെട്ടിരുന്നു. സംഭവത്തിൽ ഇരയായ യുവതി സിബിഐക്ക് പരാതി നൽകിയിരുന്നു.

പരാതി ലഭിച്ചതിനെ തുടർന്ന് സിബിഐ കേസ് അന്വേഷിക്കുകയും 2011 ജൂൺ 28ന് പ്രതിക്കെതിരെ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു. നീണ്ട വാദപ്രതിവാദങ്ങൾക്കൊടുവിൽ പ്രതികൾ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി.

Related Stories

No stories found.
Times Kerala
timeskerala.com