
തെങ്കാശി: വസ്തുവിന്റെ അവകാശം മാറ്റാൻ കൈക്കൂലി ആവശ്യപ്പെട്ട കേസിൽ വില്ലേജ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറെ കൈക്കൂലി നിരോധന വകുപ്പ് പോലീസ് അറസ്റ്റ് ചെയ്തു (Bribe Case ).4500 രൂപ കൈക്കൂലി വാങ്ങിയ കേസിൽ, വില്ലേജ് വിഎഒ പത്മാവതിയെ ആണ് അറസ്റ്റ് ചെയ്തത്. തെങ്കാശി ജില്ലയിലെ വീരകേരളംപുത്തൂർ താലൂക്കിലെ കലിംഗപ്പട്ടി സ്വദേശിയായ കുമാരവേലിൽ നിന്നാണ് പത്മാവതി കൈക്കൂലി വാങ്ങിയത്.
രാജഗോപാലഗേരി വില്ലേജിൽ പിതാവിൻ്റെ പേരിലുള്ള സ്വത്ത് തൻ്റെ പേരിലേക്ക് മാറ്റുന്നതിനായി വില്ലേജ് വിഎഒ പത്മാവതിയെ പരാതിക്കാരൻ സമീപിക്കുകയായിരുന്നു. അതിനായി ഓൺലൈനായി അപേക്ഷിക്കാൻ പറഞ്ഞു. ഇതുപ്രകാരം അപേക്ഷിച്ചശേഷം കുമാരവേൽ വീണ്ടും വി.എ.ഒയെ സന്ദർശിച്ചു. എന്നാൽ പേര് മാറ്റാൻ 10,000 രൂപ ചെലവ് വരുമെന്ന് പത്മാവതി അന്ന് പറഞ്ഞു. അത്രയും പണമില്ലെന്ന് കുമാരവേൽ പറഞ്ഞതോടെ 4500 രൂപ നൽകാൻ പത്മാവതി ആവശ്യപ്പെടുകയായിരുന്നു.
എന്നാൽ കൈക്കൂലി നൽകാൻ ആഗ്രഹിക്കാത്ത കുമാരവേൽ കൈക്കൂലി വിരുദ്ധ പോലീസിൽ പരാതി നൽകുകയായിരുന്നു.