ഭോപ്പാൽ: മധ്യപ്രദേശിലെ ഛത്തർപൂരിൽ നിയമവിരുദ്ധമായി സൂക്ഷിച്ച 38 ഗാർഹിക എൽപിജി സിലിണ്ടറുകൾ പോലീസ് പിടികൂടി. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ സിലിണ്ടർ ക്ഷാമം അനുഭവപ്പെടുന്നതിനിടെ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പോലീസ് നീക്കം.(38 LPG cylinders seized in MP’s Chhatarpur district)
സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ്, തഹസിൽദാർ, കോട്‌വാലി പോലീസ് എന്നിവരുടെ നേതൃത്വത്തിൽ രാത്രിയിലാണ് റെയ്ഡ് നടത്തിയത്. വീടിനുള്ളിൽ പരിശോധിച്ചപ്പോൾ ഗ്യാസ് നിറച്ച 3 സിലിണ്ടറുകളും ഉപയോഗിച്ച ശേഷം സൂക്ഷിച്ച 22 കാലി സിലിണ്ടറുകളും കണ്ടെത്തി.
ഇത്രയധികം സിലിണ്ടറുകൾ ശേഖരിച്ചു വെച്ചത് കരിഞ്ചന്തയിൽ വിൽക്കാനാണോ എന്ന് പോലീസ് സംശയിക്കുന്നുണ്ട്. ഏത് ഏജൻസി വഴിയാണ് ഇത്രയധികം സിലിണ്ടറുകൾ ഒരാൾക്ക് ലഭിച്ചതെന്ന് കണ്ടെത്താൻ ഗ്യാസ് ഏജൻസികളിൽ നിന്ന് പോലീസ് വിവരങ്ങൾ തേടിയിട്ടുണ്ട്.

