
ചെന്നൈ: ചെന്നൈ വിമാനത്താവളത്തിൽ 3.6 കിലോ, ഉയർന്ന നിലവാരമുള്ള ഹൈഡ്രോപോണിക് കഞ്ചാവ് പിടികൂടി (Ganja seized at Chennai airport). തായ്‌ലൻഡിൽ നിന്ന് ചെന്നൈയിലേക്ക് വൻതോതിൽ മയക്കുമരുന്ന് കടത്തുന്നതായി അധികൃതർക്ക് വിവരം ലഭിച്ചിരുന്നു. ഇതനുസരിച്ച് ചെന്നൈ വിമാനത്താവളത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ പരിശോധന നടത്തി. യാത്രക്കാരിൽ ചിലരുടെ പ്രവൃത്തികൾ സംശയാസ്പദമായി തോന്നുകയും ഇവരെ പരിശോധിക്കുകയുമായിരുന്നു. തുടർന്നാണ് 3.6 കോടി രൂപ വിലമതിക്കുന്ന ഹൈഗ്രേഡ് കഞ്ചാവ് കണ്ടെത്തിയത്.
കഞ്ചാവ് പിടികൂടിയ കസ്റ്റംസ് ഉദ്യോഗസ്ഥർ കള്ളക്കടത്ത് നടത്തിയ യുവാക്കളെ പിടികൂടി ചോദ്യം ചെയ്തുവരികയാണ്. അന്താരാഷ്ട്ര മയക്കുമരുന്ന് കടത്തുന്ന 'കുരുവി' സംഘാംഗമാണ് പിന്നിലെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ആർക്കുവേണ്ടിയാണ് ഇവർ മയക്കുമരുന്ന് കടത്തുന്നത്, ഇവർക്ക് പിന്നിലെ ശൃംഖലയെക്കുറിച്ചും കസ്റ്റംസ് ഉദ്യോഗസ്ഥർ അന്വേഷിക്കുന്നുണ്ട്.