26/11: രാജ്യത്തെ നടുക്കിയ മുംബൈ ഭീകരാക്രമണത്തിന് 16 വയസ് | Mumbai terror attack

അന്നത്തെ ആക്രമണത്തിൽ താജ് ഹോട്ടൽ ഏതാണ്ട് പൂർണമായും തകർന്നിരുന്നു. ഹോട്ടൽ ജീവനക്കാർ, വിദേശ പൗരന്മാർ, സുരക്ഷാ ഉദ്യോഗസ്ഥർ ഉൾപ്പെടെ 31 പേർക്ക് ജീവൻ നഷ്ടമായി.
26/11: രാജ്യത്തെ നടുക്കിയ മുംബൈ ഭീകരാക്രമണത്തിന് 16 വയസ് | Mumbai terror attack
Published on

2008 നവംബർ 26 ബുധനാഴ്ച, കടൽ കടന്ന് ഭീകർ മുംബൈയുടെ തീരത്ത് എത്തുന്നു. ചെറു സംഘങ്ങളായി പിരിഞ്ഞു മുംബൈ നഗരത്തിന്റെ പല ഭാഗങ്ങളിൽ ജനങ്ങൾക്കു നേരെ വെടിയുതിർക്കാൻ തുടങ്ങി (Mumbai terror attack ). അപ്രതീക്ഷിതമായി ഉണ്ടായ ആക്രമണം, തങ്ങൾക്ക് ചുറ്റും എന്താണ് സംഭവിക്കുന്നത് എന്ന തിരിച്ചറിയുന്നതിനു മുൻപ് തന്നെ പലരുടെയും ജീവൻ നഷ്ട്ടപ്പെട്ടിരുന്നു. 164 പേരുടെ ജീവൻ അപഹരിക്കുകയും 300-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്യ്ത മുംബൈ ഭീകരാക്രമണം. 60 മണിക്കൂർ നീണ്ടുനിന്ന പോരാട്ടം ലോകം ഉറ്റുനോക്കിയപ്പോൾ, സങ്കൽപ്പിക്കാനാവാത്ത ധൈര്യത്തോടെയും നിശ്ചയദാർഢ്യത്തോടെയും മുംബൈ നഗരം പൊരുതി.

പത്തു ഭീകരർ നടത്തിയ ആക്രമണം. സ്വന്തം ജീവൻ പണയപ്പെടുത്തി രാജ്യത്തിനായും ജനങ്ങൾക്ക് വേണ്ടിയും നടത്തിയ പോരാട്ടം. ഭീകരാക്രമങ്ങൾക്ക് നേരെ ഇന്ത്യയുടെ ചെറുത്തുനിൽപ്പിന്റെയും ധിരതയുടെയും ഓർമ്മപ്പെടുത്തലായ മുംബൈ ഭീകര ആക്രമണത്തിന്റെ കറുത്ത അധ്യായം പിന്നിട്ടിട്ട് ഇന്ന് 16 വർഷം.

പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകര സംഘടനയായ ലഷ്കർ ഇ തൊയ്ബയിലെ ഭീകരർ രാത്രി 9.30 ഓടു കൂടി കപ്പൽ മാർഗ്ഗമായിരുന്നു മുംബൈ തീരത്ത് എത്തുന്നത്. ലഷ്കർ-ഇ-തായ്ബയുടെ ഏകോപനത്തിൽ 10 തോക്കുധാരികളായ ഭീകരർ ടാറ്റ ഗ്രൂപ്പിന്റെ കിഴിലുള്ള താജ് ഹോട്ടലിൽ അതിക്രമിച്ച് കയറുകയും, തുരുതുരാ വെടിയുതിർക്കുകയും നിരവധി മനുഷ്യരെ ബന്ദികളാക്കുകയും ചെയ്തു. ഒബ്റോയ് ട്രൈഡന്റ് ഹോട്ടൽ, സിഎസ്ടി റെയിൽവേ സ്റ്റേഷൻ, നരിമാൻ ഹൗസ് എന്നിവയുൾപ്പെടെ നഗരത്തിലുടനീളമുള്ള പ്രധാന കേന്ദ്രങ്ങളിൽ ആക്രമണം അഴിച്ചുവിട്ടിരുന്നു, എന്നാൽ താജ് ഹോട്ടലിലെ ഭീകരാക്രമണമാണ് ഏറ്റവും വേദനാജനകമായി മാറിയത്.

ആക്രമണകാരികളെ കിഴപ്പെടുത്തുവാനും ബന്ദികളെ മോചിപ്പിക്കുവാനും വേണ്ടി തുടർച്ചയായ 60 മണിക്കൂർ പോരാട്ടം. ഒടുവിൽ 10 ഭീകരരിൽ ഒൻപതുപേരെയും മുംബൈ പോലീസും ഇന്ത്യയുടെ ദേശീയ സുരക്ഷാ ഗാർഡും (എൻ എസ് ജി) നടത്തിയ സംയുക്ത പ്രതിരോധത്തിൽ വധിച്ചു.തീവ്രവാദികളിൽ ഒരാളൊഴികെ മറ്റെല്ലാവരും കൊല്ലപ്പെട്ടതോടെ 2008 നവംബർ 29ന് ആക്രമണങ്ങൾ അവസാനിച്ചു. ജീനാനോടെ കിഴ്പെടുത്തിയത് അജ്മൽ കസബ് എന്ന ഭീകരനെ മാത്രമായിരുന്നു. പിന്നീട് ഇയാളിൽ നിന്നായിരുന്നു ആക്രമണവുമായി ബന്ധപ്പെട്ട പ്രധാന വിവരങ്ങൾ പുറത്തവന്നത്. മുംബൈ ഭീകരാക്രമണത്തിൽ ലോകത്തിന് മുന്നിൽ പാകിസ്ഥാന്റെ പങ്ക് തെളിവായി മാറിയത് അജ്മൽ കസബിനെ ജീവനോടെ പിടികൂടിയതോടെയാണ്.

അന്നത്തെ ആക്രമണത്തിൽ താജ് ഹോട്ടൽ ഏതാണ്ട് പൂർണമായും തകർന്നിരുന്നു. ഹോട്ടൽ ജീവനക്കാർ, വിദേശ പൗരന്മാർ, സുരക്ഷാ ഉദ്യോഗസ്ഥർ ഉൾപ്പെടെ 31 പേർക്ക് ജീവൻ നഷ്ടമായി. ഛത്രപതി ശിവജി റെയിൽവേ സ്റ്റേഷൻ, ലിയോപോൾഡ് കഫേ, രണ്ട് ആശുപത്രികൾ, ഒരു സിനിമാ ഹാൾ ഇവിടയെല്ലാം ആക്രമണത്തിന് ശേഷം തീർത്തും ശ്മാശാനമായി മാറി. 26/11 ആക്രമണങ്ങൾ ഭീകരതയുടെ ഭീതിയുടെയും ഇന്ത്യയുടെ ചെറുത്തുനില്പിന്റെയും വ്യക്തമായ ഓർമ്മപ്പെടുത്തലായി തുടരുന്നു. രാജ്യത്തിനായി പൊരുതിയ ഓരോ നായകന്മാരും രാജ്യത്തിന്റെ അചഞ്ചലമായ ദൃഢനിശ്ചയത്തിന്റെയും ധീരതയുടെ ശാശ്വത പ്രതീകങ്ങളായി നിലകൊള്ളുന്നു.

Related Stories

No stories found.
Times Kerala
timeskerala.com