
ദാവണഗരെ: ഇൻസ്റ്റാഗ്രാം പ്രണയത്തെ തുടർന്ന് വിവാഹമോചിതയായ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ കാമുകനെ പോലീസ് അറസ്റ്റ് ചെയ്തു (Divorced housewife commits suicide). ദാവൻഗരെയിലെ ശിവല്ലി ഗ്രാമവാസിയായ വിജയ് നായകർ എന്നയാളാണ് പിടിയിലായത്. ആത്മഹത്യ ചെയ്ത ശ്വേത (23) എന്ന സ്ത്രീയുടെ വിവാഹമോചനത്തിന് ഉത്തരവാദി ഇയാളാണെന്നാണ് ആരോപണം. പ്രതിയുമായി ബന്ധം തുടങ്ങിയതോടെയാണ് ശ്വേത ഭർത്താവിൽ നിന്നും വിവാഹമോചനം നേടിയതെന്നും റിപ്പോർട്ടുണ്ട്.
ഭർത്താവിനെ ഉപേക്ഷിച്ച് ദാവൻഗരെയിലെ ശ്രീനഗറിലെ മുറിയിലാണ് ശ്വേത താമസിച്ചിരുന്നത്. രണ്ട് ദിവസം മുമ്പ് ആത്മഹത്യ ചെയ്ത നിലയിൽ യുവതിയെ കണ്ടെത്തുകയായിരുന്നു. ജീവനൊടുക്കുന്നതിന് മുമ്പ്, യുവതിഎഴുതിയ ആത്മഹത്യാ കുറിപ്പ് പൊലീസിന് ലഭിച്ചതായാണ് സൂചന.
തന്നെ വിവാഹം കഴിക്കാമെന്ന വിജയുടെ വാക്ക് ശ്വേത വിശ്വസിച്ചിരുന്നു, എന്നാൽ ഇയാൾ പിന്നീട് വാഗ്ദാനത്തിൽ നിന്നും പിന്മാറി. ഇതോടെയാണ് ശ്വേത ആത്മഹത്യ ചെയ്തതെന്നാണ് പോലീസിന്റെ നിഗമനം. നേരത്തെ ശ്വേതയുടെ കുടുംബം വിജയ് നായകർക്കെതിരെ ദാവൻഗെരെ സബർബൻ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.