
മിസോറാം ജയിലിൽ നിന്ന് 2 മ്യാൻമർ വനിതാ തടവുകാർ രക്ഷപ്പെട്ടു. മ്യാൻമർ സ്വദേശികളായ വൻസുയാനി (36), ലാൽസൻമാവി (44) എന്നിവരാണ് ജയിൽ ചാടിയത്. മയക്കുമരുന്ന് കടത്തിന് അറസ്റ്റിലായി ജയിലിൽ കഴിയുകയായിരുന്നു ഇരുവരും. ചാമ്പൈൻ ജില്ലയിലെ ഒരു ജയിലിൽ റിമാൻഡ് തടവുകാരായി കഴിഞ്ഞിരുന്ന രണ്ടുപേർ ജയിലിൽ നിന്ന് രക്ഷപ്പെട്ടതായി ജയിൽ അധികൃതർ ഇന്നലെ സ്ഥിരീകരിച്ചിരുന്നു. സംഭവത്തിൽ സാംബായി പോലീസ് കേസെടുത്ത് ജയിലിൽ നിന്ന് രക്ഷപ്പെട്ട രണ്ട് പേർക്കുമായിതിരച്ചിൽ ഊർജിതമാക്കി.