
പത്തനംതിട്ട: സഹപാഠിയായ പെൺകുട്ടിയെ വീഡിയോ കോൾ ചെയ്ത് യുവാവ് തൂങ്ങിമരിച്ചു. തിരുവല്ല തിരുമൂലപുരത്ത് ആണ് സംഭവം (Suicide News ). ഇടുക്കി കുമളി സ്വദേശി അഭിജിത്ത് ഷാജി (21) ആണ് മരിച്ചത്. വാടക വീട്ടിലെ മുറിക്കുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്.ക്ലാസിലെ സഹപാഠിയായ 19-കാരിയെ വീഡിയോ കോളിൽ വിളിച്ചുനിർത്തിയശേഷംതൂങ്ങി മരിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്.
തിരുമൂലപുരത്തെ വാടക വീട്ടിലെത്തി പെൺകുട്ടി നോക്കിയപ്പോഴേക്കും യുവാവ് മരിച്ചിരുന്നു. തുടർന്ന് പെൺകുട്ടി പോലീസ് സ്റ്റേഷനിലെത്തി വിവരംഅറിയിക്കുകയായിരുന്നു. കുമളി സ്വദേശികളായ ഇരുവരും ദീർഘകാലമായി അടുപ്പത്തിലായിരുന്നു എന്നാണ് പോലീസ് പറയുന്നത്.
എന്നാൽ , മറ്റ് ആൺകുട്ടികളോട് യുവതി ഇടപഴകുന്നത് അഭിജിത്തിന് ഇഷ്ടമല്ലായിരുന്നു. ഇതിനെ ചൊല്ലി പലതവണ ഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നതായും, തന്നെ പല തവണ തന്നെ ദേഹോപദ്രവം ഏൽപ്പിച്ചിരുന്നതായും പെൺകുട്ടി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.
ഉപദ്രവം കൂടിയതോടെ , വിവരം പെൺകുട്ടി രക്ഷിതാക്കളെ അറിയിച്ചു. തുടർന്ന് പ്രണയബന്ധത്തിൽനിന്നും പിന്മാറുന്നതായി യുവാവിനോട് പറയുകയും ചെയ്തു. ഇതിനു പിന്നാലെയാണ് യുവാവ് ജീവനൊടുക്കിയതെന്നാണ് റിപ്പോർട്ട്.