

ജയ്‌പൂർ : രാജസ്ഥാനിലെ ദിദ്വാന ജില്ലയിലെ ഒരു ഗ്രാമത്തിൽ നിന്നും ഒരു ക്രൂര പീഡനത്തിന്റെ വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത് (Rajasthan Crime News). ബന്ധു സഹോദരിയെ ബലാത്സംഗത്തിന് ഇരയാക്കിയതാണ് സംഭവം. പീഡനത്തെ തുടർന്ന് പെൺകുട്ടി ഗർഭിണിയായി. വയറുവേദനയെ തുടർന്നാണ് പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. അവിടെ വച്ച് പെൺകുട്ടി മാസം തികയാതെ ഒരു കുഞ്ഞിന് ജന്മം നൽകി. സംഭവത്തിൽ പോക്‌സോ കേസ് രജിസ്റ്റർ ചെയ്തിരിക്കുകയാണ് പോലീസ്.
15 വയസ്സുള്ള മകൾക്ക് വയറുവേദന… അവൾ ഗർഭിണിയാണെന്ന് കണ്ടെത്തി
ദിദ്വാന ജില്ലയിലെ ഒരു ഗ്രാമത്തിൽ 15 വയസ്സുള്ള പെൺകുട്ടിക്ക് വയറുവേദന അനുഭവപ്പെട്ടു. ഇക്കാര്യം സഹോദരിയോട് പറഞ്ഞു. ഇതിന് പിന്നാലെ വയറുവേദനയെ തുടർന്ന് വീട്ടുകാർ മകളെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് പെൺകുട്ടി ഗർഭിണിയാണെന്ന് കണ്ടെത്തുന്നതും , തുടർന്ന് പെൺകുട്ടി കുഞ്ഞിന് ജന്മം നൽകിയതും. മാസം തികയാതെ പ്രസവിച്ചതിനെ തുടർന്ന് കുട്ടി തൽക്ഷണം മരിച്ചു.
ബലാത്‌സംഗം ചെയ്തത് ബന്ധു എന്ന് പെൺകുട്ടി
പെൺകുട്ടി ഗർഭിണിയാണെന്നറിഞ്ഞതിനെ തുടർന്നാണ് പോലീസ് ബന്ധുക്കളെ ചോദ്യം ചെയ്തത്. ആറ്-ഏഴ് മാസം മുമ്പ് വീട്ടുകാരെല്ലാം പുറത്ത് പോയിരുന്നെന്ന് പെൺകുട്ടി പറഞ്ഞു. തുടർന്ന് ബന്ധു ഇവരുടെ വീട്ടിലെത്തി ബലാത്സംഗം ചെയ്തു. ഇതിന് ശേഷവും അയാൾ പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കി. ഇതോടെ പെൺകുട്ടി ഗർഭിണിയായെങ്കിലും ഇക്കാര്യം അറിഞ്ഞിരുന്നില്ല. ബലാത്സംഗത്തിനിരയായ വിവരം പെൺകുട്ടി വീട്ടുകാരോട് പറഞ്ഞിരുന്നില്ല.
പ്രതിക്കെതിരെ പോലീസ് കേസെടുത്തു
പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ സംഭവത്തിൽ പോക്‌സോ കേസ് രജിസ്റ്റർ ചെയ്തതായി പോലീസ് അറിയിച്ചു. കുടുംബാംഗങ്ങളെയും ചോദ്യം ചെയ്തിട്ടുണ്ട്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ഭ്രൂണം സംസ്‌കരിച്ചു. ഇപ്പോൾ പ്രതിക്കായി പോലീസ് തിരച്ചിൽ നടത്തുകയാണ്. പ്രതി ഉടൻ പിടിയിലാകുമെന്നാണ് പോലീസ് നൽകുന്ന വിവരം.