
ബെംഗളൂരു: വിജയനഗറിലെ ജ്വല്ലറി ഉടമയുടെ വീട്ടിൽ നിന്ന് 15.15 കോടി വിലപിടിപ്പുള്ള സാധനങ്ങൾ മോഷ്ടിച്ച മോഷ്ടാക്കളെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ബെംഗളൂരു സിറ്റി പോലീസ് ഇൻ്റർപോളിനെ സമീപിക്കുമെന്ന് സൂചന (Bangalore Robbery). മോഷ്ടാക്കൾ നേപ്പാളിൽ ഒളിവിൽ കഴിയുന്നതായി നേരത്തെ പോലീസ് കണ്ടെത്തിയിരുന്നു.
അരിഹന്ത് ജ്വല്ലേഴ്‌സ് ഉടമ സുരേന്ദ്ര കുമാർ ജെയിനിൻ്റെ വീട്ടിൽ ജോലി ചെയ്തിരുന്ന നമ്രാസും ഭാര്യയുമാണ് മോഷണം നടത്തിയതെന്നാണ് റിപ്പോർട്ട്. വീട്ടിൽ നിന്ന് സ്വർണാഭരണങ്ങളും പണവും മോഷ്ടിച്ച ശേഷം ദമ്പതികൾ, പിന്നാലെ നേപ്പാളിലേക്ക് രക്ഷപ്പെടുകയായിരുന്നു.
നമ്‌റാസും ഭാര്യയും നേപ്പാളിൽ ഒളിച്ചിരിക്കുകയാണെന്ന് സിറ്റി പോലീസ് ഇപ്പോൾ സ്ഥിരീകരിച്ചതായും റിപ്പോർട്ടുണ്ട്, ഈ സാഹചര്യത്തിലാണ് ,ദമ്പതികളെ ലോക്കൽ പോലീസ് അറസ്റ്റ് ചെയ്യണമെന്നും , വിചാരണ നേരിടാൻ അവരെ കൈമാറാനും ഇൻ്റർപോളിനെ സമീപിക്കാൻ ബെംഗളൂരു പോലീസ് പദ്ധതിയിടുന്നത്.