
ഔറംഗബാദ്: ഔറംഗബാദിൽ വിവാഹിതയായ യുവതിയുടെ മൃതദേഹം ലിവിങ്ങ് പങ്കാളിയുടെ വീട്ടിൽ കണ്ടെത്തി (Women Found Dead). കുരുക്കിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമം. 35 കാരിയായ സീതാദേവിയാണ് മരിച്ചത്. ബന്ധുവും , തന്നെക്കാൾ 13 വയസ്സിന് ഇളയതുമായ മിഥ്‌ലേഷുമായി യുവതി അടുപ്പത്തിലായിരുന്നു എന്നാണ് റിപ്പോർട്ട്.
യുവാവുമായുള്ള അടുപ്പം കാരണം , സീതാദേവി ഭർത്താവിനെയും 8 വയസ്സുള്ള മകനെയും ഉപേക്ഷിച്ച് കാമുകൻ്റെ വീട്ടിൽ താമസം തുടങ്ങുകയായിരുന്നു. ഭർത്താവിൻ്റെ വീട് വിട്ട ശേഷം ഒന്നര വർഷമായി ലിവ് ഇൻ റിലേഷൻഷിപ്പിൽ കഴിയുകയായിരുന്നു. ഭർത്താവുമായി വിവാഹമോചനം ഉണ്ടായിട്ടില്ല. ഇതിനിടെ , ഡിസംബർ 21 ശനിയാഴ്ച സീതയെ കാമുകൻ മിഥിലേഷിൻ്റെ വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിന് ശേഷം കാമുകൻ മിഥ്ലേഷ് കുടുംബത്തോടൊപ്പം ഒളിവിൽ പോയതായാണ് റിപ്പോർട്ട്.
ആത്മഹത്യയുടെ കാരണങ്ങൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. 2013ൽ സുഭാഷ് മഹാതോയുമായി സീത വിവാഹം കഴിച്ചതായി പറയപ്പെടുന്നു. 8 വയസ്സുള്ള ഒരു മകനുമുണ്ട്. 2015ൽ സീതയുടെ സഹോദരനും വിവാഹിതനായി. സഹോദരന്റെ ഭാര്യയുടെ അനിയനായിരുന്നു മിഥ്‌ലേഷ്. 2016ൽ സീത ഗർഭിണിയായിരുന്നപ്പോൾ മിഥിലേഷ് അവളുടെ സുഖവിവരങ്ങൾ അന്വേഷിക്കാൻ ഇടയ്ക്കിടെ വന്നിരുന്നത് അവരുടെ അടുപ്പം വർധിപ്പിച്ചു. 2022ൽ സീത ഭർത്താവിനെയും മകനെയും ഉപേക്ഷിച്ച് മിഥിലേഷിനൊപ്പം താമസം തുടങ്ങി.
കുടുംബത്തിലെ മറ്റ് അംഗങ്ങൾ കൃഷിപ്പണിക്ക് പുറത്തുപോയ സമയത്താണ് മിഥിലേഷും പുറത്തുപോയത്. ഈ സമയത്തായിരുന്നു യുവതി ആത്മഹത്യ ചെയ്തത്. സംഭവത്തിൽ കേസെടുത്ത പോലീസ് അന്വേഷണം തുടരുകയാണ്.