അമിതവേഗതയിലെത്തിയ ട്രക്ക് ഇടിച്ച് 10 വയസുകാരൻ മരിച്ചു; ദാരുണാന്ത്യം ജന്മദിനത്തിൽ | Accident Death

അമിതവേഗതയിലെത്തിയ ട്രക്ക് ഇടിച്ച് 10 വയസുകാരൻ മരിച്ചു; ദാരുണാന്ത്യം ജന്മദിനത്തിൽ | Accident Death
Published on

ബെംഗളൂരു: ബെംഗളുരുവിലെ ഹെന്നൂർ ബന്ദേ മെയിൻ റോഡിൽ അമിതവേഗതയിലെത്തിയ ട്രക്ക് ഇടിച്ച് 10 വയസ്സുള്ള ആൺകുട്ടിക്ക് ദാരുണാന്ത്യം (Accident Death). ചിറ്റൂർ സ്വദേശികളായ രവി-സുമ ദമ്പതികളുടെ മകൻ ഭാനുതേജ് ആണ് , ജന്മദിനത്തിൽ ദാരുണമായി മരണപ്പെട്ടത്. ശനിയാഴ്ചയാണ് സംഭവം.

കുട്ടി സഹോദരനൊപ്പം ഇരുചക്രവാഹനത്തിൽ പോകുമ്പോൾ അമിതവേഗതയിലെത്തിയ ട്രക്ക് ഇവരെ ഇടിച്ചു തെറിപ്പിക്കുകയും ഭാനുതേജിൻ്റെ തലയ്ക്കു മുകളിലൂടെ പാഞ്ഞുകയറുകയുമായിരുന്നു എന്നാണ് റിപ്പോർട്ട്. അപകടത്തിൽ ഭാനുതേജിൻ്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു, തുടർന്ന് കുട്ടി സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഇരുചക്ര വാഹനം ഓടിച്ചിരുന്ന സഹോദരൻ പരിക്കേറ്റ് അംബേദ്കർ ആശുപത്രിയിൽ ചികിത്സയിലാണ്.

ട്രക്ക് ഡ്രൈവർ ഇപ്പോൾ ഒളിവിലാണ്, ഇയാൾക്കായി പോലീസ് തിരച്ചിൽ നടത്തുകയാണ്. ഹെന്നൂർ ട്രാഫിക് പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com