കുടുംബശ്രീ ഇടുക്കി ജില്ലാ മിഷനില്‍ ബ്ലോക്ക് കോ-ഓര്‍ഡിനേറ്ററുടെ ഒഴിവുകൾ | Kudumbashree vacancies

കുടുംബശ്രീ ഇടുക്കി ജില്ലാ മിഷനില്‍ ബ്ലോക്ക് കോ-ഓര്‍ഡിനേറ്ററുടെ ഒഴിവുകൾ | Kudumbashree vacancies
Published on

ഇടുക്കി ജില്ലയില്‍ കുടുംബശ്രീ മുഖേന നടപ്പിലാക്കി വരുന്ന വിവിധ പദ്ധതികളില്‍ ബ്ലോക്ക് തലത്തില്‍ നിര്‍വ്വഹണത്തിനായി നിലവിലെ ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍മാരുടെ (ഐ.ബി.സി.ബി- എഫ് ഐ എം.ഐ.എസ്) അപേക്ഷ ക്ഷണിച്ചു.(Kudumbashree vacancies)

ബിരുദം, കംപ്യൂട്ടര്‍ പരിജ്ഞാനം നിര്‍ബന്ധം(എം.എസ് വേര്‍ഡ്, എക്‌സല്‍) വനിതകള്‍ മാത്രം കുടുംബശ്രീ അംഗം/കുടുംബാംഗം/ ഓക്‌സിലറി അംഗം ആയിരിക്കണം 2024 ജൂൺ 6 ന് 35 വയസ്സില്‍ കൂടാന്‍ പാടില്ല, ഒരു വര്‍ഷത്തേയ്ക്ക് കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം. തെരഞ്ഞെടുപ്പ് രീതി – എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും,വെയ്‌റ്റേജിന്റെയും അടിസ്ഥാനത്തില്‍ ആയിരിക്കും, അപേക്ഷിക്കുന്ന ബ്ലോക്കിലെ സ്ഥിരതാമസക്കാര്‍, തൊട്ടടുത്ത ബ്ലോക്കില്‍ താമസിക്കുന്നവര്‍ / ജില്ലയില്‍ താമസിക്കുന്നവര്‍ എന്നിവര്‍ക്ക് മുന്‍ഗണന നല്‍കുന്നതാണ്, കുടുംബശ്രീ അംഗം/ കുടുംബശ്രീ കുടുംബാംഗം/ ഓക്‌സിലറി അംഗം എന്നിവരായ വനിതകള്‍ക്കുമാത്രമേ ടി തസ്തികയില്‍ അപേക്ഷിക്കുവാന്‍ അര്‍ഹതയുണ്ടായിരിക്കുകയുള്ളു. ബന്ധപ്പെട്ട മേഖലയില്‍ പ്രവൃത്തി പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന നല്‍കുന്നതാണ്.

അപേക്ഷകള്‍ കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസില്‍ നിന്ന് നേരിട്ടോhttps://www.kudumbashree.org.എന്ന വെബ് സൈറ്റില്‍ നിന്നോ ലഭിക്കുന്നതാണ്.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 20 വൈകുന്നേരം 5.00 മണിവരെ. ഭാഗികമായി പൂരിപ്പിച്ച/ അവ്യക്തമായ അപേക്ഷകള്‍ എന്നിവ നിരുപാധികം നിരസിക്കുന്നതാണ്. പരീക്ഷാഫീസായി ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, ഇടുക്കി ജില്ലയുടെ പേരില്‍ മാറാവുന്ന 200 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ടതാണ്. പൂരിപ്പിച്ച അപേക്ഷക്കൊപ്പം വിദ്യാഭ്യാസ യോഗ്യത , ഫോട്ടോ വിലാസം തെളിയിക്കുന്ന സർട്ടിഫിക്കറ്റ്എ ന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും, അയല്‍ക്കൂട്ട അംഗം/ കുടുംബാംഗം/ ഓക്‌സിലറി ഗ്രൂപ്പ് അംഗം ആണെന്നതിനും വെയ്‌റ്റേജ് മാര്‍ക്കിന് അര്‍ഹതപ്പെട്ട അപേക്ഷക ആണെന്നതിനും സി.ഡി.എസിന്റെ സാക്ഷ്യപത്രവും ഡിമാന്റ് ഡ്രാഫ്റ്റും ഉള്ളടക്കം ചെയ്യേണ്ടതാണ്. യാതൊരു കാരണവശാലും അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ടതില്ല. അപേക്ഷ സമര്‍പ്പിക്കുന്ന കവറിനു മുകളില്‍'കുടുംബശ്രീ ബി.സി.3 ഒഴിവിലേയ്ക്കുള്ള അപേക്ഷ' എന്ന് വ്യക്തമായി രേഖപ്പെടുത്തണം.

അപേക്ഷകള്‍ അയയ്‌ക്കേണ്ട മേല്‍വിലാസം

ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍,

കുടുംബശ്രീ, ഇടുക്കി ജില്ല,

സിവില്‍ സ്റ്റേഷന്‍, പൈനാവ് പി.ഒ.,

ഇടുക്കി .പിൻ. 685603 ഫോണ്‍: 04862 23222

Related Stories

No stories found.
Times Kerala
timeskerala.com