Web Team

‘ട്രംപ് നൽകിയ വ്യക്തിപരമായ പ്രതിബദ്ധതയ്ക്ക് നന്ദി അറിയിക്കുന്നു’: ഇന്ത്യ-US വ്യാപാര കരാറിൽ...

ന്യൂഡൽഹി: ഭാരതവും അമേരിക്കയും തമ്മിലുള്ള വ്യാപാര ബന്ധത്തിൽ പുതിയ ചരിത്രം കുറിച്ചുകൊണ്ട് സംയുക്ത പ്രസ്താവന പുറത്തിറങ്ങിയിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കാൻ പ്രസിഡന്റ് ട്രംപ് നൽകിയ വ്യക്തിപരമായ പ്രതിബദ്ധതയ്ക്ക് നന്ദി അറിയിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു. കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ പങ്കുവെച്ച കുറിപ്പ് റീപോസ്റ്റ് ചെയ്തുകൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.(PM...

ബലാത്സംഗ കേസ്: സുപ്രീം കോടതിയെ സമീപിച്ച് മോൺസൺ മാവുങ്കൽ | Rape...

ന്യൂഡൽഹി: നിലവിൽ നടന്നുകൊണ്ടിരിക്കുന്ന ബലാത്സംഗ കേസിലെ വിചാരണ നടപടികൾ തടയണമെന്ന് ആവശ്യപ്പെട്ട് പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോൺസൺ മാവുങ്കൽ സുപ്രീം കോടതിയിൽ ഹർജി നൽകി. ഇതേ പരാതിക്കാരിയുമായി ബന്ധപ്പെട്ട മറ്റൊരു കേസിൽ ശിക്ഷ അനുഭവിക്കുന്ന സാഹചര്യത്തിൽ പുതിയ കേസ് നിലനിൽക്കില്ലെന്നാണ് മോൺസന്റെ വാദം.(Rape case, Monson Mavunkal approaches Supreme Court) പരാതിക്കാരിയെ പ്രായപൂർത്തിയാകാത്ത...

ഡിജിറ്റൽ തട്ടിപ്പിന് ഇരയായവർക്ക് ഇനി നഷ്ടപരിഹാരം: 25,000 രൂപ വരെ നൽകാൻ...

മുംബൈ: ഡിജിറ്റൽ സാമ്പത്തിക ഇടപാടുകളിലൂടെ പണം നഷ്ടപ്പെടുന്ന സാധാരണക്കാരായ ഉപഭോക്താക്കൾക്ക് നഷ്ടപരിഹാരം ഉറപ്പാക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുതിയ പദ്ധതി ആവിഷ്കരിക്കുന്നു. തട്ടിപ്പിനിരയാകുന്നവർക്ക് പരമാവധി 25,000 രൂപ വരെ നഷ്ടപരിഹാരം നൽകാനാണ് ലക്ഷ്യമിടുന്നതെന്ന് ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്ര അറിയിച്ചു.(RBI plans to provide compensation of up to Rs 25,000...

ഇ ബസ് തർക്കങ്ങൾക്ക് വിരാമം: നഗരത്തിലെ 23 ഇടറോഡുകളിൽ പുതിയ സർവീസുകൾക്ക്...

തിരുവനന്തപുരം: കെഎസ്ആർടിസിയും തിരുവനന്തപുരം നഗരസഭയും തമ്മിലുള്ള തർക്കങ്ങൾ ചർച്ചകളിലൂടെ പരിഹരിച്ചതോടെ, നഗരത്തിലെ ഇടറോഡുകളെ ബന്ധിപ്പിച്ചുകൊണ്ടുള്ള പുതിയ ഇലക്ട്രിക് ബസ് സർവീസുകൾ ആരംഭിച്ചു. നഗരസഭാ പരിധിയിലെ 23 ഇടറോഡുകളിലാണ് പുതുതായി ഇ-ബസ് സർവീസ് നടത്തുന്നത്. പദ്ധതിയുടെ ഉദ്ഘാടനം മേയർ വി.വി. രാജേഷ് നിർവ്വഹിച്ചു.(E-bus disputes end, 23 New services begin in the city) മേയറുടെ...

മാനന്തവാടിയിലെ യുവാവിൻ്റെ ആത്മഹത്യ: ഭാര്യയുടെ മൊഴി രേഖപ്പെടുത്തി, ആത്മഹത്യ ചെയ്യാൻ പോകുന്നുവെന്ന്...

വയനാട്: മാനന്തവാടിയിൽ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭാര്യ നജ്മത്തിന്റെ പ്രാഥമിക മൊഴി പോലീസ് രേഖപ്പെടുത്തി. കർണാടകയിലെ കുട്ടയിൽ നിന്ന് കണ്ണൂരിലേക്ക് പോകുന്നതിനിടെയാണ് സജീർ പെട്രോൾ വാങ്ങിയതെന്ന് നജ്മത്ത് മൊഴി നൽകി. (Mananthavady suicide case, Wife's statement recorded) എന്നാൽ ആത്മഹത്യ ചെയ്യാൻ പോകുകയാണെന്ന വിവരം തനിക്ക് അറിയില്ലായിരുന്നുവെന്നും മൊഴിയിൽ പറയുന്നു. കൂടുതൽ വിവരങ്ങൾക്കായി...

‘ഇന്ത്യ-US വ്യാപാര കരാറിലൂടെ കർഷകർക്കും ചെറുകിട വ്യവസായികൾക്കും ഉൾപ്പെടെ 30 ട്രില്യൺ...

ന്യൂഡൽഹി: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള പുതിയ വ്യാപാര കരാർ രാജ്യത്തെ കയറ്റുമതി മേഖലയ്ക്ക് സമാനതകളില്ലാത്ത സാധ്യതകൾ തുറന്നുനൽകുമെന്ന് കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ. എംഎസ്എംഇകൾ, കർഷകർ, മത്സ്യത്തൊഴിലാളികൾ എന്നിവർക്ക് അമേരിക്കയിലെ 30 ട്രില്യൺ ഡോളറിന്റെ വിപണിയിലേക്ക് എളുപ്പത്തിൽ പ്രവേശിക്കാൻ ഈ കരാറിലൂടെ സാധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. കരാറിന്റെ ചട്ടക്കൂട് സംബന്ധിച്ച സംയുക്ത പ്രസ്താവന പുറത്തുവന്നതിന് പിന്നാലെ...

അവയവമാറ്റ ചികിത്സയിൽ വിപ്ലവം: രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രിക്ക് കോഴിക്കോട് ഇന്ന്...

കോഴിക്കോട്: അവയവമാറ്റ ശസ്ത്രക്രിയകൾക്കും തുടർചികിത്സയ്ക്കുമായി രാജ്യത്ത് നിർമ്മിക്കുന്ന ആദ്യത്തെ സമ്പൂർണ്ണ ആശുപത്രിക്ക് ഇന്ന് കോഴിക്കോട് തറക്കല്ലിടും. രാവിലെ 11.30-ന് മുഖ്യമന്ത്രി പിണറായി വിജയൻ ആശുപത്രിയുടെ തറക്കല്ലിടൽ കർമ്മം നിർവ്വഹിക്കും. 'കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓർഗൻ ആൻഡ് ടിഷ്യൂ ട്രാൻസ്പ്ലാന്റ്' എന്ന് പേരിട്ടിരിക്കുന്ന ഈ സ്ഥാപനം ആരോഗ്യവകുപ്പിന് കീഴിലാണ് പ്രവർത്തിക്കുക.(CM to lay foundation stone...

ഇന്ത്യ-US വ്യാപാര കരാർ: സംയുക്ത പ്രസ്താവനയിലെ പ്രധാന പ്രഖ്യാപനങ്ങൾ..| India-US trade...

ന്യൂഡൽഹി: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ചരിത്രപരമായ വ്യാപാര കരാറിന്റെ വിശദാംശങ്ങൾ ഉൾക്കൊള്ളുന്ന സംയുക്ത പ്രസ്താവന പുറത്തിറങ്ങി. ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് അമേരിക്ക ചുമത്തിയിരുന്ന നികുതിയിൽ വൻ കുറവ് വരുത്തിയതും അമേരിക്കൻ കാർഷിക-വ്യവസായ ഉൽപ്പന്നങ്ങൾക്ക് ഇന്ത്യൻ വിപണി തുറന്നു നൽകുന്നതുമാണ് കരാറിലെ പ്രധാന വശങ്ങൾ.(India-US trade deal, Key announcements in joint statement) ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് അമേരിക്ക...

റൈറ്റ് ടു ഡിസ്കണക്ട്: ജോലി സമയം കഴിഞ്ഞാൽ ആശയ വിനിമയങ്ങളിൽ നിന്ന്...

ന്യൂഡൽഹി: ഓഫീസ് സമയം കഴിഞ്ഞാൽ ജോലി സംബന്ധമായ ആശയവിനിമയങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ ജീവനക്കാർക്ക് നിയമപരമായ അവകാശം നൽകുന്ന 'റൈറ്റ് ടു ഡിസ്കണക്ട്' സ്വകാര്യ ബിൽ എ.എ. റഹീം രാജ്യസഭയിൽ അവതരിപ്പിച്ചു. രാജ്യസഭയിൽ ഈ വിഷയം ബില്ലായി അവതരിപ്പിക്കുന്ന ആദ്യ എംപിയാണ് അദ്ദേഹം. (AA Rahim MP introduces Right to Disconnect Bill in...

‘ആചാര ലംഘനമല്ല, നിയമങ്ങൾ സാമൂഹിക ഐക്യം തകർക്കാൻ ഉള്ളതാകരുത്’: ക്ഷേത്രത്തിൽ ക്രിസ്ത്യൻ...

കൊച്ചി: അടൂർ പാർത്ഥസാരഥി ക്ഷേത്രത്തിൽ ക്രിസ്ത്യൻ പുരോഹിതൻ പ്രവേശിച്ചതിനെതിരെയുള്ള ഹർജി ഹൈക്കോടതി തള്ളി. ക്ഷേത്ര തന്ത്രിയുടെ അനുമതിയോടെയുള്ള പ്രവേശനം ആചാരലംഘനമല്ലെന്ന് നിരീക്ഷിച്ച കോടതി, സാമൂഹിക ഐക്യം തകർക്കുന്നതാകരുത് നിയമങ്ങളെന്നും മുന്നറിയിപ്പ് നൽകി.(High Court dismisses petition against Christian priest's entry into temple) കടമ്പനാട് ഭദ്രാസനാധിപൻ ഡോ. സഖറിയാസ് മാർ അപ്രേം ക്ഷേത്രത്തിലെത്തിയത് അതിഥിയായാണ്....