Web Team

നിയമസഭാ തിരഞ്ഞെടുപ്പ്: കോൺഗ്രസ് പ്രചാരണച്ചുമതല രമേശ് ചെന്നിത്തലയ്ക്ക്; തരൂരും ഷാഫിയും സുപ്രധാന...

തിരുവനന്തപുരം: 2026-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രചാരണ തന്ത്രങ്ങൾ മെനയാൻ സുപ്രധാന സമിതികളെ പ്രഖ്യാപിച്ച് കോൺഗ്രസ് ഹൈക്കമാൻഡ്. മുതിർന്ന നേതാവും മുൻ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തലയെ പ്രചാരണ സമിതി അധ്യക്ഷനായി തിരഞ്ഞെടുത്തു. .(Assembly elections, Ramesh Chennithala takes charge of Congress campaign) ജനപ്രീതിയും പ്രസംഗപാടവവും മുൻനിർത്തി തിരുവനന്തപുരം എം.പി ശശി...

ബംഗ്ലാദേശിൽ BNPക്ക് വിജയം: താരിഖ് റഹ്മാൻ പ്രധാനമന്ത്രിയാകും | Bangladesh Elections...

ധാക്ക: ഒന്നര പതിറ്റാണ്ട് നീണ്ട ഷെയ്ഖ് ഹസീന ഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ട് ബംഗ്ലാദേശ് പൊതുതിരഞ്ഞെടുപ്പിൽ ബംഗ്ലാദേശ് നാഷനലിസ്റ്റ് പാർട്ടി (ബി.എൻ.പി) സഖ്യത്തിന് വൻ വിജയം. 300 അംഗ പാർലമെന്റിൽ ബി.എൻ.പി സഖ്യം 209 സീറ്റുകൾ നേടി അധികാരം ഉറപ്പിച്ചു കഴിഞ്ഞു. (BNP wins in Bangladesh Elections 2026) തിരഞ്ഞെടുപ്പിലെ പ്രധാന എതിരാളികളായ ജമാഅത്തെ ഇസ്‌ലാമിയും...

ബംഗ്ലാദേശ് വിധി എഴുതുന്നു: മുഹമ്മദ് യൂനുസ് വോട്ട് രേഖപ്പെടുത്തി; പ്രധാന പോരാട്ടം...

ധാക്ക: ഷെയ്ഖ് ഹസീനയുടെ ഭരണത്തിന് അറുതി വരുത്തിയ വിപ്ലവത്തിന് ശേഷം ബംഗ്ലാദേശ് ഇന്ന് വിധിയെഴുതുകയാണ്. ഇടക്കാല സർക്കാർ തലവൻ മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിൽ നടക്കുന്ന ഈ തിരഞ്ഞെടുപ്പ് പുതിയ ബംഗ്ലാദേശിന്റെ ഭാവി തീരുമാനിക്കും.(Bangladesh Elections 2026, Muhammad Yunus casts his vote) തിരഞ്ഞെടുപ്പിന് ശേഷം താനോ തന്റെ ഉപദേശക സമിതിയോ അധികാരത്തിൽ തുടരില്ലെന്ന് യൂനുസ്...

വേനൽ കടുക്കുന്നു: കുടപ്പനമൂട് ഭാഗത്ത് തീ പടർന്നു | Fire

തിരുവനന്തപുരം: കഠിനമായ ചൂടിൽ മലയോര മേഖലകൾ കാട്ടുതീ ഭീഷണിയിലായതോടെ നാട്ടുകാർ ഭീതിയിൽ. കുടപ്പനമൂട് നുള്ളിയോട്, നെല്ലിക്കാമല എന്നിവിടങ്ങളിൽ കഴിഞ്ഞ ദിവസം തീപിടുത്തം ഉണ്ടായി.(Fire breaks out in Kudappanamoodu area) നെല്ലിക്കാമല ഭാഗത്തുണ്ടായ തീപിടുത്തത്തിന് കാരണം അലക്ഷ്യമായി വലിച്ചെറിഞ്ഞ സിഗരറ്റ് കുറ്റിയാകാമെന്നാണ് പ്രാഥമിക നിഗമനം. അഗ്നിരക്ഷാ സേനയെത്തി റെഹീ നിയന്ത്രണവിധേയമാക്കിയിരുന്നു.

‘ബന്ധം തകരുമ്പോൾ അത് പീഡനക്കേസായി മാറുന്ന പ്രവണത ശരിയല്ല’: രാഹുൽ മാങ്കൂട്ടത്തിൽ...

കൊച്ചി: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആദ്യ ബലാത്സംഗക്കേസിൽ ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. പരാതിക്കാരിയും രാഹുലും തമ്മിലുണ്ടായിരുന്നത് ഉഭയസമ്മതപ്രകാരമുള്ള ബന്ധമാണെന്നാണ് പ്രഥമദൃഷ്ട്യാ മനസ്സിലാകുന്നതെന്ന് കോടതി നിരീക്ഷിച്ചു.(High Court's crucial remarks on Rahul Mamkootathil case) ബന്ധത്തെക്കുറിച്ച് വാട്‌സ്ആപ്പ് ചാറ്റുകളിൽ നിന്ന് വ്യക്തമാണ്. ബന്ധം തകരുമ്പോൾ അത് പീഡനക്കേസായി മാറുന്ന രീതി അംഗീകരിക്കാനാവില്ലെന്ന് കോടതി പറഞ്ഞു. പരാതിക്കാരിയുടെ...

തൊണ്ടിമുതൽ കേസ്: ആൻ്റണി രാജുവിൻ്റെ അപ്പീലിൽ വിധി പറയുന്നത് തിങ്കളാഴ്ചയിലേക്ക് മാറ്റി,...

തിരുവനന്തപുരം: ലഹരിമരുന്ന് കേസിലെ തൊണ്ടിമുതൽ മാറ്റിയെന്ന കേസിൽആന്റണി രാജുവിനെതിരായ ശിക്ഷാ വിധിയിൽ തിങ്കളാഴ്ച നിർണ്ണായക വിധി വരും. നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതിയുടെ ശിക്ഷാ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിച്ച തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി, വിധി പറയുന്നത് ഫെബ്രുവരി 16-ലേക്ക് മാറ്റുകയായിരുന്നു.(Evidence corruption case, Verdict in Antony Raju's appeal on...

അട്ടപ്പാടിയിൽ കുടിവെള്ള സംഭരണിയിൽ മീനുകൾ ചത്തുപൊങ്ങി: കുടുംബങ്ങൾ ആശങ്കയിൽ | Fishes

പാലക്കാട്: അഗളി പഞ്ചായത്തിലെ തുമ്പപ്പാറ കുടിവെള്ള പദ്ധതിയുടെ ജലസംഭരണിയിൽ വൻതോതിൽ മീനുകൾ ചത്തുപൊങ്ങി. കുടിവെള്ളത്തിന് അസാധാരണമായ രുചി വ്യത്യാസം അനുഭവപ്പെട്ടതിനെത്തുടർന്ന് പഞ്ചായത്ത് അധികൃതർ നടത്തിയ പരിശോധനയിലാണ് ഗുരുതരമായ സുരക്ഷാവീഴ്ച കണ്ടെത്തിയത്. നാല് വാർഡുകളിലായി രണ്ടായിരത്തിലധികം കുടുംബങ്ങൾ ആശ്രയിക്കുന്ന പ്രധാന ജലസ്രോതസ്സിലാണിത്.(Fishes die in drinking water reservoir in Attappadi, Families concerned) നെല്ലിപ്പതി, അഗളി...

‘ആദ്യം മടങ്ങിയെത്തുക, എന്നിട്ട് വാദം കേൾക്കാം’: വിജയ് മല്യയോട് കടുപ്പിച്ച് ബോംബെ...

മുംബൈ: പിടികിട്ടാപ്പുള്ളിയായ സാമ്പത്തിക കുറ്റവാളിയായി പ്രഖ്യാപിച്ച നടപടിക്കെതിരെ വിജയ് മല്യ സമർപ്പിച്ച ഹർജികൾ പരിഗണിക്കാൻ ബോംബെ ഹൈക്കോടതി വിസമ്മതിച്ചു. മല്യ ഇന്ത്യയിലേക്ക് തിരികെ വരികയാണെങ്കിൽ മാത്രമേ ഹർജികളിൽ വാദം കേൾക്കുകയുള്ളൂ എന്ന് കോടതി വ്യക്തമാക്കി. നിയമത്തെ ബോധപൂർവ്വം ഒഴിവാക്കി വിദേശത്തിരുന്ന് കോടതി നടപടികൾ നിയന്ത്രിക്കാൻ അനുവദിക്കില്ലെന്ന കർശന നിലപാടിലാണ് ജസ്റ്റിസുമാരുടെ ബെഞ്ച്.(Return first, Bombay...

‘ചക്ക വെട്ടുമ്പോൾ ഒരു കുരുവിന് പരിക്ക് പറ്റിയേക്കാം’: ദേശീയ പണിമുടക്കിലെ അക്രമ...

തിരുവനന്തപുരം: രാജ്യവ്യാപകമായി നടന്ന പണിമുടക്കിനിടെ കേരളത്തിലുണ്ടായ അക്രമ സംഭവങ്ങളെ വിചിത്രമായ ന്യായീകരണത്തോടെ പ്രതിരോധിച്ച് സി.ഐ.ടി.യു ജനറൽ സെക്രട്ടറി എളമരം കരീം. ചക്ക വെട്ടുമ്പോൾ ഒരു കുരുവിന് പരിക്ക് പറ്റിയേക്കാം" എന്നായിരുന്നു അക്രമങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പ്രതികരണം. (Elamaram Kareem justifies the violent incidents during the National strike) പണിമുടക്ക് ദിനത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി....

‘പരസ്യവുമായി ബന്ധമില്ല’: മദ്യത്തിന് പേരും ലോഗോയും തേടിയുള്ള പരസ്യത്തിൽ BEVCO ഹൈക്കോടതിയിൽ...

കൊച്ചി:പുതിയ മദ്യത്തിന് പേരും ലോഗോയും ക്ഷണിച്ച വിജ്ഞാപനം തങ്ങളുടേതല്ലെന്ന് ബെവ്‌കോ. നിലവിൽ ബെവ്‌കോ മദ്യ ഉൽപ്പാദനത്തിൽ ഏർപ്പെട്ടിട്ടില്ലെന്നും ഇവർ ഹൈക്കോടതിയിൽ വ്യക്തമാക്കി.(BEVCO in High Court over advertisement seeking name and logo for liquor) മദ്യത്തിന് പേര് നിർദ്ദേശിക്കാൻ ബെവ്‌കോ ഔദ്യോഗികമായി പരസ്യം നൽകിയിട്ടില്ലെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു. ബെവ്‌കോ നിലവിൽ മദ്യം ഉൽപ്പാദിപ്പിക്കുന്നില്ല....