തിരുവനന്തപുരം: തിരുവനന്തപുരത്ത് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിലെ റെയ്ഡിന് ശേഷം മടങ്ങിയ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരുടെ വാഹനങ്ങൾ ആക്രമിച്ച കേസിൽ പിടിയിലായ അഞ്ച് സിപിഐഎം പ്രവർത്തകരെ കോടതി റിമാൻഡ് ചെയ്തു (ED Officials Vehicle Attack Case). വധശ്രമം ഉൾപ്പെടെയുള്ള ഗുരുതരമായ വകുപ്പുകൾ ചുമത്തി രജിസ്റ്റർ ചെയ്ത കേസിൽ ആകെ ഒൻപത് പ്രതികളാണ്...
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ തിരുവനന്തപുരത്തെ വസതിയിലെ ഇഡി റെയ്ഡിന് ശേഷം മടങ്ങിയ ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവം സിപിഐഎമ്മും ഡിവൈഎഫ്‌ഐയും ചേർന്ന് ആസൂത്രണം ചെയ്ത നാടകമാണെന്ന് ബിജെപി നേതാവ് ദേവൻ ആരോപിച്ചു (BJP Leader Devan on ED Raid Attack). ഈ അക്രമത്തിലൂടെ കടുത്ത നെഗറ്റീവ് ഇംപാക്ട് ആണ് ഇരു സംഘടനകൾക്കും...
കൊച്ചി: താരസംഘടനയായ 'അമ്മ'യുടെ എക്സിക്യൂട്ടീവ് അംഗം ടിനി ടോം, ലക്ഷ്മിപ്രിയ എന്നിവർക്കെതിരെ താൻ ഉന്നയിച്ച പരാതികൾ കേൾക്കാൻ നിഷ്പക്ഷമായ പ്രത്യേക സമിതി രൂപീകരിക്കണമെന്ന ആവശ്യവുമായി നടി അൻസിബ ഹസൻ രംഗത്ത് (Ansiba Hassan Complaint Against Tini Tom). അൻസിബയുടെ വെളിപ്പെടുത്തലുകളെ തുടർന്ന് സംഘടനയ്ക്കുള്ളിൽ വലിയ ചേരിതിരിവും തർക്കങ്ങളും ഉടലെടുത്ത പശ്ചാത്തലത്തിൽ, നേരിട്ടെത്തി തെളിവുകൾ...
കാസർകോട്: ബെള്ളൂർ പള്ളപ്പാടിയിൽ വിവാഹിതയായ യുവതിയെ ഭർതൃവീട്ടിലെ ഷെഡിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം രംഗത്തെത്തി (Kasaragod Woman Suicide In Laws House). പള്ളപ്പാടി സ്വദേശി സൈനുദ്ദീന്റെ ഭാര്യയും കർണാടക പുത്തൂർ സ്വദേശിനിയുമായ സെറീന (27) ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചയോടെയാണ് സെറീനയെ വീടിനോട് ചേർന്നുള്ള ഷെഡിൽ തൂങ്ങിയ നിലയിൽ...
ഐപിഎൽ എലിമിനേറ്ററിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെ തകർത്തെറിഞ്ഞ രാജസ്ഥാൻ റോയൽസിന്റെ 15 വയസ്സുകാരൻ വിസ്മയ താരം വൈഭവ് സൂര്യവംശിയെ നേരിട്ടെത്തി അഭിനന്ദിച്ച് ഹൈദരാബാദ് ടീം സഹഉടമ കാവ്യ മാരൻ (Kavya Maran Special Gesture Vaibhav Sooryavanshi). മത്സരത്തിൽ ഹൈദരാബാദ് ഉയർത്തിയ വെല്ലുവിളി വെറും 29 പന്തിൽ 97 റൺസ് അടിച്ചുകൂട്ടി വൈഭവ് തകർത്തിരുന്നു. തന്റെ...
ഇന്ത്യയിലെ ക്വിക്ക് കൊമേഴ്‌സ് ഡെലിവറി സംവിധാനങ്ങളുടെ അതിശയിപ്പിക്കുന്ന വേഗതയെ പ്രശംസിച്ച് യുക്രൈൻ സ്വദേശിയായ ഉള്ളടക്ക സ്രഷ്ടാവ് സാൻഡ്ര ഓൺ പങ്കുവെച്ച ഇൻസ്റ്റാഗ്രാം കുറിപ്പ് തരംഗമാകുന്നു (Ukrainian Woman Praises India Fast Delivery). ഡൽഹിയിൽ താമസിക്കുന്ന തനിക്ക് ആവശ്യമായ പലചരക്ക് സാധനങ്ങളും വീട്ടുസാധനങ്ങളും വെറും ആറ് മിനിറ്റിനുള്ളിൽ വീട്ടുപടിക്കൽ എത്തിയതായാണ് സാൻഡ്ര വ്യക്തമാക്കുന്നത്. കനത്ത...
റിപ്പോർട്ട്: അൻവർ ഷരിഫ്
മലപ്പുറം: കൊണ്ടോട്ടിയിൽ കാറിൽ കറങ്ങി നടന്ന് മയക്കുമരുന്ന് വിൽപ്പന നടത്തിവന്ന ലഹരിക്കടത്ത് സംഘത്തിലെ രണ്ടുപേരെ പോലീസ് പിടികൂടി (Drug Trafficking Arrest Kondotty). കോഴിക്കോട് ഫറൂഖ് ചുങ്കം സ്വദേശി പടന്നയിൽ മുഹമ്മദ് ഷഫീഖ് എന്ന മാന്ത ഷഫീഖ് (32), മലപ്പുറം ചാലിയം സ്വദേശി കൈതവളപ്പിൽ അബ്‌ദുൾ നിസ്താർ (31)...
ന്യൂ ചണ്ഡീഗഢ്: ഇന്ത്യൻ ക്രിക്കറ്റ് ആരാധകരെ ആവേശം കൊള്ളിച്ച സച്ചിൻ ടെണ്ടുൽക്കർ, എം.എസ്. ധോണി, വിരാട് കോലി എന്നിവരുടെ സൂപ്പർതാര നിരയിലേക്ക് പതിനഞ്ചുകാരനായ വൈഭവ് സൂര്യവംശി എന്ന പുതിയ പ്രതിഭ കൂടി ഉദിച്ചുയരുന്നു (Vaibhav Sooryavanshi). ഐപിഎൽ 2026 സീസണിലെ ആവേശകരമായ എലിമിനേറ്ററിൽ രാജസ്ഥാൻ റോയൽസിന് വേണ്ടി ഓപ്പൺ ചെയ്ത ഈ ബിഹാർ സ്വദേശി...
തൃശൂർ: മൈസൂരുവിലെ നഴ്സിങ് പഠനം പാതിവഴിയിൽ അവസാനിപ്പിച്ച് പിതാവിനൊപ്പം കാറിൽ നാട്ടിലേക്ക് മടങ്ങുകയായിരുന്ന മലയാളി വിദ്യാർഥിനി മൈസൂരുവിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ മരണപ്പെട്ടു (Kerala Student Dies In Road Accident). തൃശൂർ വരവൂർ കുമരപ്പനാൽ കുന്നത്ത് വീട്ടിൽ സുരേന്ദ്രന്റെയും സിനിയുടെയും മകൾ ആര്യ (18) ആണ് മരിച്ചത്. മൈസൂരുവിലെ പ്രമുഖ മെഡിക്കൽ കോളജായ ആദി...
തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിലെ വാഴോട്ടുകോണം ഡിവിഷനിൽ നിന്നുള്ള ബിജെപി കൗൺസിലർ ആർ. സുഗതനെ കഴിഞ്ഞ ഒരു മാസമായി കാണാനില്ലെന്ന് വ്യക്തമാക്കി സിപിഎമ്മും ഡിവൈഎഫ്ഐയും രംഗത്ത് (BJP Councillor R Sugathan Missing). വട്ടിയൂർക്കാവ് വെള്ളൈക്കടവ് ക്ഷേത്രത്തിലെ ഉത്സവത്തിനിടെയുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയായ സുഗതൻ നിലവിൽ ഒളിവിലാണെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം....