Parvathy

രാജ്യസഭാ തെരഞ്ഞെടുപ്പ്: ജാർഖണ്ഡിൽ വോട്ടെടുപ്പ് ആരംഭിച്ചു | Jharkhand Rajya Sabha Election

റാഞ്ചി: ജാർഖണ്ഡിലെ രണ്ട് രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ഇന്ന് രാവിലെ ഒൻപത് മണിക്ക് ആരംഭിച്ചു. നിയമസഭാ മന്ദിരത്തിൽ കനത്ത സുരക്ഷാ ക്രമീകരണങ്ങളോടെയാണ് വോട്ടെടുപ്പ് നടക്കുന്നത്. വൈകുന്നേരം നാല് മണി വരെ വോട്ടെടുപ്പ് തുടരും.(Jharkhand Rajya Sabha Election Voting Begins Amid Security Arrangements) രണ്ട് സീറ്റുകളിലേക്ക് മൂന്ന് സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. ബിജെപി പിന്തുണയ്ക്കുന്ന...

കാർഷിക ആവശ്യങ്ങൾ ഉന്നയിച്ച് സംയുക്ത കിസാൻ മോർച്ചയുടെ വൻ പ്രതിഷേധം: ഓഗസ്റ്റ്...

ന്യൂഡൽഹി: മിനിമം താങ്ങുവിലയ്ക്ക് നിയമപരമായ പരിരക്ഷ ഉറപ്പാക്കുക, കാർഷിക വായ്പകൾ എഴുതിത്തള്ളുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സംയുക്ത കിസാൻ മോർച്ച ഓഗസ്റ്റ് 10-ന് രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്തു. സർക്കാർ ആവശ്യങ്ങൾ പരിഗണിക്കാൻ തയ്യാറായില്ലെങ്കിൽ റെയിൽ രോക്കോ, റാസ്ത രോക്കോ, ജയിൽ ഭരോ പ്രക്ഷോഭങ്ങളുമായി മുന്നോട്ട് പോകുമെന്ന് കർഷക സംഘടനകളുടെ കൂട്ടായ്മ മുന്നറിയിപ്പ് നൽകി.(Samyukta...

വിവാഹം കഴിഞ്ഞ് 48-ാം നാൾ യുവതി ജീവനൊടുക്കി: CCTVയിലൂടെ ഭാര്യയെ നിരീക്ഷിച്ച്...

മുംബൈ: വിവാഹം കഴിഞ്ഞ് രണ്ട് മാസം പോലും തികയുന്നതിന് മുൻപ് 26-കാരിയായ യുവതി ജീവനൊടുക്കി. താനെയിലെ അംബർനാഥിൽ താമസിച്ചിരുന്ന വിശാഖ തിൽക്കർ എന്ന യുവതിയാണ് ഭർതൃവീട്ടിലെ ക്രൂരമായ ശാരീരിക-മാനസിക പീഡനങ്ങളെത്തുടർന്ന് ആത്മഹത്യ ചെയ്തത്. സംഭവത്തിൽ ഭർത്താവ് നിതിൻ തിൽക്കറിനെ പോലീസ് അറസ്റ്റ് ചെയ്തു.(Woman Dies By Suicide 48 Days After Marriage In...

VD സതീശൻ സർക്കാരിൻ്റെ ആദ്യ ബജറ്റ് നാളെ: പ്രഖ്യാപനങ്ങളിലേക്ക് ഉറ്റുനോക്കി കേരളം...

Kerala Budget 2026 സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്തുന്നതിനായി വരുമാന വർധന ലക്ഷ്യമിട്ടുള്ള നിർണ്ണായക പ്രഖ്യാപനങ്ങൾ ബജറ്റിൽ ഉണ്ടാകുമെന്നാണ് സൂചന. ആർ. ശങ്കറിനും ഉമ്മൻ ചാണ്ടിക്കും ശേഷം ബജറ്റ് അവതരിപ്പിക്കുന്ന കോൺഗ്രസ് മുഖ്യമന്ത്രി എന്ന പ്രത്യേകത കൂടി ഈ ബജറ്റിനുണ്ട്.(Kerala Budget 2026 Focuses On KIIFB Restructuring And Fiscal Discipline) സംസ്ഥാനത്തിന്റെ ധനസ്ഥിതി മോശമാണെന്ന്...

സമാജ്‌വാദി പാർട്ടിയിൽ വൻ പിളർപ്പ്?: ആരോപണവുമായി ഒ.പി. രാജ്ഭർ; തള്ളി അഖിലേഷ്...

ലഖ്‌നൗ: ഉത്തർപ്രദേശ് രാഷ്ട്രീയത്തിൽ പുതിയ രാഷ്ട്രീയ സമവാക്യങ്ങൾ ഉടലെടുക്കുന്നതായി സൂചന. സമാജ്‌വാദി പാർട്ടിയിൽ ഉടൻ തന്നെ വലിയ പിളർപ്പുണ്ടാകുമെന്നും, പാർട്ടിയുടെ പ്രമുഖ നേതാക്കൾ ബിജെപിയിലേക്ക് ചേക്കേറാൻ ഒരുങ്ങുകയാണെന്നും യുപി മന്ത്രിയും എസ്ബിഎസ്പി തലവനുമായ ഒ.പി. രാജ്ഭർ അവകാശപ്പെട്ടു.(Samajwadi Party split, Uttar Pradesh Minister Om Prakash Rajbhar Claims Major Split) പാർട്ടിയുടെ മുതിർന്ന...

‘ഇപ്പോൾ തന്നെ ഒരു സിനിമയിൽ അഭിനയിപ്പിക്കാം’: ജി7 ഉച്ചകോടിക്കിടെ UAE മാധ്യമപ്രവർത്തകനെ...

പാരീസ് : ജി7 ഉച്ചകോടിക്കിടയിൽ നടന്ന കൂടിക്കാഴ്ചയ്ക്കിടെ മാധ്യമപ്രവർത്തകനെക്കുറിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തിയ പരാമർശം ശ്രദ്ധേയമാകുന്നു. യുഎഇ പ്രസിഡന്റ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായുള്ള കൂടിക്കാഴ്ചയ്ക്കിടെയാണ് കൂടെയുണ്ടായിരുന്ന ഒരു മാധ്യമപ്രവർത്തകന്റെ രൂപത്തെയും പെരുമാറ്റത്തെയും ട്രംപ് വാനോളം പുകഴ്ത്തിയത്.(Donald Trump praises UAE journalist Majed AlFarsi at G7 Summit) സ്‌കൈ...

തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിലെ അപാകതകൾ: മുഖ്യമന്ത്രി വിജയ്, ഉദയനിധി സ്റ്റാലിൻ എന്നിവരടക്കമുള്ളവർക്കെതിരായ ഹർജികൾ...

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയും ടിവികെ നേതാവുമായ വിജയ്, ഉദയനിധി സ്റ്റാലിൻ, തമിഴിസൈ സൗന്ദരരാജൻ എന്നിവർക്കെതിരെ സമർപ്പിച്ച ഹർജികൾ മദ്രാസ് ഹൈക്കോടതി തള്ളി. തിരഞ്ഞെടുപ്പ് സത്യവാങ്മൂലങ്ങളിൽ ഇവർ തെറ്റായ വിവരങ്ങൾ നൽകിയെന്നാരോപിച്ച് സമർപ്പിച്ച ഹർജികളാണ് ചീഫ് ജസ്റ്റിസ് അടങ്ങുന്ന ബെഞ്ച് തള്ളിയത്.(Madras High Court dismisses pleas against Vijay and Udhayanidhi Stalin) 2026-ലെ തമിഴ്നാട്...

‘മന്ത്രിസഭാ ഉപസമിതി എല്ലാ വശങ്ങളും പരിശോധിച്ച ശേഷം തുടര്‍ നടപടി’: PM...

തിരുവനന്തപുരം: പിഎം ശ്രീ സ്‌കൂൾ പദ്ധതിയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ സംസ്ഥാന സർക്കാർ സ്വീകരിക്കേണ്ട തുടർനടപടികൾ മന്ത്രിസഭാ ഉപസമിതി തീരുമാനിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ദീന്‍. പദ്ധതിയുടെ എല്ലാ വശങ്ങളും വിശദമായി പരിശോധിച്ച ശേഷം ഉപസമിതി സമർപ്പിക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി അന്തിമ തീരുമാനം പ്രഖ്യാപിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.(Cabinet Sub Committee To Review PM...

US കമാൻഡിൻ്റെ പേരുമാറ്റം: ‘ഇൻഡോ-പസിഫിക്’ എന്ന പേര് ഒഴിവാക്കി; ആശങ്കയോടെ രാഷ്ട്രീയ...

വാഷിംഗ്ടൺ: യുഎസ് ഇൻഡോ-പസിഫിക് കമാൻഡ് അതിന്റെ പഴയ നാമധേയമായ യുഎസ് പസിഫിക് കമാൻഡ് എന്നതിലേക്ക് തിരിച്ചെത്തുന്നു. 2018-ൽ സ്വീകരിച്ച 'ഇൻഡോ-പസിഫിക്' എന്ന പേര് ഒഴിവാക്കാനുള്ള തീരുമാനം, ഏഴ് പതിറ്റാണ്ടിലേറെ നീണ്ട സൈനിക കമാൻഡിന്റെ ചരിത്രപരമായ പൈതൃകം നിലനിർത്തുന്നതിന്റെ ഭാഗമായാണെന്ന് യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് വാർ അറിയിച്ചു.(US Pacific Command name change sparks concerns...

കേരളത്തിൽ ഇന്നും നാളെയും മഴ തുടരും: ഇന്ന് കോഴിക്കോട് ജില്ലയിൽ ഓറഞ്ച്...

തിരുവനന്തപുരം: കേരളത്തിൽ വരും ദിവസങ്ങളിൽ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.(Kerala rain alert, Heavy rain alerts and safety guidelines issued for Kerala) കോഴിക്കോട് ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ...