Parvathy

കരാട്ടെ പരിശീലനത്തിനിടെ 11 വയസ്സുകാരി കുഴഞ്ഞുവീണ് മരിച്ചു | Karate training

കൊല്ലം: കരാട്ടെ പരിശീലനത്തിനിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട 11 വയസ്സുകാരി കുഴഞ്ഞുവീണ് മരിച്ചു. വാളകം പുത്തൻവിള വീട്ടിൽ ബിനോയ്–സിമി ദമ്പതികളുടെ മകൾ അഹന്ന ബിനോയി ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ അഞ്ചലിലെ സ്വകാര്യ കരാട്ടെ പരിശീലന കേന്ദ്രത്തിലായിരുന്നു സംഭവം.(11-year-old girl collapses and dies during karate training ) മാതാവിനൊപ്പമാണ് അഹന്ന അഞ്ചലിലെ...

ഹരിയാനയിൽ കോൺഗ്രസ് MLAമാർക്ക് കൂട്ട സസ്പെൻഷൻ: രാജ്യസഭാ തെരഞ്ഞെടുപ്പിലെ ക്രോസ് വോട്ടിംഗിൽ...

ചണ്ഡീഗഡ്: രാജ്യസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർത്ഥിക്കെതിരെ വോട്ട് ചെയ്ത അഞ്ച് എംഎൽഎമാരെ കോൺഗ്രസ് പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തു. പാർട്ടിക്കുള്ളിലെ അച്ചടക്കലംഘനം വെച്ചുപൊറുപ്പിക്കില്ലെന്ന കർശന നിലപാടിന്റെ ഭാഗമായാണ് നടപടി.(Mass suspension of Congress MLAs in Haryana, Strict action against cross-voting in Rajya Sabha elections) നടപടി നേരിട്ട എംഎൽഎമാർ ഷൈലി...

കേരളം ചുട്ടുപൊള്ളുന്നു: 12 ജില്ലകളിൽ യെല്ലോ അലർട്ട്; അതീവ ജാഗ്രതാ നിർദ്ദേശം...

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കഠിനമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വരും ദിവസങ്ങളിലും താപനില ഉയർന്നുതന്നെ നിൽക്കാൻ സാധ്യതയുള്ളതിനാൽ ഇടുക്കി, വയനാട് ഒഴികെയുള്ള 12 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഉയർന്ന താപനിലയ്‌ക്കൊപ്പം അന്തരീക്ഷത്തിലെ ഈർപ്പവും അൾട്രാവയലറ്റ് ഇൻഡക്സ് വർദ്ധിക്കുന്നതും ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാം.(Kerala is burning, Yellow alert in 12 districts;...

ഇറാന് നേർക്ക് ‘സാമ്പത്തിക ബോംബി’ട്ട് അമേരിക്ക: സാമ്പത്തികമായി ശ്വാസം മുട്ടിക്കാൻ നീക്കം...

വാഷിംഗ്ടൺ: ഇറാനുമായുള്ള തർക്കത്തിൽ തന്ത്രം മാറ്റി ട്രംപ് ഭരണകൂടം. നേരിട്ടുള്ള സൈനിക നീക്കങ്ങൾക്ക് പകരം ഇറാന്റെ സാമ്പത്തിക സ്രോതസ്സുകൾ പൂർണ്ണമായും തകർക്കുന്ന 'സാമ്പത്തിക ബോംബാക്രമണത്തിനാണ്' അമേരിക്ക ലക്ഷ്യമിടുന്നത്. നിലവിലുള്ള വെടിനിർത്തൽ കരാർ നീട്ടുകയോ ചർച്ചകൾ വിജയിക്കുകയോ ചെയ്തില്ലെങ്കിൽ അടുത്ത ആഴ്ച മുതൽ കടുത്ത നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരുമെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ്...

ചിലന്തിയാർ ചെക്ക് ഡാം: ഹരിത ട്രിബ്യൂണൽ ഉത്തരവ് സുപ്രീം കോടതി സ്റ്റേ...

ന്യൂഡൽഹി: ഇടുക്കി വട്ടവടയിലെ ചിലന്തിയാർ ചെക്ക് ഡാം നിർമ്മാണത്തിന് തടസ്സമായി നിന്ന ദേശീയ ഹരിത ട്രിബ്യൂണലിന്റെ ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. ട്രിബ്യൂണലിന്റെ ഇടപെടലിനെതിരെ സർക്കാർ സമർപ്പിച്ച ഹർജിയിലാണ് സുപ്രീം കോടതിയുടെ നിർണ്ണായക നടപടി. ഇതോടെ പദ്ധതിയുമായി മുന്നോട്ട് പോകാൻ സംസ്ഥാനത്തിന് വഴിതെളിഞ്ഞു.(Chilandhiyar Check Dam, Supreme Court stays order; relief...

CBSE പത്താം ക്ലാസ് രണ്ടാം ബോർഡ് പരീക്ഷ 2026: വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാനുള്ള...

ന്യൂഡൽഹി: 2026 മെയ് മാസത്തിൽ നടക്കാനിരിക്കുന്ന പത്താം ക്ലാസ് രണ്ടാം ബോർഡ് പരീക്ഷയ്ക്കായി പ്രൈവറ്റ് വിദ്യാർത്ഥികളിൽ നിന്നും സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ അപേക്ഷ ക്ഷണിച്ചു. ആദ്യ സെഷൻ പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്ക് മൂന്ന് വിഷയങ്ങളിൽ വരെ സ്കോർ മെച്ചപ്പെടുത്താൻ ഈ പരീക്ഷയിലൂടെ സാധിക്കും. കൂടാതെ, 2025 സെഷനിൽ കമ്പാർട്ട്മെന്റ് ലഭിച്ചവർക്കും മൂന്നാം...

കേരളം ചുട്ടുപൊള്ളുന്നു: 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്; ജാഗ്രത നിർദേശങ്ങൾ...

തിരുവനന്തപുരം: വേനൽ കടുത്തതോടെ കേരളം വരുംദിവസങ്ങളിൽ വെന്തുരുകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്തെ 12 ജില്ലകളിൽ ഉയർന്ന താപനില ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. പാലക്കാട് ജില്ലയിൽ താപനില 40 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കുമെന്നാണ് പ്രവചനം.(Kerala is burning, High temperature warning in 12 districts) ഏപ്രിൽ 19 വരെ കേന്ദ്ര കാലാവസ്ഥാ...

കന്നുകാലി കള്ളക്കടത്തിന് ഒത്താശ ചെയ്തു: UPയിൽ പോലീസ് കോൺസ്റ്റബിൾ അറസ്റ്റിൽ |...

വാരാണസി: അഴിമതി ആരോപണത്തെത്തുടർന്ന് സസ്‌പെൻഷനിലായിരുന്ന പോലീസ് കോൺസ്റ്റബിൾ സത്യേന്ദ്ര യാദവിനെ ചന്ദൗലി പോലീസ് അറസ്റ്റ് ചെയ്തു. സയ്യദ്‌രാജ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായിരുന്ന ഇയാൾ, കന്നുകാലി കള്ളക്കടത്തുകാർക്ക് പോലീസിന്റെ നീക്കങ്ങളെക്കുറിച്ച് രഹസ്യവിവരങ്ങൾ ചോർത്തി നൽകിയിരുന്നതായി കണ്ടെത്തി.(Police constable arrested in UP for aiding cattle smuggling) അടുത്തിടെ പിടിയിലായ ഒരു കന്നുകാലി കള്ളക്കടത്തുകാരനെ ചോദ്യം ചെയ്തപ്പോഴാണ്...

പ്രയാഗ്‌രാജിൽ ട്രെയിൻ അപകടം: 5 മരണം; വിനയായത് ആകാംക്ഷ | Train accident

ലഖ്നൗ: ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ പച്‌ദേവ്ര ഹാൾട്ട് ഓവർബ്രിഡ്ജിന് സമീപമുണ്ടായ ട്രെയിൻ അപകടങ്ങളിൽ അഞ്ചുപേർ മരിച്ചു. ബുധനാഴ്ച വൈകുന്നേരമായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം. കൽക്ക എക്‌സ്പ്രസ് തട്ടി ഒരാൾ മരിച്ചതിന് പിന്നാലെ, വിവരമറിയാൻ പാളത്തിലേക്ക് ഇറങ്ങിയവർക്കിടയിലേക്ക് മറ്റൊരു ട്രെയിൻ പാഞ്ഞുകയറിയതാണ് മരണസംഖ്യ ഉയർത്തിയത്.(Train accident in Prayagraj, 5 people dead) ആദ്യം കൽക്ക എക്‌സ്പ്രസ്...

വസ്ത്രധാരണത്തിൻ്റെ പേരിൽ വേദിയിൽ കയറുന്നതിൽ നിന്ന് തടഞ്ഞതായി പരാതി: യുവതിയുടെ ആരോപണം...

ന്യൂഡൽഹി: വനിതാ ശാക്തീകരണ പരിപാടിയിൽ വസ്ത്രധാരണത്തിന്റെ പേരിൽ തനിക്ക് വിവേചനം നേരിട്ടതായി ഡൽഹി സർവകലാശാലയിലെ വിദ്യാർത്ഥിനിയുടെ വെളിപ്പെടുത്തൽ. ദൗലത്ത് റാം കോളേജിലെ വിദ്യാർത്ഥിനിയായ സാറ ശർമ്മയാണ് ഇൻസ്റ്റാഗ്രാം വീഡിയോയിലൂടെ മന്ത്രാലയ ഉദ്യോഗസ്ഥർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയത്. എന്നാൽ, വിദ്യാർത്ഥിനിയുടെ ആരോപണം പച്ചക്കള്ളമാണെന്നും സോഷ്യൽ മീഡിയ പ്രശസ്തിക്ക് വേണ്ടിയുള്ള നാടകമാണെന്നും വ്യക്തമാക്കി ഒപ്പമുണ്ടായിരുന്ന മറ്റു വിദ്യാർത്ഥിനികളും...