Parvathy

തൊടുപുഴയിലെ യുവാവിൻ്റെ മരണം: നഗരസഭയെ പ്രതിക്കൂട്ടിലാക്കി പൊതുമരാമത്ത് വകുപ്പ് റിപ്പോർട്ട് |...

ഇടുക്കി: തൊടുപുഴയിൽ ഓടയിൽ വീണ് യുവാവ് മരിച്ച സംഭവത്തിൽ ഉത്തരവാദിത്തം നഗരസഭയ്ക്കാണെന്ന് വ്യക്തമാക്കി പൊതുമരാമത്ത് വകുപ്പ് റിപ്പോർട്ട് നൽകി. വെള്ളക്കെട്ട് ഒഴിവാക്കാൻ ഓടയിലെ സ്ലാബുകൾ നീക്കം ചെയ്തത് നഗരസഭയാണെന്നും ഇത് തിരികെ സ്ഥാപിക്കാത്തതാണ് അപകടത്തിന് കാരണമായതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.(Death of young man in Thodupuzha, PWD report implicates the municipality) നഗരത്തിലെ വെള്ളക്കെട്ട്...

സംവിധായകൻ ഷംസുദ്ദീൻ അറസ്റ്റിൽ | Shamzu Zayba

കൊച്ചി: 'അഭിലാഷം' എന്ന ചിത്രത്തിന്റെ സംവിധായകൻ ഷംസുദ്ദീനെ തൃപ്പൂണിത്തുറ പോലീസ് അറസ്റ്റ് ചെയ്തു. ചിത്രത്തിന്റെ നിർമ്മാതാവ് നൽകിയ സാമ്പത്തിക തട്ടിപ്പ് പരാതിയിലാണ് നടപടി.(Director Shamzu Zayba arrested for fraud ) ഷംസുദ്ദീന് പുറമെ സിനിമയുടെ അസോസിയേറ്റ് ഡയറക്ടർ, എഡിറ്റർ, ക്യാമറാമാൻ എന്നിവർക്കെതിരെയും കേസെടുത്തിട്ടുണ്ട്. 2.25 കോടി രൂപയ്ക്ക് സിനിമ പൂർത്തിയാക്കാമെന്ന് കരാർ നൽകിയ സംവിധായകൻ, ചിത്രീകരണം...

വിവാദമായ സർക്കാരിൻ്റെ പുതിയ ബ്രാൻഡി 21ന് എത്തും: പേര് സർപ്രൈസ്! |...

തിരുവനന്തപുരം: സംസ്ഥാന സർക്കാർ നേരിട്ട് ഉൽപാദിപ്പിക്കുന്ന പുതിയ ബ്രാൻഡി ഈ മാസം 21 മുതൽ വിപണിയിലെത്തും. കുറഞ്ഞ വിലയിലാണ് ബ്രാൻഡി സർക്കാർ പുറത്തിറക്കുന്നത്. പാലക്കാട് ചിറ്റൂരിലെ മലബാർ ഡിസ്റ്റലറിയിലാണ് ഇതിന്റെ ഉൽപാദനം നടക്കുന്നത്.(The government's controversial new brandy will arrive on the 21st) പുതിയ ബ്രാൻഡിയുടെ പേര് സർക്കാർ അതീവ രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്....

പെരുമ്പുഴയിൽ കാണാതായ വീട്ടമ്മയുടെ മൃതദേഹം റെയിൽവേ ട്രാക്കിന് സമീപം അഴുകിയ നിലയിൽ...

കൊല്ലം: പെരുമ്പുഴയിൽ നിന്ന് കാണാതായ വീട്ടമ്മയുടെ മൃതദേഹം റെയിൽവേ ട്രാക്കിന് സമീപം അഴുകിയ നിലയിൽ കണ്ടെത്തി. പെരുമ്പുഴ പുനുക്കന്നൂർ മഹിമാലയത്തിൽ സുജാത ആണ് മരിച്ചത്. കേരളപുരത്തിന് സമീപം റെയിൽവേ ട്രാക്കിനോട് ചേർന്ന ഓടയിലാണ് മൃതദേഹം കണ്ടെത്തിയത്.(Missing woman's body found decomposing near railway tracks) പെരുമ്പുഴ അഞ്ചുമുക്കിലെ വാടക വീട്ടിൽ താമസിച്ചിരുന്ന സുജാതയെ ഈ...

ബാറുകളുടെ പ്രവർത്തന സമയം കൂട്ടിയ നീക്കം: മുന്നണിയിലോ മന്ത്രിസഭയിലോ അറിയിക്കാതെയുള്ള തീരുമാനം?...

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെ, സംസ്ഥാനത്തെ ബാറുകളുടെ പ്രവർത്തനസമയം രണ്ട് മണിക്കൂർ വർധിപ്പിച്ചു കൊണ്ട് സർക്കാർ ഉത്തരവിറക്കി. മുന്നണിയിലോ മന്ത്രിസഭാ യോഗത്തിലോ ചർച്ച ചെയ്യാതെയാണ് ഈ നിർണ്ണായക നീക്കമെന്ന് സൂചനയുണ്ട്. ഇത് ഇടതുമുന്നണിക്കുള്ളിൽ തന്നെ ഒരു വിഭാഗത്തിന് കടുത്ത അതൃപ്തിക്ക് കാരണമായിട്ടുണ്ട്.(Operating hours of bars increased, the decision made without informing...

ജയലക്ഷ്മി സിൽക്‌സിലെ തീപിടിത്തം: ജില്ലാ ഫയർ ഓഫീസർ ഇന്ന് പ്രാഥമിക റിപ്പോർട്ട്...

കോഴിക്കോട്: പാളയത്തെ ജയലക്ഷ്മി സിൽക്‌സിലുണ്ടായ വൻ തീപിടിത്തത്തിൽ ജില്ലാ ഫയർ ഓഫീസർ ഇന്ന് പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കും. നിർണ്ണായക വിവരങ്ങൾ റിപ്പോർട്ടിലുണ്ടാകും. കെട്ടിടത്തിനുള്ളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് തീ ആദ്യം എവിടെയാണ് പടർന്നതെന്ന് കണ്ടെത്താനാണ് ഉദ്യോഗസ്ഥരുടെ ശ്രമം. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും പോലീസ് തുടരന്വേഷണം നടത്തുക.(Jayalakshmi Silks fire, District Fire Officer to...

ബെംഗളൂരുവിൽ വൻ ലഹരിവേട്ട: 3 മലയാളികൾ ഉൾപ്പെടെ 5 പേർ പിടിയിൽ;...

ബെംഗളൂരു: നഗരത്തിൽ വിപുലമായ രീതിയിൽ നടന്ന ലഹരിവിരുദ്ധ പരിശോധനയിൽ മൂന്ന് മലയാളികൾ ഉൾപ്പെടെ അഞ്ചുപേർ അറസ്റ്റിലായി. നാല് വ്യത്യസ്ത ഇടങ്ങളിലായി നടത്തിയ റെയ്ഡിൽ ഏകദേശം 17 കോടി രൂപ വിലമതിക്കുന്ന മാരക ലഹരിവസ്തുക്കളാണ് പിടിച്ചെടുത്തത്. പിടിയിലായവരിൽ രണ്ട് വിദേശ പൗരന്മാരും ഉൾപ്പെടുന്നു.(Massive drug bust in Bengaluru, 5 people, including 3 Malayalis,...

മുഖത്ത് മുറിവും രക്തക്കറയും: കണ്ണൂരിൽ ടാപ്പിങ് തൊഴിലാളി വീടിനുള്ളിൽ മരിച്ച നിലയിൽ...

കണ്ണൂർ: ആലക്കോട് നടുവിൽ പള്ളിത്തട്ടിൽ ടാപ്പിങ് തൊഴിലാളിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പള്ളിത്തട്ട് സ്വദേശി മേലാട്ട് സാലു (59) ആണ് മരിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.(Tapping worker found dead inside house in Kannur) സാലുവിനെ വീടിനുള്ളിലെ കട്ടിലിന് താഴെ കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. വീടിനകത്ത് രക്തക്കറയും സാലുവിന്റെ മുഖത്ത് മുറിവുകളും...

PSLV-C 62 പരാജയം: ഇടപെട്ട് പ്രധാനമന്ത്രിയുടെ ഓഫീസ്, പുതിയ സമിതി രൂപീകരിച്ചു...

തിരുവനന്തപുരം: പിഎസ്എൽവി-സി 62 ദൗത്യത്തിന്റെ പരാജയ കാരണങ്ങൾ കണ്ടെത്താൻ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നേരിട്ടുള്ള നിർദ്ദേശപ്രകാരം പുതിയ സമിതി രൂപീകരിച്ചു. ഐഎസ്ആർഒയുടെ ദൗത്യങ്ങൾ പരാജയപ്പെടുമ്പോൾ സാധാരണ നിലയിൽ ആഭ്യന്തര അന്വേഷണങ്ങളാണ് (Internal Review) നടക്കാറുള്ളത്. (PSLV-C 62 failure, Prime Minister's Office intervenes, new committee formed) എന്നാൽ ചരിത്രത്തിലാദ്യമായാണ് ഐഎസ്ആർഒയ്ക്ക് പുറത്തുനിന്നുള്ള ഒരാളുടെ നേതൃത്വത്തിൽ...

‘ദൈവത്തിൻ്റെ മുതൽ മോഷ്ടിച്ചവർ അനുഭവിക്കും’: ആഗോള അയ്യപ്പ സംഗമ വിവാദത്തിൽ മന്ത്രി...

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിലെ കണക്കുകളുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി മന്ത്രി കെ.ബി. ഗണേഷ് കുമാർ. കണക്കുകളിൽ എന്തെങ്കിലും പിശകുണ്ടെങ്കിൽ അത് കൃത്യമായി പരിശോധിച്ചു കോടതിയിൽ സമർപ്പിക്കേണ്ടത് ദേവസ്വം ബോർഡാണെന്ന് അദ്ദേഹം പറഞ്ഞു. ഇതിൽ സർക്കാരിന് പങ്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.(Those who stole God's wealth will suffer, Minister KB Ganesh Kumar...