രാജ്യത്തെ അർദ്ധ നഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലും സാന്നിധ്യം ശക്തമാക്കുന്നതിനായി സ്കോഡ ഓട്ടോ ഇന്ത്യ ഗ്രാമീൺ ഇ-സ്റ്റോറുമായി കരാറിൽ ഒപ്പിട്ടു (Skoda Auto India). സ്കോഡയുടെ ജനപ്രിയ മോഡലുകളായ കൈലാഖ്, കുഷാഖ്, സ്ലാവിയ എന്നിവ ഇനി സിഎസ് സി (CSC) ശൃംഖല വഴി ഉപഭോക്താക്കളിലേക്ക് എത്തും. ഇന്ത്യയിലെ ഗ്രാമങ്ങളിൽ ആഴത്തിൽ വേരുകളുള്ള സിഎസ് സിയുടെ ഡിജിറ്റൽ, ഭൗതിക...
മലപ്പുറം: പൊന്നാനി ഹാർബറിൽ മണലിൽ കമിഴ്ന്നു കിടക്കുന്ന നിലയിൽ കണ്ടെത്തിയ മൃതദേഹം പൊന്നാനി രായിൻമരക്കാർ വീട്ടിൽ ഫാത്തിമയുടേതാണെന്ന് (22) സ്ഥിരീകരിച്ചു (Ponnani Harbor Fathima death). സംഭവവുമായി ബന്ധപ്പെട്ട് ഫാത്തിമയുടെ ഭർത്താവ് മുഹമ്മദിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഇതൊരു കൊലപാതകമാണെന്ന സംശയത്തിലാണ് പോലീസ്. മരണത്തിൽ അസ്വാഭാവികതയുണ്ടെന്ന് തിരൂർ ഡിവൈഎസ്പി സിദ്ധിഖ് വ്യക്തമാക്കി. സംശയത്തിന്റെ പേരിൽ മുഹമ്മദ് ഫാത്തിമയെ...
ഓൺലൈൻ പണമിടപാടുകൾ കൂടുതൽ ലളിതമാക്കാൻ ലക്ഷ്യമിട്ട് ഇ-കൊമേഴ്‌സ് ഭീമനായ ഫ്ലിപ്കാർട്ട്, ആക്സിസ് ബാങ്ക്, പേയു (PayU) എന്നിവയുമായി ചേർന്ന് ബയോമെട്രിക് ഓതന്റിക്കേഷൻ സംവിധാനം പുറത്തിറക്കി (Flipkart biometric payment). ഇതോടെ ആക്സിസ് ബാങ്ക് കാർഡ് ഉപയോഗിക്കുന്നവർക്ക് ഒടിപി (OTP) കാത്തുനിൽക്കാതെ തന്നെ ഫേസ് ഐഡി അല്ലെങ്കിൽ വിരലടയാളം ഉപയോഗിച്ച് സെക്കൻഡുകൾക്കുള്ളിൽ ഇടപാടുകൾ പൂർത്തിയാക്കാം.
റിസർവ് ബാങ്കിന്റെ...
തൊടുപുഴ: വിധിയെ വീണ്ടും പോരാടി തോൽപ്പിക്കുകയാണ് മണിയാറൻകുടി സ്വദേശി മോൻസി (Idukki snake bite). ഇടുക്കി പാണ്ടിപ്പാറയിൽ നിർമ്മാണത്തിലിരിക്കുന്ന ഒരു വീടിന്റെ മുറ്റം കെട്ടുന്നതിനിടെയാണ് മോൻസിക്ക് (48) മൂർഖൻ പാമ്പിന്റെ കടിയേറ്റത്. ഉടൻ തന്നെ ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച ഇദ്ദേഹം ഇപ്പോൾ ഐസിയുവിൽ ചികിത്സയിലാണ്. അവിശ്വസനീയമായ കാര്യമെന്തെന്നാൽ, ഇത് ആറാം തവണയാണ്...
കൊച്ചി: ചലച്ചിത്ര സംവിധായകൻ രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ പരാതിയിൽ അന്വേഷണം പൂർത്തിയായതായി പ്രത്യേക അന്വേഷണ സംഘം അറിയിച്ചു (Director Ranjith case). രഞ്ജിത്തിനെതിരെ കൃത്യമായ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും കുറ്റപത്രം ഉടൻ കോടതിയിൽ സമർപ്പിക്കുമെന്നും SIT വ്യക്തമാക്കി. സിനിമയിൽ കൂടുതൽ പ്രാധാന്യമുള്ള വേഷം നൽകാമെന്ന് വാഗ്ദാനം ചെയ്ത് കാരവനിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കാൻ ശ്രമിച്ചു എന്ന നടിയുടെ പരാതിയിലാണ്...
മലപ്പുറം: വന്യമൃഗശല്യത്തിൽ നിന്ന് കൃഷിയെ സംരക്ഷിക്കാൻ ഒരുക്കിയ മുൻകരുതൽ കർഷകന്റെ തന്നെ ജീവനെടുത്തു (Malappuram Farmer death). മലപ്പുറം പരിയാപുരം പട്ടിക്കുന്ന് സ്വദേശി കല്ലിപ്പറമ്പൻ അബ്ദുൽ അസീസ് (54) ആണ് ഷോക്കേറ്റ് മരിച്ചത്.
പാട്ടത്തിനെടുത്ത ഭൂമിയിൽ അബ്ദുൽ അസീസ് വാഴകൃഷി നടത്തിവരികയായിരുന്നു. കാട്ടുപന്നി ശല്യം രൂക്ഷമായതിനെത്തുടർന്ന് ഇവയെ തുരത്താനായി കൃഷിയിടത്തിന് ചുറ്റും വൈദ്യുതി കമ്പികൾ സ്ഥാപിച്ചിരുന്നു....
ഐസ്വാൾ: തിങ്കളാഴ്ച മുതൽ തുടരുന്ന കനത്ത മഴയിലും കാറ്റിലും മിസോറാമിലെ ജനജീവിതം ദുസ്സഹമായിരിക്കുകയാണ് (Mizoram Rain Update). പ്രകൃതിക്ഷോഭത്തിന്റെ തീവ്രത കണക്കിലെടുത്ത് സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.ഐസ്വാൾ, സെർച്ചിപ്പ്, ലങ്‌ലൈ ഈ ജില്ലകളിൽ തുടർച്ചയായ രണ്ടാം ദിവസമാണ് അവധി നൽകുന്നത്. ഹനാഹ്‌തിയാൽ, ലാവ്‌ങ്‌ത്‌ലായ്: ഇവിടങ്ങളിൽ ബുധനാഴ്ച പുതുതായി അവധി പ്രഖ്യാപിച്ചു.
ദുരന്തത്തിൽ 70-ലധികം വീടുകൾ...
പെരുമ്പാവൂർ: സുഹൃത്തുക്കളോടൊപ്പം മീൻ പിടിക്കാൻ പോയ യുവാവിന്റെ അപ്രതീക്ഷിത വിയോഗത്തിൽ നടുങ്ങിയിരിക്കുകയാണ് നാട് ( Periyar River Drowning). ഇന്ന് രാവിലെയായിരുന്നു സംഭവം. താന്നിപ്പുഴ റെയിൽവേ പാലത്തിന് സമീപം സ്ഥിരമായി നിരവധി പേർ മീൻ പിടിക്കാനെത്തുന്ന കടവിലാണ് വിഷ്ണുവും എത്തിയത്. സുഹൃത്തുക്കളോടൊപ്പം പുഴയിൽ എത്തിയ വിഷ്ണു, അവർ നിൽക്കുന്നയിടത്തുനിന്നും അല്പം മാറിയാണ് ചൂണ്ടയിടാൻ നിന്നത്....
ഹൈദരാബാദ്: മക്കളെ പോലീസ് സ്റ്റേഷനിൽ ഉപേക്ഷിച്ച് ദമ്പതികൾ മുങ്ങിയതായി റിപ്പോർട്ട് (Karimnagar Couple Abandon Children). കരീംനഗറിലെ എൽഎംഡി പോലീസ് സ്റ്റേഷനിലാണ് സിനിമകളെ പോലും വെല്ലുന്ന നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. കുടുംബവഴക്കിനെത്തുടർന്ന് കൗൺസിലിംഗിനായി എത്തിയതായിരുന്നു ദമ്പതികളും രണ്ട് പെൺമക്കളും. കൗൺസിലിംഗിനിടെ ദമ്പതികൾ തമ്മിലുള്ള വാക്കേറ്റം രൂക്ഷമായി. ഇനി ഭർത്താവിനോടോ കുട്ടികളോടോ ബന്ധം തുടരാൻ താൽപ്പര്യമില്ലെന്ന്...
തൃശൂർ: ഒന്നാം ക്ലാസ് വിദ്യാർഥിനി കുഴഞ്ഞുവീണ് മരിച്ചു (Thrissur Girl Death). ബന്ധുവീട്ടിലേക്കുള്ള യാത്രയ്ക്കിടെയുണ്ടായ അപ്രതീക്ഷിത വിയോഗം ഒരു കുടുംബത്തെയാകെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. വള്ളത്തോൾ ഗ്രാമപഞ്ചായത്തിലെ കോടംകുന്നത്ത് വീട്ടിൽ അലി സഖാഫി-സഫ്ന ദമ്പതികളുടെ മകൾ സൻഹയാണ് മരിച്ചത്.
ശ്രീകൃഷ്ണപുരത്തുള്ള ബന്ധുവീട്ടിലേക്ക് പോകുന്നതിനിടെയാണ് കുട്ടി പെട്ടെന്ന് കുഴഞ്ഞുവീണത്. ഉടൻ തന്നെ മണ്ണാർക്കാടുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല....