മുക്കം: നഗരസഭാ ഓഫീസിലെത്തിയ യുവതി ജീവനക്കാരിയെ കടിച്ചു പരിക്കേൽപ്പിച്ചു (Mukkam Municipality Attack). റവന്യൂ ഇൻസ്പെക്ടർ ധന്യ ജയറാമിനാണ് അക്രമത്തിൽ പരിക്കേറ്റത്. തടയാൻ ശ്രമിച്ച മറ്റ് രണ്ട് ജീവനക്കാർക്കും പരിക്കേറ്റിട്ടുണ്ട്. ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ആറ്റുപുറം സ്വദേശിയായ യുവതി ഉമ്മയുടെ വിധവാ പെൻഷൻ സംബന്ധിച്ച സർട്ടിഫിക്കറ്റ് അന്വേഷിച്ച് ഓഫീസിലെത്തിയത്. ഉച്ചഭക്ഷണ സമയമായതിനാൽ ഓഫീസിൽ...
കൊച്ചി: കൂത്താട്ടുകുളം സി.പി.എമ്മിൽ വൻ പൊട്ടിത്തെറി. പാർട്ടിയുമായി അഭിപ്രായവ്യത്യാസത്തിലായിരുന്ന മുൻ ഏരിയ കമ്മിറ്റി സെക്രട്ടറി ഷാജു ജേക്കബിന്റെ നേതൃത്വത്തിൽ 53 പ്രവർത്തകർ സി.പി.ഐയിൽ ചേർന്നു (Koothattukulam CPM News). സി.പി.എം പ്രാദേശിക നേതൃത്വത്തിന്റെ തെറ്റായ നയങ്ങളിൽ പ്രതിഷേധിച്ചാണ് പാർട്ടി വിടുന്നതെന്ന് നേതാക്കൾ വ്യക്തമാക്കി.
പാർട്ടിയുടെ മുതിർന്ന പ്രാദേശിക നേതാക്കളും ജനപ്രതിനിധികളും സി.പി.ഐയിലേക്ക് എത്തിയത് സി.പി.എമ്മിന് വലിയ...
ജബൽപൂർ: ജബൽപൂരിലെ ക്രൂയിസ് അപകടത്തിന് പിന്നാലെ ദുരന്തത്തെ ഗൗരവമായി കാണുന്നതിന് പകരം വൈകാരികമായ ഒരു എഐ (AI) ചിത്രം പങ്കുവെച്ച ജില്ലാ കളക്ടർക്കെതിരെ പ്രതിഷേധം ശക്തമാകുന്നു (Jabalpur Cruise Tragedy). അപകടത്തിൽ പെട്ട അമ്മയുടെയും കുഞ്ഞിന്റെയും ചിത്രം എന്ന രീതിയിൽ പ്രചരിച്ച ഒരു എഐ ചിത്രം കളക്ടർ തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതാണ് വിവാദത്തിന്...
പുനെ: മഹാരാഷ്ട്രയിലെ പുനെ ജില്ലയെ നടുക്കി വീണ്ടും പിഞ്ചുബാലികയ്ക്ക് നേരെ ക്രൂരമായ അതിക്രമം (Pune Crime News). ചക്കനിൽ മൂന്ന് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഭോറിലെ നസ്രാപ്പൂരിൽ സമാനമായ രീതിയിൽ ഒരു കുട്ടി കൊല്ലപ്പെട്ടതിന്റെ ഞെട്ടൽ മാറും മുൻപെയാണ് രണ്ടാമത്തെ...
ജിദ്ദ: മക്കയിൽ മയക്കുമരുന്ന് കടത്തുന്നതിനിടെ പിടിയിലായ അഫ്ഗാനിസ്താൻ സ്വദേശിയുടെ വധശിക്ഷ സൗദി അറേബ്യ നടപ്പിലാക്കി (Saudi Arabia Execution). അസീസുല്ല അമ്മാരി എന്നയാളുടെ ശിക്ഷയാണ് കഴിഞ്ഞ വ്യാഴാഴ്ച നടപ്പിലാക്കിയത്. രാജ്യത്തേക്ക് മയക്കുമരുന്ന് കടത്താനുള്ള ശ്രമങ്ങളെ കർശനമായി പ്രതിരോധിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
മാരകമായ മയക്കുമരുന്ന് ഇനത്തിൽപ്പെട്ട മെത്താംഫെറ്റാമിൻ രാജ്യത്തേക്ക് കടത്താൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ...
കോഴിക്കോട്: വോട്ടെണ്ണൽ ദിനത്തിൽ ജില്ലയിൽ ക്രമസമാധാന നില ഉറപ്പാക്കുന്നതിനായി നിരോധനാജ്ഞ പ്രഖ്യാപിച്ചതായി ജില്ലാ കലക്ടർ സ്നേഹിൽ കുമാർ അറിയിച്ചു (Section 144 Kozhikode). വോട്ടെണ്ണൽ കേന്ദ്രങ്ങളിലും പരിസരങ്ങളിലും ആളുകൾ അനാവശ്യമായി തടിച്ചുകൂടുന്നത് ഒഴിവാക്കാനാണ് നിയന്ത്രണം. ഇതിന്റെ ഭാഗമായി ജില്ലയിൽ പടക്ക വിൽപ്പനയ്ക്കും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ആഘോഷങ്ങൾക്ക് തടസ്സമില്ലെങ്കിലും അതിരുവിട്ടാൽ കർശന നടപടിയുണ്ടാകുമെന്ന് അധികൃതർ മുന്നറിയിപ്പ്...
നാദാപുരം: കാൽനൂറ്റാണ്ട് മുൻപ് കേരളത്തെ നടുക്കിയ എടച്ചേരി വേങ്ങോളിയിലെ ആയാടത്തിൽ ജമീല വധക്കേസിലെ പ്രതിയായ ഭർത്താവ് ഹമീദ് (62) ഒടുവിൽ പോലീസ് പിടിയിലായി (Nadapuram Jameela Murder case). കാസർകോട് ബോവിക്കാനത്തു നിന്നാണ് എടച്ചേരി പോലീസ് ഇയാളെ പിടികൂടിയത്. 2001-ൽ നടന്ന കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ അതീവ രഹസ്യമായാണ് പോലീസ് വലയിലാക്കിയത്.
പിടിയിലായത്...
കോഴിക്കോട്: ചുരം റോഡിൽ സ്കൂട്ടറിനുള്ളിൽ പെരുമ്പാമ്പ് കയറിയതോടെ യുവാവ് നടുറോഡിൽ കുടുങ്ങിയത് മൂന്നര മണിക്കൂർ.തൊട്ടിൽപ്പാലം കുണ്ടുതോട് സ്വദേശിയായ നൗഫൽ മണക്കാട്ടുപൊയിൽ എന്ന യുവാവാണ് പെരുമ്പാമ്പ് കാരണം വഴിയിൽ കുടുങ്ങിയത് (Python inside scooter). തൊട്ടിൽപ്പാലത്തുനിന്ന് വയനാട് തരുവണയിലുള്ള ഭാര്യവീട്ടിലേക്ക് സ്കൂട്ടറിൽ പോകുകയായിരുന്നു നൗഫൽ. ചുരം വ്യൂപോയിന്റിന് സമീപമെത്തിയപ്പോൾ കാട്ടിൽ നിന്ന് ഒരു പെരുമ്പാമ്പ് റോഡ്...
തൃശൂർ: കേരള പൊലീസ് അക്കാദമിയിൽ പരിശീലനം പൂർത്തിയാക്കിയ 32 എ ബാച്ചിലെ 60 സബ് ഇൻസ്പെക്ടർമാരുടെ (എസ്.ഐ) പാസിങ് ഔട്ട് പരേഡ് നടന്നു (SI Passing Out Parade). സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്രശേഖർ പരേഡിൽ അഭിവാദ്യം സ്വീകരിച്ചു. ജനങ്ങളുടെ വിശ്വാസവും ആദരവും നേടുന്നതിനായിരിക്കണം സേന മുൻഗണന നൽകേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
പരിശീലനം...
കൊച്ചി: കുന്നത്തുനാട് നിയമസഭാ മണ്ഡലത്തിൽ പാർട്ടി കണക്കുകൾ പ്രകാരം താൻ പിന്നിലാണെന്ന് സമ്മതിച്ച് എൽ.ഡി.എഫ് സ്ഥാനാർത്ഥി പി.വി. ശ്രീനിജിൻ (P.V. Sreenijin Kunnathunad). പാർട്ടിയുടെ പ്രാഥമിക വിലയിരുത്തൽ അനുസരിച്ച് 6000 വോട്ടുകൾക്ക് പിന്നിലാണെന്നും എന്നാൽ വ്യക്തിപരമായ വോട്ടുകൾ സമാഹരിച്ച് വിജയിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. പിന്നാലെ 554 വോട്ടിന് വിജയിക്കുമെന്ന് ശ്രീനിജിൻ ഫേസ്ബുക്കിൽ കുറിച്ചു.
മണ്ഡലത്തിൽ...