News Desk

കടം വാങ്ങിയ സ്വർണ്ണം ചോദിച്ചു; വീട്ടമ്മയെ കഴുത്തുഞെക്കി കൊന്ന് ചാക്കിൽക്കെട്ടി ഉപേക്ഷിച്ചു;...

അഹമ്മദാബാദ്: പണത്തോടുള്ള ആർത്തിയും കടബാധ്യതയും ഒരു കുടുംബ സുഹൃത്തിനെപ്പോലെ കഴിഞ്ഞിരുന്ന വീട്ടമ്മയുടെ ജീവനെടുത്ത വാർത്തയുടെ ഞെട്ടലിലാണ് പാലൻപുർ (Gujarat Palanpur Murder Case). മാർച്ച് 22 മുതൽ കാണാതായ ശാന്തിബെന്നിന്റെ മൃതദേഹം ആളൊഴിഞ്ഞ കെട്ടിടത്തിന്റെ ബേസ്‌മെന്റിൽ നിന്നാണ് കണ്ടെത്തിയത്.മുഖ്യപ്രതിയായ രേഖ കഴിഞ്ഞ 15 വർഷമായി ശാന്തിബെന്നിന്റെ വീട്ടിലെ വിശ്വസ്തയായ ജോലിക്കാരിയായിരുന്നു. പിന്നീട് സ്വന്തമായി ഫർണീച്ചർ...

ഇന്ധനക്ഷാമത്തിൽ വലഞ്ഞ് ലങ്ക; കൈത്താങ്ങുമായി ഇന്ത്യ; 38,000 മെട്രിക് ടൺ പെട്രോളും...

ന്യൂഡൽഹി: ഇസ്രായേൽ-ഇറാൻ സംഘർഷം പശ്ചിമേഷ്യയിലെ ഊർജ്ജ വിതരണ ശൃംഖലയെ ബാധിച്ചതോടെയാണ് ശ്രീലങ്ക കടുത്ത പ്രതിസന്ധിയിലായത് (India Fuel Aid to Sri Lanka). സിംഗപ്പൂരിൽ നിന്നും വെസ്റ്റ് ഏഷ്യയിൽ നിന്നുമുള്ള വിതരണക്കാർ കൈയൊഴിഞ്ഞതോടെ ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചർച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അടിയന്തര സഹായം നൽകാൻ...

അസമിൽ 25 ലക്ഷത്തിന്റെ ആരോഗ്യ ഇൻഷുറൻസ്; സ്ത്രീകൾക്ക് പ്രതിമാസ സഹായം; കോൺഗ്രസ്...

ദിസ്പുർ: അസം നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടർമാരെ ആകർഷിക്കാൻ 'അഞ്ച് ഗ്യാരന്റികൾ' പ്രഖ്യാപിച്ചാണ് കോൺഗ്രസ് രംഗത്തെത്തിയിരിക്കുന്നത് (Assam Assembly Election 2026). രാജസ്ഥാൻ മാതൃകയിൽ വലിയ തുകയുടെ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയാണ് ഇതിൽ പ്രധാനപ്പെട്ടത്. കോൺഗ്രസ് അധികാരത്തിലെത്തിയാൽ ഓരോ കുടുംബത്തിനും 25 ലക്ഷം രൂപയുടെ സൗജന്യ ആരോഗ്യ ഇൻഷുറൻസ് ഉറപ്പാക്കും. അസമിലെ എല്ലാ സ്ത്രീകൾക്കും നിബന്ധനകളില്ലാതെ പ്രതിമാസ ധനസഹായം...

അൽ-അഖ്സയും ചർച്ച് ഓഫ് ദ ഹോളി സെപ്പൽച്ചറും അടച്ചുപൂട്ടി; വിശ്വാസികൾക്ക് പ്രവേശനം...

ജെറുസലേം: ഫെബ്രുവരി അവസാനം മുതൽ അടച്ചിട്ടിരിക്കുന്ന അൽ-അഖ്സ പള്ളിയിലെ നിയന്ത്രണങ്ങൾ നീക്കാൻ ഇസ്രായേൽ തയ്യാറായിട്ടില്ല (Al-Aqsa Mosque Closed ). പള്ളിയുടെ കവാടങ്ങൾ അടച്ചുപൂട്ടിയ ഇസ്രായേൽ പോലീസ് പഴയ നഗരത്തിലും പരിസരങ്ങളിലും വൻ സുരക്ഷാ സേനയെയാണ് വിന്യസിച്ചിരിക്കുന്നത്. ഈദ് നമസ്കാരം മുടങ്ങി: 1967-ൽ കിഴക്കൻ ജറുസലേം ഇസ്രായേൽ കൈവശപ്പെടുത്തിയ ശേഷം ആദ്യമായാണ് അൽ-അഖ്സ പള്ളിയിൽ ഇത്തവണ ഈദ്...

‘ആര് വോട്ട് നൽകിയാലും സ്വീകരിക്കും, ആരുടെയും വോട്ട് വേണ്ടെന്ന് വെക്കില്ല’; എസ്ഡിപിഐ...

തിരുവനന്തപുരം: നേമത്തെ രാഷ്ട്രീയ സാഹചര്യം ചർച്ചയാകുന്നതിനിടെയാണ് എസ്ഡിപിഐയുടെ പിന്തുണയെക്കുറിച്ചുള്ള നിലപാട് വി. ശിവൻകുട്ടി വ്യക്തമാക്കിയത് (LDF SDPI Alliance Allegations). മതേതര ജനാധിപത്യ പ്രസ്ഥാനത്തിന്റെ സ്ഥാനാർത്ഥിയായാണ് താൻ മത്സരിക്കുന്നതെന്നും വോട്ട് ചോദിക്കുമ്പോൾ വിവേചനം കാണിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. "സ്ഥാനാർത്ഥിയുടെ പ്രധാന കടമ വോട്ട് ചോദിക്കുക എന്നതാണ്. ആര് സഹായിക്കാൻ വന്നാലും വോട്ട് വാങ്ങും. ഒരു...

ഡിജിറ്റൽ കേരളത്തിന് കരുത്തായി കെഫോൺ | KFON

ഇന്ത്യയുടെ സാങ്കേതിക മികവിന്റെ കഥകൾ ഇന്ന് ഹൈടെക് സിറ്റികളിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ല. മറിച്ചത് സാങ്കേതികവിദ്യ സുലഭമല്ലാത്ത ചെറു ഗ്രാമങ്ങളിലേക്കും വിദൂര പ്രദേശങ്ങളിലേക്കും വ്യാപിച്ചുകൊണ്ടിരിക്കുന്നവയാണ്. യുപിഐ വഴിയുള്ള പണമിടപാടുകൾ മുതൽ കുറഞ്ഞ നിരക്കിലുള്ള ഇന്റർനെറ്റും ഡിജിറ്റൽ സാക്ഷരതയുമൊക്കെ ഇന്ത്യയെ ആഗോളതലത്തിൽ ശ്രദ്ധേയമാക്കുന്നു. ഇതിനുദാഹരണമാണ് ഗ്രാമങ്ങളിലെ ചെറു കടകളിൽ പോലും ലഭ്യമായിട്ടുള്ള യുപിഐ സംവിധാനം. ഗ്രാമങ്ങളിൽ...

സെവാഗ് – അശ്വിൻ കൊമ്പുകോർക്കൽ; കമന്ററി ബോക്സിൽ നിലവാരത്തകർച്ചയെന്ന് ആരാധകർ; ഐപിഎല്ലിൽ...

മുംബൈ: ഐപിഎൽ കമന്ററി ബോക്സിലെ വിശകലനങ്ങൾ വ്യക്തിപരമായ അധിക്ഷേപങ്ങളിലേക്ക് വഴിമാറുന്നതിനെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം ശക്തം (Virender Sehwag). അശ്വിൻ കമന്റേറ്ററായി അരങ്ങേറ്റം കുറിച്ച മത്സരത്തിൽ സെവാഗ് നടത്തിയ പരിഹാസങ്ങളാണ് തർക്കത്തിന് തുടക്കമിട്ടത്. കമന്ററി പറയുമ്പോൾ അശ്വിൻ അമിതമായി ബുദ്ധി ഉപയോഗിക്കരുതെന്നും ഹൃദയം കൊണ്ട് സംസാരിക്കണമെന്നും സെവാഗ് പറഞ്ഞു. ലോജിക്കും ചിന്തയും ഒഴിവാക്കി സംസാരിക്കണമെന്ന...

‘മിനാബ് സ്കൂൾ ആക്രമണം ആസൂത്രിതം’; പിഞ്ചുകുഞ്ഞുങ്ങളെ കൊലപ്പെടുത്തിയത് തത്സമയം കണ്ടുകൊണ്ട്; അമേരിക്കയ്ക്കെതിരെ...

വാഷിങ്ടൺ: ഇറാനിലെ മിനാബിലുള്ള പെൺപള്ളിക്കൂടത്തിന് നേരെ നടന്ന മിസൈൽ ആക്രമണം ലക്ഷ്യം തെറ്റി നടന്നതല്ലെന്നും, കുട്ടികൾ വിദ്യാലയത്തിലുണ്ടെന്ന് ഉറപ്പുവരുത്തിയ ശേഷം നടത്തിയ ബോംബാക്രമണമാണെന്നും മുൻ യുഎസ് ഇന്റലിജൻസ് ഓഫീസർ ജോസഫൈൻ ഗ്വിൽബ്യൂ വെളിപ്പെടുത്തി (Minab Girls School Missile Attack). യുഎസ്-ഇസ്രയേൽ സഖ്യത്തിന്റെ ക്രൂരതകൾ അക്കമിട്ട് നിരത്തിക്കൊണ്ടാണ് അവർ രംഗത്തെത്തിയത്. അമേരിക്കൻ കപ്പലുകളിൽ നിന്ന് തൊടുത്ത...

കോട്ടയത്ത് കാർ തോട്ടിലേക്ക് മറിഞ്ഞ് അപകടം; തോട്ടയ്ക്കാട് സ്വദേശി മരിച്ചു; രണ്ടുപേർക്ക്...

കോട്ടയം: പാറക്കൽ കടവ് ഭാഗത്ത് നിയന്ത്രണം വിട്ട കാർ തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം (Kottayam Car Accident). തോട്ടയ്ക്കാട് സ്വദേശിയായ അനൂപ് (28) ആണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരത്തോടെയായിരുന്നു അപകടം. അപകടസമയത്ത് അനൂപിനൊപ്പം കാറിലുണ്ടായിരുന്ന എബി, ജസ്റ്റിൻ ചാക്കോ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ഉടൻ തന്നെ കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ...

കേരളം ദേശീയ പോർക്കളമാകുന്നു; രാഹുൽ ഗാന്ധി തിങ്കളാഴ്ച എത്തും; മോദിയും അമിത്...

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ കേരളത്തിൽ വോട്ട് തേടി ദേശീയ നേതാക്കളുടെ വൻ നിരയെത്തുന്നു (Rahul Gandhi Kerala Visit). സോണിയ ഗാന്ധിയുടെ ആരോഗ്യപ്രശ്നങ്ങൾ മൂലം മാറ്റിവെച്ച രാഹുൽ ഗാന്ധിയുടെ സന്ദർശനം തിങ്കളാഴ്ച നടക്കും. കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് രാഹുൽ ഗാന്ധി യുഡിഎഫ് സ്ഥാനാർത്ഥികൾക്കായി വോട്ട് തേടുക. യുഡിഎഫ് (കോൺഗ്രസ്) തിങ്കളാഴ്ച രാഹുൽ...