അഹമ്മദാബാദ്: ഗുജറാത്തിലെ പ്രമുഖ റിയൽ എസ്റ്റേറ്റ് ഏജന്റ് തുഷാർ ഗേലാനി (58) അന്തരിച്ചു (Surat Real Estate Agent death). മകളുടെ വിവാഹ ഒരുക്കങ്ങൾക്കിടെ സ്വയം വെടിവെച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇദ്ദേഹം, വിവാഹ ദിനമായ ഫെബ്രുവരി അഞ്ചിനാണ് ആശുപത്രിയിൽ വെച്ച് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടർമാർ അറിയിച്ചു.
ഫെബ്രുവരി ഒന്നിനാണ് ഗേലാനി സ്വന്തം വീട്ടിൽ വെച്ച്...
പത്തനംതിട്ട: ശബരിമല സ്വർണ്ണക്കൊള്ളക്കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് തണലൊരുക്കിയത് കോൺഗ്രസ് ഭരണകൂടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ (Pinarayi Vijayan). 2004-ലെ കോൺഗ്രസ് നിയന്ത്രണത്തിലുള്ള ദേവസ്വം ബോർഡാണ് പോറ്റിയെ ശബരിമലയിൽ നിയമിച്ചതെന്നും, അന്നത്തെ ദേവസ്വം മന്ത്രിയായിരുന്ന ഇന്നത്തെ ഉന്നത കോൺഗ്രസ് നേതാവാണ് ഇതിന് സൗകര്യമൊരുക്കിയതെന്നും മുഖ്യമന്ത്രി ആരോപിച്ചു.
അതിസുരക്ഷയുള്ള സോണിയാ ഗാന്ധിയുടെ വസതിയിൽ പോലും ഉണ്ണികൃഷ്ണൻ പോറ്റിക്ക്...
പേരാമ്പ്ര: വീട്ടമ്മയുടെയും രണ്ട് വയസ്സുകാരിയായ മകളുടെയും മുഖത്ത് മുളകുപൊടി എറിഞ്ഞ് കവർച്ചാ ശ്രമം (Kozhikode robbery attempt). പേരാമ്പ്ര സ്വദേശി റമീസയ്ക്കും കുഞ്ഞിനുമാണ് ആക്രമണത്തിൽ പരിക്കേറ്റത്. ഇന്ന് പകൽ സമയത്തായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം.
റമീസ അടുക്കളയിൽ പാത്രം കഴുകിക്കൊണ്ടിരിക്കെയാണ് അക്രമി വീടിനുള്ളിൽ കടന്നത്. തുടർന്ന് റമീസയുടെയും അടുത്തുണ്ടായിരുന്ന കുഞ്ഞിന്റെയും മുഖത്തേക്ക് മുളകുപൊടി എറിയുകയായിരുന്നു.ആക്രമണത്തിന്...
സോളാപുർ: മഹാരാഷ്ട്രയിലെ സോളാപുരിൽ പ്രമുഖ വ്യവസായിയും മുൾട്ടാണി ബേക്കറി ഉടമയുമായ സുനിൽ മോത്തിലാൽ സദരംഗാനി (59) ജീവനൊടുക്കി (Multani Bakery Solapur). വിജയ്പൂർ റോഡിലെ പനാഷ് അപ്പാർട്ട്മെന്റിന്റെ 17-ാം നിലയിൽ നിന്നാണ് ഇദ്ദേഹം താഴേക്ക് ചാടിയത്. മരിക്കുന്നതിന് നിമിഷങ്ങൾക്ക് മുൻപ് കെട്ടിടത്തിന് മുകളിൽ നിന്ന് അദ്ദേഹം കൈകൂപ്പി പ്രാർത്ഥിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു.
ഉച്ചയോടെ അപ്പാർട്ട്മെന്റിലെത്തിയ സദരംഗാനി...
കൊച്ചി: എയര്‍ ഇന്ത്യയുടെ ഫ്‌ളാഗ്ഷിപ്പ് ലോഞ്ചായ മഹാരാജ ലോഞ്ച് ന്യൂഡല്‍ഹി ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനല്‍ മൂന്നില്‍ ആരംഭിച്ചു. ഫെബ്രുവരി 16 മുതല്‍ ബിസിനസ്, ഫസ്റ്റ് ക്ലാസ് യാത്രക്കാര്‍ക്കും ഗോള്‍ഡ്, പ്ലാറ്റിനം മഹാരാജ ക്ലബ് അംഗങ്ങള്‍ക്കും സ്റ്റാര്‍ അലയന്‍സ് അംഗങ്ങള്‍ക്കും ഘട്ടംഘട്ടമായി ലോഞ്ച് തുറന്ന് നല്‍കും. യാത്രക്കാര്‍ക്ക് പ്രീമിയം സൗകര്യങ്ങള്‍ ലക്ഷ്യമിട്ടുള്ള ഈ...
തിരുവനന്തപുരം: 23 വയസ്സിൽ താഴെയുള്ളവർക്കായുള്ള സി.കെ. നായിഡു ട്രോഫിയിൽ ഗോവയ്ക്കെതിരെ കേരളം ആദ്യ ഇന്നിങ്സിൽ 255 റൺസിന് പുറത്തായി. സെഞ്ച്വറി നേടിയ ഷോൺ റോജറാണ് കേരള ബാറ്റിങ് നിരയിൽ തിളങ്ങിയത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഗോവ ആദ്യ ദിവസം കളി നിർത്തുമ്പോൾ വിക്കറ്റ് നഷ്ടപ്പെടാതെ 15 റൺസെടുത്തിട്ടുണ്ട്. തുമ്പ സെന്റ് സേവിയേഴ്സ് കോളേജിലെ കെ.സി.എ...
റാഞ്ചി: സീനിയർ വനിതാ ഏകദിന ടൂർണമെന്റിൽ കേരളത്തിന് തോൽവിയോടെ തുടക്കം. റെയിൽവേസ് 131 റൺസിനാണ് കേരളത്തെ തോൽപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത റെയിൽവേസ് 50 ഓവറിൽ ആറ് വിക്കറ്റിന് 268 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം 42.3 ഓവറിൽ 137 റൺസിന് ഓൾഔട്ടായി.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത റെയിൽവേസിന് ഷിപ്ര ഗിരിയുടെ...
ഇന്ത്യയിലെ പ്രമുഖ ടെലികോം കമ്പനിയായ ഭാരതി എയർടെൽ 2025 ഡിസംബർ പാദഫലങ്ങൾ പ്രഖ്യാപിച്ചു. കമ്പനിയുടെ വരുമാനത്തിൽ 19.6 % വർധനവ് രേഖപ്പെടുത്തി. ഉപയോക്താക്കളുടെ എണ്ണത്തിലും നേട്ടമുണ്ട്.
കമ്പനിയുടെ അറ്റാദായത്തിൽ ഇയർ-ഓൺ-ഇയർ (YoY) അടിസ്ഥാനത്തിൽ 55% ഇടിവുണ്ട്. അതേ സമയം വരുമാനത്തിൽ ഇക്കാലയളവിൽ 19.6% വളർച്ചയും രേഖപ്പെടുത്തി. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയുടെ പ്രവർത്തന വരുമാനം YoY...
കൊച്ചി : ജല-പരിസ്ഥിതി മാനേജ്‌മെന്റിലെ അറിവും പ്രൊഫഷണല്‍ വൈദഗ്ധ്യവും വികസിപ്പിക്കുന്നതിനായും, പുതിയകാല തൊഴില്‍ സാദ്ധ്യതകള്‍ തുറന്നുകിട്ടുന്നതിനായും രൂപകല്‍പന ചെയ്ത വിദ്യാഭ്യാസ സ്ഥാപനം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടര്‍ ആന്‍ഡ് എന്‍വയോണ്‍മെന്റല്‍ റിസര്‍ച്ച് (ഐവര്‍), ബ്രാന്‍ഡ് അംബാസഡര്‍ കൂടിയായ ചലചിത്ര താരം അനൂപ് മേനോന്‍ ഉദ്ഘാടനം ചെയ്്തു. ഇതാദ്യമായാണ് കേരളത്തില്‍ ജല പരിശോധനയുമായി ബന്ധപ്പെട്ട കോഴ്സുകള്‍ക്കായി സമഗ്രമായ...