News Desk

സി.കെ. നായിഡു ട്രോഫിയിൽ കേരളത്തിനെതിരെ ഝാർഖണ്ഡ് ഒന്നാം ഇന്നിങ്സിൽ 274-ന് പുറത്ത്

തിരുവനന്തപുരം: 23 വയസ്സിൽ താഴെയുള്ളവർക്കായുള്ള സി.കെ. നായുഡു ട്രോഫിയിൽ ഝാർഖണ്ഡിന്റെ ആദ്യ ഇന്നിങ്സ് 274-ൽ ഒതുക്കി കേരളം. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം ആദ്യ ദിവസം കളി നിർത്തുമ്പോൾ വിക്കറ്റ് പോകാതെ അഞ്ച് റൺസെന്ന നിലയിലാണ്. അഞ്ച് വിക്കറ്റ് വീഴ്ത്തിയ ജെ എസ് അനുരാജിൻ്റെ പ്രകടനമാണ് കേരളത്തിന് മുതൽക്കൂട്ടായത്. മറുവശത്ത് 171 റൺസെടുത്ത ഓപ്പണർ...

സംസ്ഥാനത്ത് കടുത്ത വേനൽ; തൊഴിലാളികളുടെ ജോലി സമയം ക്രമീകരിച്ചു; ഉച്ചയ്ക്ക് 12...

തിരുവനന്തപുരം: വേനൽചൂട് കഠിനമായതോടെ സംസ്ഥാനത്തെ തൊഴിലാളികളുടെ ജോലി സമയം പുനഃക്രമീകരിച്ചു (Kerala Labour Working Time Change). പകൽ സമയത്ത് താപനില ഉയരുന്നത് മൂലം തൊഴിലാളികൾക്ക് സൂര്യാഘാതം ഏൽക്കാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിനെത്തുടർന്നാണ് നടപടി. ഫെബ്രുവരി 12 മുതൽ മെയ് 20 വരെയാണ് പുതിയ ക്രമീകരണം നിലവിലുണ്ടാകുക. നേരിട്ട് വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ഉച്ചയ്ക്ക് 12...

കൊല്ലത്ത് വൻ സൈബർ തട്ടിപ്പ്; കുണ്ടറ സ്വദേശിക്ക് നഷ്ടമായത് 1.65 കോടി...

കൊല്ലം: ഓൺലൈൻ ട്രേഡിങ്ങിലൂടെ വൻ ലാഭം വാഗ്ദാനം ചെയ്ത് കുണ്ടറ സ്വദേശിയായ അറുപത്തിയേഴുകാരനിൽ നിന്ന് 1.65 കോടി രൂപ തട്ടിയെടുത്തു (Kollam Cyber Fraud). 2025 ഓഗസ്റ്റ് മുതൽ ഡിസംബർ വരെയുള്ള കാലയളവിലാണ് തട്ടിപ്പ് നടന്നത്. സംഭവത്തിൽ കൊല്ലം റൂറൽ സൈബർ പോലീസ് അന്വേഷണം ആരംഭിച്ചു. ഫേസ്ബുക്ക് വഴിയാണ് തട്ടിപ്പുസംഘം പരാതിക്കാരനെ പരിചയപ്പെട്ടത്. വിശ്വസനീയമെന്ന് തോന്നിപ്പിക്കുന്ന...

ആലിൻ ഷെറിൻ ഇനി അഞ്ച് പേരിലൂടെ ജീവിക്കും; മാതൃകയായി മല്ലപ്പള്ളിയിലെ മാതാപിതാക്കൾ...

തിരുവനന്തപുരം: റോഡപകടത്തിൽ മസ്തിഷ്ക മരണം സംഭവിച്ച പത്ത് മാസം പ്രായമുള്ള ആലിൻ ഷെറിൻ അഞ്ച് പേർക്ക് പ്രകാശമായി മാറുന്നു (Alin Sherin Mallappally). പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളുടെ മകളായ ആലിൻ ഷെറിന്റെ മാതാപിതാക്കൾ അവയവദാനത്തിന് തയ്യാറായ വിവരം ആരോഗ്യ മന്ത്രി വീണാ ജോർജ് ആണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്. ആലിൻ ഷെറിന്റെ രണ്ട് വൃക്കകൾ, കരൾ, ഹൃദയ...

മെഡിക്കൽ കോളേജിൽ ഡോക്ടർ ചമഞ്ഞ് തട്ടിപ്പ്; യുവതിയെ പിടികൂടി പോലീസിലേൽപ്പിച്ചു |...

തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഡോക്ടറാണെന്ന് വ്യാജേന എത്തിയ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു (Fake Doctor Arrested Trivandrum). വെള്ളിയാഴ്ച രാവിലെ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിൽ താൻ സീനിയർ റസിഡന്റ് ന്യൂറോ സർജനാണെന്ന് പരിചയപ്പെടുത്തിയാണ് ഇവർ എത്തിയത്. പെരുന്ന സ്വദേശിയും നിലവിൽ പേരൂർക്കടയിൽ താമസക്കാരിയുമായ ഇവ എന്ന യുവതിയാണ് പിടിയിലായത്. യുവതിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത...

അയ്യപ്പ സംഗമത്തിലെ കണക്ക് പറയേണ്ടത് ദേവസ്വം ബോർഡ്; സർക്കാരിന് അധികാരമില്ലെന്ന് വി.എൻ....

കോട്ടയം: ആഗോള അയ്യപ്പ സംഗമത്തിന്റെ വരവ് ചെലവ് കണക്കുകളെച്ചൊല്ലിയുള്ള വിവാദത്തിൽ മറുപടിയുമായി ദേവസ്വം മന്ത്രി വി.എൻ. വാസവൻ (VN Vasavan Devaswom Minister). കണക്കുകളിൽ വ്യക്തത വരുത്തേണ്ടത് തിരുവിതാംകൂർ ദേവസ്വം ബോർഡാണെന്നും ഇക്കാര്യത്തിൽ മറുപടി പറയാൻ സർക്കാരിന് അധികാരമില്ലെന്നും മന്ത്രി വ്യക്തമാക്കി. വരവ് ചെലവ് സംബന്ധിച്ച പൂർണ്ണമായ കണക്കുകൾ ബോർഡിന്റെ പക്കലാണുള്ളത്. അത് വ്യക്തമാക്കേണ്ടതും അവരാണ്....

റേഡിയോ തെറാപ്പി ടെക്നോളജിസ്റ്റ് നിയമനം

തിരുവനന്തപുരം :  റീജിയണൽ ക്യാൻസർ സെന്റർ റേഡിയോതെറാപ്പി ടെക്നോളജിസറ്റ് തസ്തികയിൽ 25,750 രൂപ ശമ്പളത്തിൽ കരാർ അടിസ്ഥാനത്തിൽ ഓപ്പൺ വിഭാഗത്തിന് സംവരണം ചെയ്തിട്ടുള്ള ഒരു ഒഴിവിലേക്ക് നിയമനം നടത്തുന്നു. ബി.എസ്.സി എം.ആർ.ടി (എഇആർബി അംഗീകൃതം)/ എഇആർബിയുടെ അംഗീകാരമുള്ള തത്തുല്യ യോഗ്യത അല്ലെങ്കിൽ ഏതെങ്കിലും സയൻസ് വിഷയത്തിലുള്ള ബിരുദത്തോടൊപ്പം അംഗീകൃത സർവകലാശാലയിൽ നിന്നുള്ള 2 വർഷക്കാലയളവിലെ...

സ്റ്റാഫ് നഴ്സ്; താൽക്കാലിക നിയമനം

എറണാകുളം ജനറൽ ആശുപത്രിയിൽ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ യൂണിറ്റിലേക്ക് ബിസിസിപിഎൻ കോഴ്സ് പാസായിട്ടുള്ളവരെ സ്റ്റാഫ് നഴ്സ് തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നതിന് ഫെബ്രുവരി 17 രാവിലെ 11 ന് അഭിമുഖം നടത്തും. താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസൽ സഹിതം സൂപ്രണ്ടിന്റെ ഓഫീസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് : 0484 – 2386000.

ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ലോൺ മേള ഫെബ്രുവരി 17ന്

വ്യവസായ വാണിജ്യ വകുപ്പിൻ്റെയും ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ റാംപ് (ആർ.എ.എം.പി) പദ്ധതിയുടെ ഭാഗമായി സംരംഭകർക്കായി താലൂക്ക് തല ലോൺ മേള 'ബാങ്കേഴ്‌സ് മീറ്റ് 2025-26' സംഘടിപ്പിക്കും. ഫെബ്രുവരി 17-ന് (ചൊവ്വാഴ്ച) രാവിലെ 9.30 മുതൽ തോപ്പുംപടി മാരിയോൺ ഹാളിലാണ് മേള നടക്കുക. കൊച്ചി താലൂക്ക് വ്യവസായ ഓഫീസിനാണ് മേളയുടെ ചുമതല. ബാങ്ക് വായ്പയിലൂടെ വ്യവസായം...

അക്കൗണ്ടന്റ് തസ്തികയിൽ കരാർ നിയമനം

തിരുവനന്തപുരം: ലൈഫ് മിഷൻ സംസ്ഥാന ഓഫീസിൽ ഒഴിവുള്ള അക്കൗണ്ടന്റ് തസ്തികയിൽ കരാറടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഫെബ്രുവരി 25. കൂടുതൽ വിവരങ്ങൾക്ക്: www.lifemission.kerala.gov.in .