News Desk

മധ്യപ്രദേശിൽ ബസും വാനും കൂട്ടിയിടിച്ച് അഞ്ച് മരണം; ആറ് പേർക്ക് പരിക്ക്...

ബിന്ദ്: മധ്യപ്രദേശിലെ ബിന്ദ് ജില്ലയിൽ ശനിയാഴ്ച പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ അഞ്ച് പേർ മരിച്ചു (Madhya Pradesh Accident). ഗോഹദ് ചൗരഹ പോലീസ് സ്റ്റേഷൻ പരിധിയിൽ പുലർച്ചെ 2:30-ഓടെയായിരുന്നു അപകടം. അമിതവേഗതയിലെത്തിയ ബസ് വാനിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഭരത് ശർമ്മ, അതുൽ ശിവാരെ, ജഗദീഷ് ബദൗരിയ, പ്രദീപ് പ്രജാപതി, ആനന്ദ് ബദൗരിയ എന്നിവരാണ് അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവർ. നാല് പേർ...

കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക വൈകും; ഞായറാഴ്ചത്തെ സ്ക്രീനിംഗ് കമ്മിറ്റി യോഗം മാറ്റിവെച്ചു...

ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി പട്ടികയ്ക്ക് അന്തിമരൂപം നൽകുന്നതിനായി നിശ്ചയിച്ചിരുന്ന നിർണ്ണായക യോഗങ്ങൾ മാറ്റിവെച്ചതോടെ കോൺഗ്രസ് പാളയത്തിൽ അനിശ്ചിതത്വം (Congress Candidate List Kerala 2026). ഞായറാഴ്ച ചേരാനിരുന്ന തിരഞ്ഞെടുപ്പ് സമിതി യോഗമാണ് മാറ്റിയത്. ഇതോടെ അടുത്ത ആഴ്ചയോടെ ആദ്യ പട്ടിക പുറത്തിറക്കാനുള്ള ഹൈക്കമാൻഡ് നീക്കത്തിന് തിരിച്ചടിയേറ്റു. സിറ്റിംഗ് മണ്ഡലങ്ങളിലും സംവരണ മണ്ഡലങ്ങളിലും ആദ്യഘട്ടത്തിൽ...

കൊച്ചിയിൽ പന്തുരുളും; വാടക തർക്കം പരിഹരിച്ചു; നാളെ ബ്ലാസ്റ്റേഴ്‌സ് – മുംബൈ...

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ആശ്വാസം. സ്റ്റേഡിയം വാടകയെ ചൊല്ലി ജിസിഡിഎയും ക്ലബ്ബ് അധികൃതരും തമ്മിലുണ്ടായിരുന്ന അനിശ്ചിതത്വം അവസാനിച്ചു. ജിസിഡിഎ നിർദ്ദേശിച്ച 4.2 ലക്ഷം രൂപ വാടക എന്ന നിരക്ക് ബ്ലാസ്റ്റേഴ്‌സ് അംഗീകരിച്ചു. ഇതോടെ ഐഎസ്എല്ലിലെ ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ ഹോം മത്സരത്തിന് കൊച്ചി സ്റ്റേഡിയം സജ്ജമായി. നാളെ (ഞായർ) രാത്രി 7:30 നാണ് മത്സരം...

ഓസീസിനെ വീഴ്ത്തി ഇന്ത്യൻ വനിതകൾ; ട്വന്റി20 പരമ്പര നീലപ്പടയ്ക്ക് | India...

അഡ്‌ലെയ്ഡ്: ഓസ്‌ട്രേലിയൻ മണ്ണിൽ കരുത്തരായ കങ്കാരുപ്പടയെ തകർത്ത് ഇന്ത്യൻ വനിതകൾക്ക് ട്വന്റി20 പരമ്പര കിരീടം (India Women vs Australia Women T20). മൂന്നാം മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 177 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഓസ്‌ട്രേലിയക്ക് 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 159 റൺസ് എടുക്കാനേ സാധിച്ചുള്ളൂ. ഇന്ത്യ 176/6 (20 ഓവർ), ഓസ്‌ട്രേലിയ...

കൊച്ചിയിൽ ഐഎസ്എൽ ആവേശം; ഞായറാഴ്ച കർശന ഗതാഗത നിയന്ത്രണം; മെട്രോ 11.30...

കൊച്ചി: ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടക്കുന്ന ഐഎസ്എൽ പോരാട്ടത്തോടനുബന്ധിച്ച് ഞായറാഴ്ച കൊച്ചി നഗരത്തിൽ വലിയ തോതിലുള്ള ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി (ISL Kochi Traffic Rules). കാണികളുടെ തിരക്ക് കണക്കിലെടുത്ത് കൊച്ചി മെട്രോ ഞായറാഴ്ച രാത്രി 11.30 വരെ സർവീസ് നീട്ടിയിട്ടുണ്ട്. പ്രധാന ഗതാഗത നിയന്ത്രണങ്ങൾ: സമയക്രമം: വൈകുന്നേരം 5 മണി മുതൽ നഗരത്തിലെ പ്രധാന റോഡുകളിൽ...

എച്ച് എൽ എല്ലിൽ മാനേജ്മെന്റ് ട്രെയിനി ഒഴിവുകൾ

തിരുവനന്തപുരം: കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള മിനിരത്ന പൊതുമേഖലാ സ്ഥാപനമായ എച്ച്എൽഎൽ ലൈഫ് കെയർ ലിമിറ്റഡ് വിവിധ സ്ട്രീമുകളിലേക്ക് മാനേജ്മെന്റ് ട്രെയിനികളെ തിരഞ്ഞെടുക്കുന്നു. കഴിഞ്ഞ 60 വർഷമായി ആരോഗ്യ സേവന മേഖലയിൽ പ്രവർത്തിക്കുന്ന എച്ച്എൽഎൽ, ഗർഭനിരോധന മാർഗ്ഗങ്ങൾ മുതൽ അത്യാധുനിക ഡയഗ്നോസ്റ്റിക് സേവനങ്ങളും ഫാർമസ്യൂട്ടിക്കൽ ഉൽപ്പന്നങ്ങളും വരെ ലഭ്യമാക്കുന്ന ഇന്ത്യയിലെ പ്രമുഖ സ്ഥാപനമാണ്. എച്ച്ആർ,...

സന്ധ്യയ്ക്ക് താങ്ങായി മമ്മൂട്ടി; കൃത്രിമക്കാൽ നൽകി, ഇനി വീടും സ്ഥലവും; താരം...

കൊച്ചി: സ്വപ്നമാണോ യാഥാർഥ്യമാണോ എന്ന് സംശയിച്ച സന്ധ്യയോട് മമ്മൂട്ടിയുടെ സ്നേഹാന്വേഷണം: 'ഇപ്പോൾ എങ്ങനെ ഉണ്ട്?'. നീറുന്ന മുറിവുകൾ സമ്മാനിച്ച മണ്ണിടിച്ചിലിന്റെ വേദനയെ അല്പനേരത്തേക്കെങ്കിലും മറന്ന് കൃത്രിമക്കാലിൽ എഴുന്നേറ്റുനിന്ന് സന്ധ്യ പറഞ്ഞു: 'നടന്നു തുടങ്ങി'. പിന്നെ മമ്മൂട്ടി സന്ധ്യയുടെ കൈപിടിച്ചു. ആ മനസ്സിലെ നീറ്റൽ തിരിച്ചറിഞ്ഞ് മമ്മൂട്ടി പറഞ്ഞു: 'ഇനി വീടിന്റേയും സ്ഥലത്തിന്റേയും കാര്യമല്ലേ..അതും നടക്കും...ഉറപ്പ്..'...

ഞാറയ്ക്കലിൽ 17-കാരന്റെ മരണം; പിന്നിൽ ഓൺലൈൻ ഗെയിം ചലഞ്ചെന്ന് സംശയം |...

കൊച്ചി: കാണാതായ ഞാറയ്ക്കൽ സ്വദേശി അർജുൻ കുമാറിനെ (17) എളങ്കുന്നപ്പുഴ ബീച്ചിന് സമീപം മരിച്ച നിലയിൽ കണ്ടെത്തി (Kochi Teenager Death). മരണത്തിന് പിന്നിൽ ഓൺലൈൻ ഗെയിം അഡിക്ഷനോ അല്ലെങ്കിൽ മറ്റേതെങ്കിലും ഗെയിം ചലഞ്ചുകളോ ആണോ എന്ന കാര്യത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. ഫെബ്രുവരി 19-ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ടർഫിൽ കളിക്കാൻ പോകുന്നുവെന്ന് പറഞ്ഞാണ്...

ചിത്രങ്ങളെച്ചൊല്ലി ബിജെപിയിൽ പോര്; ‘ഇതാരുടെയും കുടുംബസ്വത്തല്ലെന്ന്’ വിനോദ് ധാവടെ | BJP...

തിരുവനന്തപുരം: ബിജെപിയുടെ സംസ്ഥാന കാര്യാലയമായ മാരാർജി ഭവനിൽ ഇന്നലെ ഉദ്ഘാടനം ചെയ്ത എൻ‌ഡി‌എ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലെ ഫ്ലക്സുകളും ചിത്രങ്ങളുമാണ് വിവാദത്തിന് തിരികൊളുത്തിയത് (BJP Kerala Election Office). കമ്മിറ്റി ഓഫീസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും രാജീവ് ചന്ദ്രശേഖറിന്റെയും ചിത്രങ്ങൾ മാത്രമേ ആദ്യം ഉണ്ടായിരുന്നുള്ളൂ. ഇത് ശ്രദ്ധയിൽപ്പെട്ട കേരളത്തിന്റെ തെരഞ്ഞെടുപ്പ് ചുമതലയുള്ള ദേശീയ സെക്രട്ടറി...

“അജിത്തും വിജയും തമ്മിൽ മനോഹരമായ ബന്ധം”; തർക്കങ്ങൾക്കിടെ വെളിപ്പെടുത്തലുമായി ശാലിനി |...

ചെന്നൈ: തമിഴ് സിനിമയിലെ ബദ്ധവൈരികളായി ആരാധകർ കണക്കാക്കുന്ന അജിത് കുമാറും വിജയും യഥാർത്ഥ ജീവിതത്തിൽ അടുത്ത സുഹൃത്തുക്കളാണെന്ന് അജിത്തിന്റെ ഭാര്യയും നടിയുമായ ശാലിനി. ചെന്നൈയിൽ നടന്ന പുരസ്‌കാര ചടങ്ങിലാണ് ആരാധകരുടെ ചേരിതിരിഞ്ഞുള്ള പോരിനിടെ ഇരുവരുടെയും ആത്മബന്ധത്തെക്കുറിച്ച് ശാലിനി മനസ്സ് തുറന്നത്. "അജിത്തും വിജയും തമ്മിൽ വളരെ നല്ല ബന്ധമാണുള്ളത്. രണ്ടുപേരും പരസ്പരം വിജയങ്ങളിൽ വളരെയധികം സന്തോഷിക്കുന്നവരാണ്....