News Desk

സ്വഭാവശുദ്ധിയിൽ സംശയം; 21-കാരിയായ ഭാര്യയെ ഭർത്താവ് കല്ലുകൊണ്ട് തലയ്ക്കടിച്ചു കൊന്നു |...

ബെംഗളൂരു: ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തെത്തുടർന്ന് ഭർത്താവ് യുവതിയെ അതിക്രൂരമായി കൊലപ്പെടുത്തി (Bengaluru Crime News). കഗ്ഗാലിപുര പോലീസ് സ്റ്റേഷൻ പരിധിയിൽ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. കൊല്ലപ്പെട്ട സിഞ്ചനയും ഭർത്താവ് രേണുകയ്യയും തമ്മിൽ ഭാര്യയുടെ സ്വഭാവത്തെച്ചൊല്ലി നിരന്തരം തർക്കങ്ങൾ നിലനിന്നിരുന്നതായി പോലീസ് പറയുന്നു. വെള്ളിയാഴ്ച രാത്രി മദ്യപിച്ചെത്തിയ രേണുകയ്യ സിഞ്ചനയുമായി വഴക്കിട്ടു. തർക്കം രൂക്ഷമായതോടെ വീടിന്...

കോട്ടയത്ത് അടുത്ത 3 മണിക്കൂർ അതീവ ജാഗ്രത; ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു...

തിരുവനന്തപുരം: കോട്ടയം ജില്ലയിൽ രാത്രി വൈകിയും ശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് (Kottayam Rain Alert). രാത്രി 9 മണിക്ക് പുറപ്പെടുവിച്ച അറിയിപ്പ് പ്രകാരം അടുത്ത മൂന്ന് മണിക്കൂർ നേരത്തേക്ക് ജില്ലയിൽ ഓറഞ്ച് അലർട്ട് ആയിരിക്കും. പ്രധാന കാലാവസ്ഥാ സൂചനകൾ: ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ...

അബുദാബിയിൽ മലയാളി യുവാവിനെ കാണാനില്ലെന്ന് പരാതി; തിരച്ചിൽ തുടരുന്നു | Malayali...

അബുദാബി: ജോലിസ്ഥലത്തുനിന്നും താമസസ്ഥലത്തുനിന്നും തിരുവനന്തപുരം സ്വദേശിയെ കാണാതായതായി ബന്ധുക്കൾ പരാതിപ്പെട്ടു (Malayali Missing Abu Dhabi). അണ്ടൂർകോണം പാച്ചിറ സ്വദേശി മാഹിൻ അബ്ദുറഹ്മാനെയാണ് കാണാതായത്. മുസഫ ശാബിയ 12-ലെ കഫ്തീരിയയിൽ ജോലി ചെയ്തിരുന്ന ഇദ്ദേഹം കഴിഞ്ഞ എട്ട് വർഷമായി അബുദാബിയിൽ പ്രവാസിയാണ്. ഫെബ്രുവരി 18 വരെ ഇദ്ദേഹം കഫ്തീരിയയിൽ ജോലിക്കെത്തിയിരുന്നു. എന്നാൽ 19-ാം തീയതി മുതൽ...

ഇനി മഫ്തിയിലും എംവിഡി; സീബ്ര ലൈനിൽ കാൽനടക്കാർക്ക് വഴി നൽകിയില്ലെങ്കിൽ പണികിട്ടും...

തിരുവനന്തപുരം: കാൽനടയാത്രക്കാരെ പരിഗണിക്കാതെ അമിതവേഗത്തിൽ പായുന്ന വാഹനങ്ങൾക്കും സീബ്ര ലൈൻ നിയമങ്ങൾ ലംഘിക്കുന്നവർക്കും കടുത്ത മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ് (Kerala MVD News). ഇതിന്റെ ഭാഗമായി ഉദ്യോഗസ്ഥർ മഫ്തിയിൽ നിരത്തിലിറങ്ങി പരിശോധന നടത്താൻ ട്രാൻസ്‌പോർട്ട് കമ്മീഷണർ ഉത്തരവിട്ടു. ജനങ്ങൾക്കിടയിൽ ഒരാളായി നിന്ന് ഉദ്യോഗസ്ഥർ നിയമലംഘനങ്ങൾ നിരീക്ഷിക്കും. തിരക്കേറിയ സമയങ്ങളിലായിരിക്കും സ്ക്വാഡുകളുടെ പരിശോധന. നിയമലംഘനം നടത്തുന്ന...

കരാറുകാരനിൽ നിന്ന് അഞ്ചു ലക്ഷം രൂപ കൈക്കൂലി; കർണാടകയിൽ ബിജെപി എംഎൽഎ...

ബെംഗളൂരു: കർണാടകയിൽ കൈക്കൂലി വാങ്ങുന്നതിനിടെ ബിജെപി എംഎൽഎ ചന്ദ്രു ലമണിയെ ലോകായുക്ത പോലീസ് പിടികൂടി (Karnataka BJP MLA Arrest). ഗദഗ് ജില്ലയിലെ ചെറുകിട ജലസേചന പദ്ധതിയുടെ നിർമ്മാണ അനുമതിക്കായി കരാറുകാരനിൽ നിന്ന് പണം വാങ്ങുമ്പോഴാണ് അദ്ദേഹം കുടുങ്ങിയത്. എംഎൽഎയുടെ രണ്ട് പേഴ്സണൽ അസിസ്റ്റന്റുമാരെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വിജയ് പൂജാർ എന്ന കരാറുകാരനോട് നിർമ്മാണ പ്രവർത്തനത്തിന്...

വിവാഹം കഴിക്കണമെന്ന് നിർബന്ധം പിടിച്ചു; ഗർഭിണിയായ കൗമാരക്കാരിയെ കൊന്ന് കിണറ്റിലിട്ടു; യുവാവ്...

കച്ച്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി മൃതദേഹം കിണറ്റിൽ തള്ളിയ സംഭവത്തിൽ യുവാവും സുഹൃത്തും പോലീസിന്റെ പിടിയിലായി (Kutch Crime News). കച്ച് സ്വദേശികളായ രാജേഷ്, സുഹൃത്ത് രാഹുൽ എന്നിവരാണ് അറസ്റ്റിലായത്. ഒരു വർഷത്തിലേറെയായി പെൺകുട്ടിയുമായി രാജേഷ് പ്രണയത്തിലായിരുന്നു. പ്രണയത്തിനിടെ പെൺകുട്ടി ഗർഭിണിയായി. പ്രായപൂർത്തിയാകുന്നതോടെ വിവാഹം കഴിക്കണമെന്ന് പെൺകുട്ടി നിർബന്ധം പിടിക്കുകയും തയ്യാറായില്ലെങ്കിൽ പോലീസിൽ പരാതിപ്പെടുമെന്ന്...

‘എല്ലൊടിയാതെ നോക്കണം’ ഭാര്യയെ മർദിക്കുന്നത് നിയമപരമാക്കി താലിബാൻ; ഇന്ത്യൻ മുസ്ലീം പുരോഹിതർ...

മുംബൈ: അഫ്ഗാനിസ്ഥാനിൽ താലിബാൻ നടപ്പിലാക്കിയ സ്ത്രീവിരുദ്ധമായ പുതിയ നിയമങ്ങൾക്കെതിരെ ആഗോളതലത്തിൽ പ്രതിഷേധം ശക്തമാകുന്നു (Javed Akhtar Taliban tweet). ഭർത്താവിന്റെ അനുവാദമില്ലാതെ മാതാപിതാക്കളെ സന്ദർശിക്കുന്ന സ്ത്രീകൾക്ക് ജയിൽശിക്ഷയും, അസ്ഥി ഒടിയാത്ത തരത്തിൽ ഭാര്യയെ മർദിക്കാൻ പുരുഷന്മാർക്ക് അനുമതിയും നൽകുന്ന പുതിയ നിയമത്തെ ജാവേദ് അക്തർ രൂക്ഷമായ ഭാഷയിൽ അപലപിച്ചു. മതത്തിന്റെ പേരിൽ നടപ്പിലാക്കുന്ന ഇത്തരം ക്രൂരതകളെ...

തൃശ്ശൂരിൽ വീട്ടിനുള്ളിൽ കയറി കാട്ടുപന്നിയുടെ ആക്രമണം; ഒൻപതുവയസ്സുകാരിക്ക് പരിക്ക് | Thrissur...

തൃശ്ശൂർ: കാട്ടകാമ്പാൽ അന്നിക്കരയിൽ വീട്ടിനകത്ത് കളിച്ചുകൊണ്ടിരുന്ന ഒൻപതുവയസ്സുകാരിയെ കാട്ടുപന്നി ആക്രമിച്ചു (Thrissur Wild Boar Attack). ഗുരുതരമായി പരിക്കേറ്റ ദേവിക എന്ന കുട്ടിയെ ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ വാരിയെല്ലിന് മുകൾഭാഗത്ത് ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. വീട്ടിനുള്ളിൽ കളിച്ചുകൊണ്ടിരിക്കെയാണ് കാട്ടുപന്നി വീടിനകത്തേക്ക് ഇരച്ചുകയറി കുട്ടിയെ ആക്രമിച്ചത്. കുട്ടിയുടെ കരച്ചിൽ കേട്ട് വീട്ടുകാർ ഓടിയെത്തി ബഹളം വെച്ചതോടെ പന്നി...

നെടുമങ്ങാട് ശിശുമരണം: മനുഷ്യാവകാശ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു; ഡിഎംഒ റിപ്പോർട്ട് നൽകണം...

തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രസവശസ്ത്രക്രിയക്കിടെ കുഞ്ഞ് മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷന്റെ കർശന ഇടപെടൽ (Nedumangad District Hospital). ചികിത്സാ പിഴവ് ആരോപിക്കപ്പെട്ട ഡോക്ടർക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് പൊതുപ്രവർത്തകൻ സൈതലി കായ്പ്പാടി നൽകിയ പരാതിയിലാണ് കമ്മീഷൻ നടപടി സ്വീകരിച്ചത്. ജില്ലാ മെഡിക്കൽ ഓഫീസർ സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിച്ച് ഒരു മാസത്തിനകം റിപ്പോർട്ട് നൽകണമെന്ന്...

പനാമയിൽ സ്വർണ്ണശേഖരവുമായി 1000 വർഷം പഴക്കമുള്ള ശവകുടീരം കണ്ടെത്തി | Panama...

പനാമ സിറ്റി: പനാമയിലെ നാറ്റ ജില്ലയിലുള്ള എൽ കാനോ (El Caño) പുരാവസ്തു കേന്ദ്രത്തിൽ നിന്ന് സ്വർണ്ണാഭരണങ്ങളും മനുഷ്യ അവശിഷ്ടങ്ങളും അടങ്ങിയ പുരാതന ശവകുടീരം ഗവേഷകർ കണ്ടെടുത്തു (Panama Archaeology). പനാമ സിറ്റിയിൽ നിന്ന് 200 കിലോമീറ്റർ അകലെയുള്ള ഈ പ്രദേശം കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ഖനനത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്. അസ്ഥികൂടത്തിനൊപ്പം സ്വർണ്ണ വളകൾ, കമ്മലുകൾ, വവ്വാലുകളുടെയും...