Amina SR

‘മൂന്നാം ഊഴം എന്ന മുഖ്യമന്ത്രിയുടെ സ്വപ്നം വിഫലമാകുകയാണ്’: G സുധാകരൻ | Chief...

ആലപ്പുഴ: കേരള രാഷ്ട്രീയത്തെ പിടിച്ചുലയ്ക്കുന്ന നിലപാടുമായി മുതിർന്ന നേതാവ് ജി. സുധാകരൻ. മുഖ്യമന്ത്രി പിണറായി വിജയന്റെ മൂന്നാം ഊഴം വിഫലമാകുമെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. അമ്പലപ്പുഴയിൽ ജനകീയ സ്വതന്ത്രനായി മത്സരിക്കുന്ന തനിക്ക് യുഡിഎഫ് നൽകുന്ന പിന്തുണ പരസ്യമായി അംഗീകരിച്ചുകൊണ്ടാണ് സുധാകരന്റെ ഈ കടന്നാക്രമണം.(The Chief Minister's dream of a third term...

കണ്ണൂരിൽ സീറ്റില്ല, മത്സരിക്കുന്നത് TO മോഹനൻ: K സുധാകരൻ്റെ നീക്കം എന്ത്?...

കണ്ണൂർ: ദിവസങ്ങൾ നീണ്ട അനിശ്ചിതത്വങ്ങൾക്കും ഡൽഹിയിൽ നടന്ന മാരത്തോൺ ചർച്ചകൾക്കുമൊടുവിൽ കണ്ണൂർ നിയമസഭാ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു. സിറ്റിംഗ് എംപി കെ. സുധാകരന് സീറ്റ് നൽകേണ്ടതില്ലെന്ന് എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ കർശന നിലപാടെടുത്തതോടെ, കണ്ണൂർ മുൻ മേയർ അഡ്വ. ടി.ഒ. മോഹനൻ സ്ഥാനാർത്ഥിയാകും.(No seat for K Sudhakaran in Kannur,...

തൃക്കരിപ്പൂരിൽ സന്ദീപ് വാര്യർ തന്നെ: DCCയുടെ എതിർപ്പ് തണുപ്പിച്ച് KPCC | Sandeep...

കാസർഗോഡ്: തൃക്കരിപ്പൂർ നിയമസഭാ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി സന്ദീപ് വാര്യർ മത്സരിക്കും. കെപിസിസി നേതൃത്വത്തിന്റെ നിർദ്ദേശാനുസരണം സന്ദീപ് വാര്യർ മണ്ഡലത്തിൽ പ്രചാരണത്തിന് തുടക്കം കുറിക്കും. സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് കാസർഗോഡ് ഡിസിസിയിൽ നിലനിന്നിരുന്ന ശക്തമായ പ്രതിഷേധം കെപിസിസിയുടെ ഇടപെടലോടെ താൽക്കാലികമായി അവസാനിച്ചു.(Sandeep Varier to contest in Thrikaripur, KPCC cools down DCC's opposition) സന്ദീപ്...

ആറന്മുളയിൽ കുമ്മനം രാജശേഖരൻ: വഴങ്ങി BJP നേതൃത്വം, കോന്നി BDJSന് |...

പത്തനംതിട്ട: ഏറെ നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിൽ ആറന്മുള മണ്ഡലത്തിൽ ബിജെപിയുടെ മുതിർന്ന നേതാവ് കുമ്മനം രാജശേഖരൻ മത്സരിക്കാൻ ധാരണയായി. ആറന്മുള സീറ്റ് ഘടകകക്ഷിയായ ബിഡിജെഎസിന് നൽകാനുള്ള നീക്കത്തിനെതിരെ പാർട്ടിയിൽ വലിയ പ്രതിഷേധം ഉയർന്ന പശ്ചാത്തലത്തിലാണ് കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടൽ. ഇന്ന് തന്നെ മണ്ഡലത്തിലെത്തി പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കും.(Kummanam Rajasekharan to contest in Aranmula അതേസമയം,...

പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പള്ളിക്ക് സീറ്റില്ല: പകരം മനോജ് മൂത്തേടൻ? | Eldhose Kunnappilly

കൊച്ചി: കടുത്ത അനിശ്ചിതത്വങ്ങൾക്കൊടുവിൽ പെരുമ്പാവൂർ നിയമസഭാ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു. സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പള്ളിയെ ഒഴിവാക്കി മനോജ് മൂത്തേടനെയാണ് ഹൈക്കമാൻഡ് സ്ഥാനാർത്ഥിയായി നിശ്ചയിച്ചത് എന്നാണ് വിവരം. നിരവധി ഘട്ടങ്ങളിലായി നടന്ന ചർച്ചകൾക്കൊടുവിലാണ് തർക്കം നിലനിന്നിരുന്ന ഈ സീറ്റിൽ അന്തിമ തീരുമാനമായത്.(Assembly Elections, No seat for Eldhose Kunnappilly in Perumbavoor) എൽദോസ്...

എംപിമാർക്ക് സീറ്റില്ലെന്ന് ഹൈക്കമാൻഡ്: K സുധാകരൻ്റെ നിലപാടിലേക്ക് ഉറ്റുനോക്കി രാഷ്ട്രീയ കേരളം...

കണ്ണൂർ: സിറ്റിംഗ് എംപിമാർ നിയമസഭയിലേക്ക് മത്സരിക്കേണ്ടതില്ലെന്ന ഹൈക്കമാൻഡ് തീരുമാനത്തിന് പിന്നാലെ കോൺഗ്രസിൽ നാടകീയ നീക്കങ്ങൾ തുടരുന്നു. കണ്ണൂർ സീറ്റിനായി ഉറച്ച നിലപാടിലാണ് കെ. സുധാകരൻ. ഇത് നേതൃത്വത്തെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.(High command says no to MPs, Kerala is closely observing K Sudhakaran's stance) അർധരാത്രി വരെ നീണ്ട സീറ്റ് നിർണ്ണയ ചർച്ചകൾ...

കണ്ണൂരിൽ TO മോഹനൻ: K സുധാകരന് സീറ്റില്ല, കോന്നിയിലും മാറ്റം, കോൺഗ്രസ്...

തിരുവനന്തപുരം: നാടകീയമായ ചർച്ചകൾക്കൊടുവിൽ കേരള നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയ്ക്ക് അന്തിമരൂപമായെന്ന് സൂചന. കെ. സുധാകരൻ ഉൾപ്പെടെയുള്ള എംപിമാർ ആരും നിയമസഭയിലേക്ക് മത്സരിക്കേണ്ടതില്ലെന്ന കർശന നിലപാടിൽ ഹൈക്കമാൻഡ് ഉറച്ചുനിന്നതോടെ കണ്ണൂരിൽ മുൻ മേയർ ടി.ഒ. മോഹനൻ സ്ഥാനാർത്ഥിയാകും. രണ്ടാംഘട്ട പട്ടിക ഇന്ന് രാവിലെ എഐസിസി ഔദ്യോഗികമായി പ്രഖ്യാപിക്കും.(TO Mohanan in Kannur, no...

ധർമ്മടത്ത് ഹാട്രിക് ലക്ഷ്യം: മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നാമനിർദ്ദേശ പത്രിക...

കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ ധർമ്മടം നിയോജക മണ്ഡലത്തിലെ ഇടതുപക്ഷ സ്ഥാനാർത്ഥിയായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും. രാവിലെ 11 മണിക്ക് തലശ്ശേരി രജിസ്ട്രാർ ഓഫീസിലെത്തിയാണ് അദ്ദേഹം പത്രിക നൽകുക.(Assembly elections, Chief Minister Pinarayi Vijayan to file nomination papers today) ധർമ്മടം മണ്ഡലത്തിൽ നിന്നും തുടർച്ചയായ മൂന്നാം തവണയാണ്...

ഡോക്ടർ വന്ദന ദാസ് കൊലക്കേസ്: പ്രതി സന്ദീപിന് ഇന്ന് ശിക്ഷ വിധിക്കും...

കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജൻ ഡോ. വന്ദന ദാസിനെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതി ജി. സന്ദീപിനുള്ള ശിക്ഷ കൊല്ലം അഡീഷണൽ സെഷൻസ് കോടതി (ഒന്ന്) ഇന്ന് വിധിക്കും. പ്രതി കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞ ചൊവ്വാഴ്ച കണ്ടെത്തിയിരുന്നു. (Dr. Vandana Das murder case, Accused Sandeep to be sentenced...

BJP രണ്ടാം ഘട്ട സ്ഥാനാർത്ഥി പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കും: കുമ്മനം വീണ്ടും...

തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടിക ഇന്ന് പുറത്തിറങ്ങും. മുതിർന്ന നേതാവ് കുമ്മനം രാജശേഖരൻ ഇത്തവണ മത്സരരംഗത്തുണ്ടാകുമെന്നാണ് സൂചന. തിരുവനന്തപുരം സെൻട്രലിൽ കരമന ജയനെ മാറ്റി കുമ്മനത്തെ പരിഗണിച്ചേക്കും. അതേസമയം, സീറ്റ് വിഭജനത്തിലെ അതൃപ്തിയെത്തുടർന്ന് മുതിർന്ന നേതാവ് എം.ടി. രമേശ് ഇത്തവണ മത്സരിച്ചേക്കില്ലെന്നാണ് വിവരം.(BJP second phase candidate list...