തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള ബിജെപിയുടെ സ്ഥാനാർത്ഥി സാധ്യതാ പട്ടികയ്ക്ക് രൂപമായി. ആദ്യഘട്ടത്തിൽ 30 സീറ്റുകളിലെ സാധ്യത പട്ടികയാണ് പാർട്ടി തയ്യാറാക്കിയിരിക്കുന്നത്. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്.(Assembly elections, BJP releases probablity list of candidates)
നേമത്ത് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ മത്സരിക്കും. മുൻ കേന്ദ്രമന്ത്രി...
കൊച്ചി: കൊച്ചിൻ ഷിപ്പ്‌യാർഡിൻ്റെ രഹസ്യവിവരങ്ങൾ പാകിസ്ഥാന് ചോർത്തി നൽകിയെന്ന കേസിൽ ഒരാൾ കൂടി അറസ്റ്റിലായി. പശ്ചിമ ബംഗാൾ സ്വദേശിയായ ആലിഫ് ഇസ്ലാമിനെയാണ് കർണാടകയിലെ ഉഡുപ്പി പൊലീസ് അറസ്റ്റ് ചെയ്തത്. ഇടുക്കിയിലെ മറയൂരിൽ ഒളിവിൽ കഴിയുകയായിരുന്നു ഇയാൾ.(Spying for Pakistan, Fourth person arrested from Idukki)
ഈ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുന്ന നാലാമത്തെ പ്രതിയാണ് ആലിഫ്...
കൊല്ലം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ റിമാൻഡിൽ കഴിയുകയായിരുന്ന തന്ത്രി കണ്ഠര് രാജീവർക്ക് കൊല്ലം വിജിലൻസ് കോടതി ജാമ്യം അനുവദിച്ചു. സമർപ്പിച്ച ജാമ്യാപേക്ഷകളിലാണ് കോടതിയുടെ അനുകൂല വിധി. തെളിവില്ലെന്നാണ് കോടതിയുടെ വിലയിരുത്തൽ. രണ്ടു കേസുകളിലും ജാമ്യം ലഭിച്ചു.(Sabarimala gold theft case, Thantri gets bail)
തന്ത്രിക്കെതിരെ ഗുരുതരമായ സാമ്പത്തിക ആരോപണങ്ങളാണ് പ്രത്യേക അന്വേഷണ സംഘം ഉന്നയിച്ചത്....
മലപ്പുറം: പൂക്കോട്ടുംപാടം അച്ചനള വനമേഖലയിൽ രണ്ട് മാസത്തോളം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. ഉൾവനത്തിൽ അച്ചനള ഭാഗത്തേക്ക് പോകുന്ന വഴിയാണ് മൃതദേഹം കണ്ടെത്തിയത്. കടുവാ സെൻസസിന്റെ ഭാഗമായി വനത്തിനുള്ളിൽ ക്യാമറകൾ സ്ഥാപിക്കാനെത്തിയ വനപാലകരാണ് മൃതദേഹം ആദ്യം കണ്ടത്.(2-month-old body found in Nilambur forest, Basket and knife found nearby)
ഇവിടെ താമസിക്കുന്ന പ്രാക്തന ഗോത്രവിഭാഗത്തിൽപ്പെട്ട...
കൊച്ചി: സംസ്ഥാനത്ത് ബാറുകളുടെ സമയം വർധിപ്പിച്ചതുൾപ്പെടെയുള്ള മദ്യനയ മാറ്റങ്ങളിൽ സർക്കാരിനെതിരെ കടുത്ത പ്രതിഷേധവുമായി കെ.സി.ബി.സി. മിന്നൽ വേഗത്തിൽ നടപ്പിലാക്കിയ ഈ നയംമാറ്റം തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള 'ഡീൽ' ആണോ എന്ന് സംശയിക്കുന്നതായി സമിതി വിമർശിച്ചു. ബാറുകളുടെ സമയം വർധിപ്പിച്ച നടപടി ഉടൻ പിൻവലിക്കണമെന്നും സമിതി ആവശ്യപ്പെട്ടു.(Tourists don't come to Kerala to drink brandy,...
പാലക്കാട്: മലമ്പുഴ നിയമസഭാ മണ്ഡലത്തിലെ സ്ഥാനാർത്ഥിത്വത്തെക്കുറിച്ച് നിലപാട് വ്യക്തമാക്കി വി എസിൻ്റെ മകൻ വി.എ. അരുൺകുമാർ. തങ്ങൾ എന്നും ഒരു പാർട്ടി കുടുംബമാണെന്നും ഇക്കാര്യത്തിൽ പാർട്ടി എടുക്കുന്ന തീരുമാനം എന്തുതന്നെയായാലും അത് അനുസരിക്കുമെന്നും അദ്ദേഹം പറഞ്ഞു.(Will obey what the party says, VA Arun Kumar on contesting in Assembly Elections)
മലമ്പുഴയിൽ...
കൊച്ചി: നിരോധിക്കപ്പെട്ട സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ആയുധ പരിശീലന കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രധാന പ്രതി എൻഐഎയുടെ പിടിയിലായി. മലപ്പുറം വളാഞ്ചേരി സ്വദേശി മൊയ്തീൻകുട്ടിയെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വെച്ചാണ് അന്വേഷണ സംഘം പിടികൂടിയത്.(Popular Front activist with Rs 7 lakh bounty on his head arrested by NIA)
2022-ൽ...
കൊച്ചി: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തുടർച്ചയായി ഇടിഞ്ഞ സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല. ഒരു പവൻ സ്വർണത്തിന്റെ വില 1,13,080 രൂപയായി തുടരുന്നു. ഇന്നലെ രണ്ട് ഘട്ടങ്ങളിലായി പവന് 1640 രൂപ കുറഞ്ഞിരുന്നു. ഗ്രാമിന് 14,135 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.(Kerala Gold price remains the same today)
കഴിഞ്ഞ രണ്ട് ദിവസത്തിനിടെ മാത്രം...
തിരുവനന്തപുരം: എയ്ഡഡ് സ്കൂൾ അധ്യാപക നിയമനത്തിലെ ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട് മാനേജ്‌മെന്റുകളുമായുള്ള തർക്കം പരിഹരിക്കാൻ സർക്കാർ നീക്കം. എൻ.എസ്.എസിന് അനുകൂലമായി പുറപ്പെടുവിച്ച ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്‌മെന്റുകൾക്കും ബാധകമാക്കാനാണ് സർക്കാർ ഒരുങ്ങുന്നത്. ഇത് സംബന്ധിച്ച അനുകൂല നിയമോപദേശം സർക്കാരിന് ലഭിച്ചുകഴിഞ്ഞു.(Government's decisive order on disability reservation soon)
ഭിന്നശേഷി സംവരണത്തിൽ എൻ.എസ്.എസ് മാനേജ്‌മെന്റിന് ലഭിച്ച...
തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിനായി സമർപ്പിച്ച ഭീമമായ എസ്റ്റിമേറ്റ് തുകയെ ന്യായീകരിച്ച് ദേവസ്വം കമ്മീഷണർക്ക് IIIC കത്ത് നൽകി. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയുടെ മേൽനോട്ടത്തിലുള്ള സ്ഥാപനമാണ് ട്രിപ്പിൾ ഐസി. എസ്റ്റിമേറ്റ് തുകയിൽ ക്രമക്കേടുണ്ടെന്ന ഓഡിറ്റ് വിഭാഗത്തിന്റെ കണ്ടെത്തലുകൾക്കിടെയാണ് സ്ഥാപനം വിശദീകരണവുമായി രംഗത്തെത്തിയത്.(Global Ayyappa Sangamam, IIIC justifies estimated amount)
സംഗമത്തിന്റെ നടത്തിപ്പിനായി നൽകിയ...