കണ്ണൂർ: 2026 നിയമസഭാ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന വി.ഐ.പി മണ്ഡലമായി പേരാവൂർ മാറുന്നു. കെ.പി.സി.സി പ്രസിഡൻ്റ് സണ്ണി ജോസഫും, മുൻ മന്ത്രി കെ.കെ. ശൈലജയും തമ്മിലുള്ള നേരിട്ടുള്ള പോരാട്ടം പേരാവൂരിനെ അക്ഷരാർത്ഥത്തിൽ പ്രകമ്പനം കൊള്ളിക്കുകയാണ്.(The star fight in Peravoor will be heated, dummy candidates poses challenge to Sunny...
ഇടുക്കി: പൊതുയോഗത്തിനിടെ ചോദ്യം ഉന്നയിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. തനിക്കല്ല സമനില തെറ്റിയതെന്നും, യഥാർത്ഥത്തിൽ ആർക്കാണ് സമനില തെറ്റുന്നതെന്ന് എല്ലാവർക്കും അറിയാമെന്നും അദ്ദേഹം പറഞ്ഞു.(Public meeting is not a forum to ask questions, says Chief Minister)
പൊതുയോഗം എന്നത് ചോദ്യങ്ങൾ ചോദിക്കാനുള്ള വേദിയല്ല. അതിന് അതിന്റേതായ രീതികളുണ്ട്....
ഗാസിയാബാദ്: ഉത്തർപ്രദേശിലെ ഗാസിയാബാദ് കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന പാകിസ്ഥാൻ ബന്ധമുള്ള വൻ ചാരശൃംഖല തകർത്തു. കേസുമായി ബന്ധപ്പെട്ട് എട്ടുപേരെ കൂടി അറസ്റ്റ് ചെയ്തതോടെ പിടിയിലായവരുടെ എണ്ണം 22 ആയി. ശൃംഖലയുടെ മുഖ്യസൂത്രധാരന്മാരിൽ ഒരാളായ നൗഷാദ് അലി (ലാലു) ഫരീദാബാദിൽ നിന്നാണ് പിടിയിലായത്. ഒരു പഞ്ചർ ഒട്ടിക്കുന്ന കടയുടെ മറവിൽ ഒളിവിൽ കഴിയുകയായിരുന്നു ഇയാൾ.(Ghaziabad-based Pakistani spy...
കൊച്ചി: ആഗോള വിപണിയിലെ ചലനങ്ങളെത്തുടർന്ന് സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ് രേഖപ്പെടുത്തി. പവന് ഒറ്റയടിക്ക് 2,160 രൂപ കുറഞ്ഞ് വില 1,02,920 രൂപയിലെത്തി. ഗ്രാമിന് 270 രൂപ കുറഞ്ഞ് 12,865 രൂപയിലാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സ്വർണവിലയിൽ പ്രകടമാകുന്ന വലിയ ചാഞ്ചാട്ടത്തിന്റെ തുടർച്ചയാണിത്.(Kerala Gold price dropped, know about today's...
തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് അധികാരത്തിൽ വന്നാൽ മുഖ്യമന്ത്രി സ്ഥാനത്തിനായി കോൺഗ്രസിൽ യാതൊരുവിധ തർക്കങ്ങളോ വടംവലിയോ ഉണ്ടാകില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഒരു നേതാവിനെ ഉയർത്തിക്കാട്ടിയല്ല കോൺഗ്രസ് തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും, ഹൈക്കമാൻഡ് നിശ്ചയിക്കുന്ന നടപടിക്രമങ്ങൾ അനുസരിച്ച് ഉചിതമായ തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.(VD Satheesan says will not fight for CM...
പത്തനംതിട്ട: കോന്നിയിൽ നടന്ന തെരഞ്ഞെടുപ്പ് കൺവെൻഷനിടെ മുഖ്യമന്ത്രി പിണറായി വിജയനോട് ചോദ്യം ചോദിച്ച സംഭവത്തിൽ ഖേദപ്രകടനവുമായി സി.പി.എം പ്രവർത്തകനായ ദാസ് പി. ജോർജ്. മുഖ്യമന്ത്രിയുടെ പ്രസംഗം തടസ്സപ്പെടുത്തിയത് തെറ്റായിപ്പോയെന്നും അന്നത്തെ ആവേശത്തിൽ ചോദിച്ചുപോയതാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പിണറായി വിജയൻ്റെ വലിയ ആരാധകനാണെന്നും ദാസ് കൂട്ടിച്ചേർത്തു.(It was wrong, CPM worker who asked...
കോട്ടയം: തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയന്റെ മൈക്ക് പണിമുടക്കി. പ്രസംഗപീഠത്തിന് മുന്നിലുണ്ടായിരുന്ന രണ്ട് മൈക്രോഫോണുകളുടെയും പ്രവർത്തനം പെട്ടെന്ന് നിലയ്ക്കുകയായിരുന്നു. എന്നാൽ പ്രകോപിതനാകാതെ സരസമായ രീതിയിൽ മുഖ്യമന്ത്രി ഇതിനോട് പ്രതികരിച്ചത് സദസ്സിൽ ചിരി പടർത്തി.(Mic gets complaint during CM Pinarayi Vijayan's speech, causing laughter on the...
ന്യൂഡൽഹി: വനിതാ സംവരണ നിയമം നടപ്പിലാക്കുന്നത് വേഗത്തിലാക്കുന്നതിനുള്ള നിർണ്ണായക ഭരണഘടനാ ഭേദഗതി ബിൽ ഈയാഴ്ച പാർലമെന്റിൽ അവതരിപ്പിച്ചേക്കും. ലോക്‌സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കും 33 ശതമാനം വനിതാ സംവരണം ഉറപ്പാക്കുന്നതാണ് ഈ നീക്കം.(Women's Reservation Bill, Number of Lok Sabha seats may increase to 816)
2011-ലെ സെൻസസ് വിവരങ്ങൾ അടിസ്ഥാനമാക്കി മണ്ഡല പുനർനിർണ്ണയം...
ഇസ്ലാമാബാദ്: പശ്ചിമേഷ്യയിൽ ആഴ്ചകളായി തുടരുന്ന യുദ്ധത്തിന് അന്ത്യം കുറിക്കാനുള്ള നിർണായക ചർച്ചകൾക്ക് പാകിസ്ഥാൻ വേദിയായേക്കുമെന്ന് റിപ്പോർട്ട്. ഈ ആഴ്ച തന്നെ ഇസ്ലാമാബാദിൽ വെച്ച് അമേരിക്കയുടെയും ഇറാന്റെയും ഉന്നത പ്രതിനിധികൾ കൂടിക്കാഴ്ച നടത്തിയേക്കുമെന്ന് റിപ്പോർട്ട് ചെയ്തു. ഇറാന്റെ ഊർജ്ജ കേന്ദ്രങ്ങൾക്ക് നേരെ നടത്താനിരുന്ന ആക്രമണങ്ങൾ താൽക്കാലികമായി നിർത്തിവെച്ചതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ്...