Amina SR

അഫ്ഗാനിസ്ഥാനിൽ 5.9 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം: 8 മരണം, ഡൽഹിയിലടക്കം...

കാബൂൾ: അഫ്‌ഗാനിസ്ഥാനിൽ ശക്തമായ ഭൂചലനം. ഡൽഹി-എൻസിആർ മേഖലയിലും ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു. അഫ്ഗാനിസ്ഥാനിലെ ഹിന്ദുക്കുഷ് മേഖല കേന്ദ്രീകരിച്ചുണ്ടായ റിക്ടർ സ്കെയിലിൽ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെത്തുടർന്നാണ് ഇന്ത്യയിലും പ്രകമ്പനമുണ്ടായത്. അഫ്ഗാനിസ്ഥാനിൽ ഭൂചലനത്തിൽ എട്ട് പേർ കൊല്ലപ്പെട്ടു.(Strong earthquake measuring 5.9 magnitude hits Afghanistan, 8 dead, tremors felt in...

അമേരിക്കയുടെ 48 മണിക്കൂർ വെടിനിർത്തൽ നിർദ്ദേശം തള്ളി ഇറാൻ: വിഫലമായി മധ്യസ്ഥ...

ടെഹ്‌റാൻ: പശ്ചിമേഷ്യൻ യുദ്ധം തുടരവേ, അമേരിക്ക മുന്നോട്ടുവെച്ച ഹ്രസ്വകാല വെടിനിർത്തൽ നിർദ്ദേശം ഇറാൻ തള്ളി. 48 മണിക്കൂർ നേരത്തേക്ക് സൈനിക നടപടികൾ നിർത്തിവെക്കാനായിരുന്നു അമേരിക്കയുടെ ആവശ്യം. ഒരു മധ്യസ്ഥ രാജ്യം വഴി ബുധനാഴ്ചയാണ് ഈ നിർദ്ദേശം കൈമാറിയതെന്ന് ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.(Iran rejects US 48-hour ceasefire proposal, Mediation...

‘1500 കോടി നൽകാത്തതിൻ്റെ കാരണം വ്യക്തമാക്കണം’: മോദിയെ നേമത്തേക്ക് സ്വാഗതം ചെയ്ത്...

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി തലസ്ഥാനത്തെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ 'വികസിത നേമത്തേക്ക്' സ്വാഗതം ചെയ്ത് മന്ത്രി വി. ശിവൻകുട്ടി. നേമം മണ്ഡലത്തിൽ പ്രധാനമന്ത്രി നടത്തുന്ന റോഡ് ഷോയ്ക്ക് മുന്നോടിയായി, മണ്ഡലത്തിൽ നടപ്പിലാക്കിയ കോടിക്കണക്കിന് രൂപയുടെ വികസന പദ്ധതികൾ അക്കമിട്ടു നിരത്തിയാണ് മന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ്.(The reason for not giving Rs 1500 crore...

തലസ്ഥാനത്ത് മോദി പ്രഭാവം പടരുമോ?: വെല്ലുവിളിയുമായി LDFഉം UDFഉം; രാഹുൽ ഗാന്ധി...

തിരുവനന്തപുരം: ബിജെപി 'എ ക്ലാസ്' മണ്ഡലങ്ങളായി പരിഗണിക്കുന്ന നേമത്തും വട്ടിയൂർക്കാവിലും ആവേശം വിതറാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തലസ്ഥാനത്തെത്തും. പ്രധാനമന്ത്രിയുടെ റോഡ് ഷോയും പൊതുപരിപാടികളും മണ്ഡലങ്ങളിൽ വലിയ ചലനമുണ്ടാക്കുമെന്ന് എൻഡിഎ കണക്കുകൂട്ടുന്നുണ്ടെങ്കിലും, ഇതിനെ രാഷ്ട്രീയമായി പ്രതിരോധിക്കാനാണ് എൽഡിഎഫ്-യുഡിഎഫ് മുന്നണികളുടെ നീക്കം.(Will PM Modi effect spread in Trivandrum? LDF and UDF...

മലപ്പുറത്ത് ശശി തരൂർ MPയുടെ കാർ തടഞ്ഞ് കയ്യേറ്റ ശ്രമം: ഗൺമാന്...

മലപ്പുറം: നിലമ്പൂർ വണ്ടൂരിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ ശശി തരൂർ എംപിയുടെ കാർ തടഞ്ഞ് കയ്യേറ്റ ശ്രമം. വണ്ടൂർ ചെള്ളിത്തോട് വെച്ച് ശനിയാഴ്ച രാത്രിയോടെയാണ് സംഭവം. തരൂരിന്റെ ഗൺമാന് പരിക്കേറ്റു. സംഭവത്തിൽ അഞ്ച് പേർക്കെതിരെ കേസെടുത്ത വണ്ടൂർ പോലീസ് മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു.(Attempt to stop Shashi Tharoor MP's car and attack in...

ഗ്രീൻ സാൻവി ഹോർമുസ് കടലിടുക്ക് കടന്നു: ഏഴാമത് ഇന്ത്യൻ LPG ടാങ്കർ...

ന്യൂഡൽഹി: പശ്ചിമേഷ്യൻ യുദ്ധത്തെത്തുടർന്ന് ചരക്കുനീക്കം തടസ്സപ്പെട്ട പേർഷ്യൻ ഗൾഫിൽ നിന്ന് മറ്റൊരു ഇന്ത്യൻ എൽപിജി ടാങ്കർ കൂടി സുരക്ഷിതമായി പുറത്തുകടന്നു. 'ഗ്രീൻ സാൻവി' എന്ന കപ്പലാണ് ഇറാൻ്റെ സമുദ്രപരിധിയിലുള്ള പ്രത്യേക ഇടനാഴി വഴി വെള്ളിയാഴ്ച വൈകുന്നേരം ഹോർമുസ് കടലിടുക്ക് കടന്നത്. (India-flagged LPG tanker Green Sanvi crosses Strait of Hormuz, seventh...

രണ്ട് അമേരിക്കൻ യുദ്ധ വിമാനങ്ങൾ വെടി വെച്ചിട്ടതായി ഇറാൻ: ഒരു പൈലറ്റിനായി...

ടെഹ്‌റാൻ: അമേരിക്കയുടെ രണ്ട് യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ടതായി ഇറാൻ സൈന്യം. രാജ്യത്തിന്റെ തെക്കുപടിഞ്ഞാറൻ മേഖലയിൽ വെച്ച് ഒരു എഫ്-15 (F-15) വിമാനവും, ഹോർമുസ് കടലിടുക്കിന് സമീപം എ-10 (A-10) വിമാനവുമാണ് തകർത്തതെന്ന് ഇറാൻ അവകാശപ്പെട്ടു.(Iran says it shot down two US jets, Search underway for pilot ) ഇറാൻ സൈന്യത്തിന്റെ ഖാതം അൽ-അൻബിയ...

തിരഞ്ഞെടുപ്പിൽ സജീവമായി ‘ക്യാപ്റ്റൻ’: വികസന പെരുമയുമായി പിണറായി ഇന്ന് ധർമ്മടത്ത് | Assembly...

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് അഞ്ച് നാൾ മാത്രം ബാക്കിനിൽക്കെ, സർക്കാരിന്റെ ക്ഷേമപദ്ധതികളും വികസനനേട്ടങ്ങളും മുൻനിർത്തി പ്രചാരണം അവസാനഘട്ടത്തിലേക്ക് കടത്തി ഇടതുമുന്നണി. സംസ്ഥാന പര്യടനം പൂർത്തിയാക്കിയ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് മുതൽ തന്റെ മണ്ഡലമായ ധർമ്മടത്ത് കേന്ദ്രീകരിക്കും. വികസനത്തുടർച്ച എന്ന മുദ്രാവാക്യത്തിലാണ് എൽഡിഎഫ് ഊന്നൽ നൽകുന്നത്.(Assembly elections, CM Pinarayi Vijayan in Dharmadom...

തിരഞ്ഞെടുപ്പ് ചൂടിൽ കേരളം: മോദിയും രാഹുൽ ഗാന്ധിയും ഇന്നെത്തും; മുഖ്യമന്ത്രി ധർമ്മടത്ത്...

തിരുവനന്തപുരം: വോട്ടെടുപ്പിന് അഞ്ച് ദിവസം മാത്രം ബാക്കിനിൽക്കെ കേരളത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണം പാരമ്യത്തിൽ. ദേശീയ നേതാക്കളുടെ സാന്നിധ്യം കൊണ്ട് രാഷ്ട്രീയ പോരാട്ടം ഇന്ന് കൂടുതൽ ശക്തമാകും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും ഇന്ന് ഒരേസമയം സംസ്ഥാനത്ത് വിവിധ പരിപാടികളിൽ പങ്കെടുക്കും.(Kerala Assembly elections, PM Modi and Rahul Gandhi...

‘മറ്റാരുണ്ട് CPM അല്ലാതെ’: പേരാമ്പ്രയിലെ അനൗൺസ്‌മെന്റ് കാഫിർ സ്ക്രീൻഷോട്ടിന് സമാനമെന്ന് VD...

കോഴിക്കോട്: പേരാമ്പ്ര മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി ഫാത്തിമ തഹ്ലിയക്കെതിരെ നടന്ന വർഗീയ പരാമർശങ്ങളടങ്ങിയ അനൗൺസ്‌മെന്റിൽ സിപിഎമ്മിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. തോൽവി ഭയന്ന സിപിഎം അധികാരം നിലനിർത്താൻ ഏത് ചെകുത്താനെയും കൂട്ടുപിടിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.(VD Satheesan says the announcement in Perambra is similar to the Kafir screenshot) ലോക്‌സഭാ...